HomeLatest Jobനാലാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വര്‍ക്കര്‍ ആവാം |...

നാലാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വര്‍ക്കര്‍ ആവാം | Forest Research in Kerala 2023

Forest Research in Kerala 2023
Forest Research in Kerala 2023

Forest Research in Kerala 2023: കേരള വന ഗവേഷണ സ്ഥാപനത്തിൽ ഫീൽഡ് വർക്കറുടെ താത്കാലിക ഒഴിവുണ്ട്. 4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാം (‘ഉണർവ്’ പട്ടിക ട്രൈബൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ല, ആദിവാസി സമൂഹത്തിൽ നിന്ന് മുൻഗണന നൽകും). മുള കരകൗശല നിർമാണം, നഴ്സറി മാനേജ്മെന്റ് മുതലായവയിൽ വൈദഗ്ദ്ധ്യം അഭികാമ്യം. കാലാവധി മൂന്ന് വർഷം. പ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ. 01.01.2023ന് 36 വയസ് കവിയരുത്. പട്ടികജാതി/പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃത വയസിളവ് ലഭിക്കും.

Post NameAge LimitQualificationSalary
ഫീൽഡ് വർക്കര്‍01.01.2023ന് 36 വയസ് കവിയരുത്4-ാം സ്റ്റാൻഡേർഡോ അതിനുമുകളിലോ പാസായവർക്ക് അപേക്ഷിക്കാംപ്രതിമാസ ഫെല്ലോഷിപ്പ് 15,000 രൂപ

താത്പര്യമുള്ളവർ ഫെബ്രുവരി 21നു രാവിലെ 10ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്ലാവ്, വെൺമണി, ഇടുക്കി ജില്ലാ ഓഫീസിൽ നടത്തുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്

ഉഷ്ണമേഖലാ വനങ്ങളെയും വനവൽക്കരണത്തെയും കുറിച്ച് ഗവേഷണം നടത്തുന്ന അനുബന്ധ വിഷയങ്ങളില്‍ പ്രവീണരായ ഗവേഷകരാണ്‌ കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിനുള്ളത്. (കെ‌എഫ്‌ആർ‌ഐ). കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി ഉഷ്ണമേഖലാ വനവൽക്കരണത്തിലും ജൈവവൈവിധ്യ സംരക്ഷണത്തിലും നടത്തിയ ഗവേഷണങ്ങള്‍ക്ക് ഈ സ്ഥാപനം നല്‍കിയ സംഭാവന വലുതാണ്‌. പ്രകൃതിവിഭവങ്ങളുടെ സംരക്ഷണം, സുസ്ഥിര വിനിയോഗം, ശാസ്ത്രീയമായ നിര്‍വ്വഹണം എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിക്കൊണ്ട്, 1975 ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ടിനെ വനവൽക്കരണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനും ശാസ്ത്രീയ പിന്തുണ നൽകുന്നതിനുമായി ഉഷ്ണമേഖലാ വനവൽക്കരണത്തിന്റെ ഒരു കേന്ദ്രമായി വിഭാവനം ചെയ്യുന്നു. 2002 ൽ കെ‌എസ്‌സി‌ടി‌ഇ രൂപീകരിച്ചപ്പോൾ കെ‌എഫ്‌ആർ‌ഐ സംസ്ഥാനത്തെ ശാസ്ത്ര, സാങ്കേതിക, പരിസ്ഥിതി കൗൺസിലിന്റെ (കെ‌എസ്‌സി‌ടി‌ഇ) അഞ്ച് ഗവേഷണ-വികസന കേന്ദ്രങ്ങളിലൊന്നായി മാറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments