HomeLatest Jobപരീക്ഷ ഇല്ലാതെ ഹെൽത്ത് ഇൻസ്‌പെക്ടർ , നേഴ്സ് നിയമനം

പരീക്ഷ ഇല്ലാതെ ഹെൽത്ത് ഇൻസ്‌പെക്ടർ , നേഴ്സ് നിയമനം

തൃശ്ശൂര്‍ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരെ നിയമിക്കുന്നു. പ്ലസ് ടുവും ഹെൽത്ത് ഇൻസ്‌പെക്ടർ ഡിപ്ലോമയും ആണ് യോഗ്യത. പ്രായപരിധി 56 വയസ്സ്. താൽപര്യമുളളവർ അപേക്ഷ, ബയോഡാറ്റ, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ dmohtsra5@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയ്ക്കണം. ഫോൺ: 0487 2333050, 9400408120.

ജെപിഎച്ച്എൻ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിൽ താൽക്കാലികാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരെ നിയമിക്കുന്നു. എസ്എസ്എൽസിയും നഴ്‌സിംഗ് ഡിപ്ലോമയും (എഎൻഎം) ആണ് യോഗ്യത. പ്രായപരിധി 60 വയസ്സ്. താൽപര്യമുളളവർ മെയ് 9 വൈകീട്ട് മൂന്ന് മണിക്കകം അപേക്ഷ ബയോഡാറ്റ സഹിതം dmohtsr@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയച്ച് താഴെ പറയുന്ന ഫോൺ നമ്പറുകളിൽ മെയ് 9 രാവിലെ 10 നും വൈകീട്ട് 4 നും ഇടയിൽ ബന്ധപ്പെടണം. ഫോൺ: 9446621901, 9496248772.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments