HomeLatest Jobദുരന്ത നിവാരണ വകുപ്പില്‍ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ | Kerala Disaster Management Job...

ദുരന്ത നിവാരണ വകുപ്പില്‍ പ്രോജക്ട് അസോസിയേറ്റ് ഒഴിവുകൾ | Kerala Disaster Management Job Vacancies 2023

Kerala Disaster Management Job Vacancies 2023
Kerala Disaster Management Job Vacancies 2023

റവന്യൂ ദുരന്തനിവാരണ വകുപ്പിന്റെ പരിശീലന സ്ഥാപനമായ ഐ.എൽ.ഡി.എം (ILDM) പ്ലാൻഫണ്ട് ഇനത്തിൽ ദുരനന്ത നിവാരണ പിരശീലന പരിപാടികൾ നടത്തുന്നതിനും ഐ.ഇ.സി പ്രവർത്തനങ്ങൾക്കും യങ്ങ് പ്രൊഫഷണൽ പ്രൊജക്ട് അസോസിയേറ്റിന്റെ മൂന്ന് ഒഴിവുകളുണ്ട്. ഒരു വർഷക്കാലയളവിലേക്ക് പ്രതിമാസം 30,000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ ബിരുദാനന്തര ബിരുദ കോഴ്സ് പൂർത്തിയാക്കിയവർക്ക് ഓൺലൈനായി ബയോഡേറ്റ സഹിതം അപേക്ഷിക്കാം. Masters Degree Disaster Management നോടൊപ്പം കൗൺസലിംഗ്/ സൈക്കോളജി മേഖകളിൽ പഠനയോഗ്യതയുള്ളവർക്ക് അല്ലെങ്കിൽ പ്രവൃത്തിപരിചയമുള്ളവക്ക് ഒരു തസ്തികയിൽ മുൻഗണന നൽകും.
അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. പരീക്ഷ / ഗ്രൂപ്പ് ഡിസ്കഷൻ/ ഇന്റർവ്യൂ എന്നിവ മെയ് 5, 6 തീയ്യതികളിൽ നടക്കും. വിശദവിവരങ്ങൾക്ക്: https://ildm.kerala.gov.in/en ഇ-മെയിൽ: ildm.revenue@gmail.com, ഫോൺ: 0471 2365559, 9847984527, 9961378067.

മറ്റു താല്‍ക്കാലിക ജോലി ഒഴിവുകള്‍

കോൺഫിഡൻഷ്യൽ അസിസ്റ്റന്‍റ് താത്കാലിക നിയമനം

എറണാകുളം കാക്കനാട് എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ പരമാവധി 90 ദിവസത്തേക്ക് കോൺഫിഡൻഷ്യൽ അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തിൽ താല്കാലികമായി നിയമിക്കുന്നു. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ നിഷ്കർഷിക്കുന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റ്, ബയോഡേറ്റ എന്നിവ സഹിതം 19/4/2023 തീയതി ഉച്ചയ്ക്ക് 12 മണിയ്ക്ക് എറണാകുളം കാക്കനാട് സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിച്ചേരേണ്ടതാണ്. അന്വേഷണങ്ങൾക്ക് : 0484-2422244 .

വെറ്റിനറി ഡോക്ടര്‍; വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പിന്റെ രാത്രികാല വെറ്ററിനറി യൂണിറ്റിലേക്ക് ചടയമംഗലം ബ്ലോക്ക് പഞ്ചായത്തില്‍ കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നു. ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഏപ്രില്‍ 18ന് രാവിലെ 11ന് രേഖകള്‍ സഹിതം വോക്ക്-ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ഫോണ്‍: 0474 2793464

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസിന്റെ പരിധിയിലുളള മേലില ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേലില ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസ്, മേലില ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്ന് ലഭിക്കും. ഏപ്രില്‍ 24ന് വൈകിട്ട് അഞ്ചിനകം വെട്ടിക്കവല ശിശു വികസന പദ്ധതി ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. 2022 ജനുവരി ഒന്നിന് 18 വയസ്സ് പൂര്‍ത്തിയായ, 46 വയസ്സ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി /പട്ടികവര്‍ഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രയപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ്. മുന്‍പരിചയമുളളവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ അവര്‍ സേവനം അനുഷ്ഠിച്ച് കാലയളവ് (പരമാവധി 3 വര്‍ഷം) ഇളവ് ലഭിക്കും. എസ് എസ് എല്‍ സി പാസായവര്‍ക്ക് അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്കും അങ്കണവാടി ഹെല്‍പ്പര്‍ എസ് എസ് എല്‍ സി പാസാകാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം). അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 9495348035.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

ചൊവ്വന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജനുവരി ഒന്നിന് 18 വയസ്സിനും 46 വയസ്സിനും ഇടയിൽ പ്രായപരിധി ഉള്ളവരാകണം. എസ് സി/ എസ് ടി വിഭാഗത്തിന് മൂന്നുവർഷം വരെയും മുൻപരിചയം ഉള്ളവർക്ക് സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷയുടെ മാതൃക ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ 2023 മെയ് 12 തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കും.

അക്കൗണ്ടൻറ് ഒഴിവ്

കൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിൽ നിയമനത്തിന് എസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സർക്കാർ അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള ബികോം, പിജിഡിസിഎ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം .അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഏപ്രില്‍ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018 .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments