പതിനൊന്നാമത് കാര്‍ഷിക സെന്‍സസ് വാര്‍ഡ് തല ഡാറ്റ ശേഖരണത്തിന് താത്ക്കാലിക എന്യുമറേറ്റര്‍ നിയമനം. പ്ലസ് ടു/തത്തുല്യ യോഗ്യതയും സ്വന്തമായി ആന്‍ഡ്രോയിഡ് ഫോണുള്ള അത് ഉപയോഗിക്കാന്‍ അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ എതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ വൈകിട്ട് അഞ്ചിനകം അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം വലിയങ്ങാടിയിലുള്ള പാലക്കാട് താലൂക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസില്‍ എത്തണം. എലപ്പുള്ളി, പെരുവെമ്പ്, കണ്ണാടി, അകത്തേത്തറ, മലമ്പുഴ, പുതുപ്പരിയാരം, മരുതറോഡ്, പറളി, മങ്കര, മുണ്ടൂര്‍, പാലക്കാട് നഗരസഭ എന്നിവിടങ്ങളിലേക്കാണ് എന്യുമറേറ്റര്‍മാരെ ആവശ്യമുള്ളത്. ഒരു വാര്‍ഡിന് പരമാവധി 3,600 രൂപ വരെ ഹോണറേറിയം ലഭിക്കുമെന്ന് താലൂക്ക് സ്റ്റാറ്റിറ്റിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2910466.
മറ്റു താല്‍കാലിക ജോലി ഒഴിവുകള്‍
ക്ലർക്ക് കം ഡാറ്റ എൻട്രി ഓപ്പറേറ്റർ
സമഗ്ര ശിക്ഷാ കേരളം, കൊല്ലം ജില്ലയിൽ നിപുൺ ഭാരത് മിഷൻ പ്രോഗ്രാമുമായി ബന്ധ്പെട്ട് ക്ലാർക്ക് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ ഏപ്രിൽ 5ന് രാവിലെ 10 മുതൽ എസ്.എസ്.കെ കൊല്ലം ജില്ലാ ഓഫീസിൽ നടത്തും. ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം കൃത്യസമയത്തു തന്നെ എത്തിച്ചേരണം.
യോഗ്യത ഡിഗ്രി, ഡാറ്റ പ്രിപ്പറേഷൻ, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ എന്നിവയിൽ എൻ.സി.വി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡാറ്റാ എൻട്രിയിൽ ഗവ. അംഗീകാരമുള്ള സർട്ടിഫിക്കറ്റ്, മലയാളം ടൈപ്പിംഗ്, ഗവ. അംഗീകൃത സ്ഥാപനത്തിൽ ആറ് മാസത്തിൽ കുറയാത്ത പ്രവൃത്തിപരിചയം, ബി.എഡ്/ഡിഎൽ എഡ് യോഗ്യത അഭിലാഷണീയം. പ്രായപരിധി 36 (സംവരണ ഇളവ് ഒബിസി 3 വർഷം, എസ്.സി/എസ്.ടി-5 വർഷം) കൂടുതൽ വിവരങ്ങൾക്ക്: 0474 2794098. ഇ-മെയിൽ: [email protected].
മസാജ് തെറാപ്പിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ ഒഴിവ്
വർക്കല ഗവൺമെന്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, മൾട്ടിപർപ്പസ് വർക്കർ തസ്തികകളിലെ താത്കാലിക ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. മസാജ് തെറാപിസ്റ്റ് തസ്തികയിൽ നാല് (പുരുഷന്മാർ -2, സ്ത്രീകൾ-2) ഒഴിവുകളാണുള്ളത്. കേരളത്തിലെ അംഗീകൃത സർവകലാശാലയിൽ നിന്നും ഒരു വർഷത്തെ മസാജ് തെറാപി സർട്ടിഫിക്കറ്റ് കോഴ്‌സ് അല്ലെങ്കിൽ ആയുർവേദ തെറാപിയിലുള്ള സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം. മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ രണ്ട് (പുരുഷൻ-1, സ്ത്രീ-1) ഒഴിവുണ്ട്. എസ്.എസ്.എൽ.സിയാണ് യോഗ്യത. 18നും 36 വയസിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വർക്കല നഗരസഭാ പരിധിയിലെ സ്ഥിര താമസക്കാർക്ക് മുൻഗണന ഉണ്ടായിരിക്കും. മസാജ് തെറാപിസ്റ്റ് തസ്തികയിൽ ഏപ്രിൽ 13 രാവിലെ 10നും മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ ഉച്ചയ്ക്ക് രണ്ടിനുമാണ് അഭിമുഖം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ഗസറ്റഡ് ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു
ഫിഷറീസ് വകുപ്പില്‍ അപേക്ഷ ക്ഷണിച്ചു
ഫിഷറീസ് വകുപ്പിന്റെ സുഭിക്ഷകേരളം ജനകീയമത്സ്യകൃഷി പദ്ധതിയില്‍ അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ ,പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് കരാര്‍/ദിവസവേതന അടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. 20 വയസ്സിനും 56 വയസ്സിനും ഇടയില്‍ പ്രായമുള്ള വി.എച്ച്.എസ്.ഇ ഫിഷറീസിലോ, സുവോളജിയിലോ, ഫിഷറീസിലോ ബിരുദം ഉള്ളവര്‍ക്ക് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ടടഘഇ എസ്.എസ്.എല്‍.സി യോഗ്യതയും മത്സ്യകൃഷി മേഖലയില്‍ കുറഞ്ഞതു 4 വര്‍ഷത്തെ പ്രവൃത്തി പരിചയം (സര്‍ക്കാര്‍ വകുപ്പ്/ സ്ഥാപനം) ഉള്ളവര്‍ക്കും പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാവുന്നതാണ്. ബി.എഫ്.എസിയോ, അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും അക്വാകള്‍ച്ചറില്‍ ബിരുദാനന്തര ബിരുദമോ സുവോളജി/ഫിഷറീസ് സയന്‍സ് വിഷയങ്ങള്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പ് / സ്ഥാപനം എന്നിവയില്‍ മത്സ്യകൃഷി മേഖലയില്‍ കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, ഇടുക്കി, പൈനാവ് പി.ഒ 685603 എന്ന വിലാസത്തില്‍ ഏപ്രില്‍ 10, 3 മണിക്ക് മുമ്പായി എത്തിക്കണം. അപേക്ഷയില്‍ മൊബൈല്‍ നമ്പര്‍, ഇമെയില്‍ അഡ്രസ് ഉണ്ടായിരിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233226 നമ്പറിലോ, [email protected] എന്ന ഇമെയിലിലോ ഓഫീസ് സമയത്ത് ബന്ധപ്പെടാവുന്നതാണ്.
ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം
കൊല്ലം നിപുണ്‍ ഭാരത് മിഷന്‍ പ്രോഗ്രാമിലേക്ക് ക്ലാര്‍ക്ക് കം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് താല്ക്കാലിക നിയമനം നടത്തും. വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ഏപ്രില്‍ അഞ്ചിന് രാവിലെ 10ന് എസ് എസ് കെ ജില്ലാ ഓഫീസില്‍ നടത്തും. യോഗ്യത: ഡിഗ്രിയും ഡാറ്റ പ്രിപ്പറേഷന്‍, കമ്പ്യൂട്ടര്‍ സോഫ്‌റ്റ്വെയര്‍ എന്നിവയില്‍ എന്‍ സി വി സര്‍ട്ടിഫിക്കറ്റ്/ ഡാറ്റ എന്‍ട്രിയില്‍ സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ്, മണിക്കൂറില്‍ 6000 കീ ഡിപ്രഷന്‍ സ്പീഡ്, മലയാളം ടൈപ്പിങ് അറിഞ്ഞിരിക്കണം, സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തിലെ ആറ് മാസത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം, ബി എഡ് / ഡി എല്‍ എഡ് അഭിലഷണീയം. പ്രായപരിധി 36 വയസ്. (ഒ ബി സി മൂന്ന് വര്‍ഷം എസ് സി എസ് ടി അഞ്ച് വര്‍ഷം വയസ് ഇളവ്) വിവരങ്ങള്‍ക്ക് എസ് എസ് കെ ജില്ലാ ഓഫീസ്, [email protected], ഫോണ്‍ 0474 2794098.
പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക നിയമനം
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ ദിവസവേതാനടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷാ കൺട്രോളർ/സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്ഷ്യൽ പ്രാക്ടീസ് (ഡിസിപി) അല്ലെങ്കിൽ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാത്ത അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പിജി ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായിരിക്കണം. 18നും 30നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ ബയോഡാറ്റാ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ഏപ്രിൽ നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്തിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.