HomeLatest Jobകുട്ടികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പിന് അപേക്ഷിക്കാം | Free Laptop for Students

കുട്ടികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പിന് അപേക്ഷിക്കാം | Free Laptop for Students

കുട്ടികൾക്ക് സൗജന്യമായി ലാപ്പ്ടോപ്പിന് അപേക്ഷിക്കാം | Free Laptop for Students

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ സജീവ അംഗത്വം ഉള്ള തൊഴിലാളികളുടെ കുട്ടികൾക്ക് സൗജന്യമായി ലാപ്ടോപ്പ് ലഭിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. 2021-22, 2022-23 അധ്യയന വർഷങ്ങളിൽ എഞ്ചിനീയറിംഗ്, എം.ബി.ബി.എസ് , ബി.എസ്.സി അഗ്രിക്കൾച്ചർ, വെറ്റിനറി സയൻസ്, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, എം.സി.എ, എം.ബി.എ, ബി.എസ്.സി നഴ്സിംഗ് , എം.എസ്.സി നഴ്സിംഗ് പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന കുട്ടികൾക്കാണ് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി ലാപ്ടോപ്പ് ലഭിക്കുന്നത്. 

1. രക്ഷകർത്താകൾ കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ സജീവാംഗത്വം ഉള്ളവരും അംശാദായം കുടിശിക ഇല്ലാത്തവരും ആയിരിക്കണം. 2021-22 അധ്യയന വർഷത്തേയ്ക്ക് 2021 മാർച്ച് 31 വരെയും 2022-23 അധ്യയന വർഷത്തേയ്ക്ക് 2022 മാർച്ച് 31 വരെയും അംഗത്വമെടുത്ത തൊഴിലാളികൾക്ക് അപേക്ഷിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം ക്ഷേമനിധി കുടിശ്ശിക തീർത്ത തൊഴിലാളി രസീത്, ആധാർകാർഡ്, ലൈസെൻസ്, റേഷൻ കാർഡ് എന്നിവയുടെ പകർപ്പുകളും ഹാജരാക്കേണ്ടതാണ്.

2. കുട്ടികൾ പൊതു പ്രവേശന പരീക്ഷയിലൂടെ സർക്കാർ, സ്വകാര്യ സ്വാശ്രയ പ്രൊഫഷണൽ കോളേജുകളിൽ പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ നേടിയവർ ആയിരിക്കണം. കോളേജ് പ്രിൻസിപ്പാളിൽ നിന്നുള്ള സർട്ടിഫിക്കറ്റിൽ ഇക്കാര്യം വ്യക്തമായി സൂചിപ്പിച്ചിരിക്കണം.

3. അലോട്ട്മെന്റ് മെമ്മോ അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്.

4. ദേശീയ തലത്തിലുള്ള 2021-22, 2022-23 പരീക്ഷയിലൂടെയും മെറിറ്റ് അടിസ്ഥാനത്തിൽ മേൽപ്പറഞ്ഞ കോഴ്സുകളിൽ അഡ്മിഷൻ നേടിയവർക്കും അപേക്ഷിക്കാം.

5. കുട്ടികൾ 2021-22, 2022-23 വർഷങ്ങളിലെ എൻട്രൻസ് റാങ്ക് ലിസ്റ്റിൽ നിന്ന് അഡ്മിഷൻ നേടിയവരായിരിക്കണം.

 6. സംവരണ വിഭാഗങ്ങൾക്ക് ക്വാട്ട- മെറിറ്റ് അടിസ്ഥാനത്തിൽ യോഗ്യത നേടിയവർക്കും അപേക്ഷിക്കാം.

7. അപേക്ഷയോടൊപ്പം യോഗ്യതാപരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ് കോളേജ് പ്രിൻസിപ്പാളിൽ നിന്നുള്ള സാക്ഷ്യപത്രം എന്നിവയും ഹാജരാകണ്ടതാണ്.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 30-04-2023 ആണ്.
കൂടുതൽ വിവരങ്ങൾക്ക് :
ജില്ലാ എക്സിക്യൂട്ടീവ് ആഫീസറുടെ കാര്യാലയം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്
എറണാകുളം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments