HomeLatest Jobകേരളത്തില്‍ പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ജോലികള്‍ നേടാം | നിരവധി ജോലി ഒഴിവുകള്‍

കേരളത്തില്‍ പരീക്ഷ ഇല്ലാതെ സര്‍ക്കാര്‍ ജോലികള്‍ നേടാം | നിരവധി ജോലി ഒഴിവുകള്‍

പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക ഒഴിവ്

ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക ഒഴിവ് നിലവിലുണ്ട്. ശമ്പളം 40000 രൂപ. യോഗ്യത:സിവില്‍ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദം, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി: 18-30 (ഇളവുകൾ അനുവദനീയം) .നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.

പ്രൊജക്ട് എഞ്ചിനീയര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ശമ്പളം 40000 രൂപ. സിവില്‍ എഞ്ചിനീയറിംഗില്‍ 70 ശതമാനം മാര്‍ക്കോടുകൂടി ബിരുദവും പാലം നിര്‍മാണത്തില്‍ 3 വര്‍ഷത്തെ തൊഴില്‍ പരിചയവും വേണം. 18-30 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 16ന് മുന്‍പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമാനാധികാരിയില്‍ നിന്നുമുള്ള എന്‍ ഒ സി ഹാജരാക്കണം.

പ്രൊജക്റ്റ് എന്‍ജിനീയര്‍ ഒഴിവ്

എറണാകുളത്തെ ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ പ്രൊജക്റ്റ് എന്‍ജിനീയറുടെ താത്ക്കാലിക ഒഴിവുണ്ട്. ശമ്പളം 40,000 രൂപ. സിവില്‍ എന്‍ജിനീയറിങ്ങില്‍ 70 ശതമാനം മാര്‍ക്കോടുകൂടി എന്‍ജിനീയറിങ് ബിരുദമാണ് യോഗ്യത. പാലം നിര്‍മ്മാണത്തില്‍ മൂന്ന് വര്‍ഷത്തെ തൊഴില്‍ പരിചയം വേണം. താത്പര്യമുള്ള 18-30 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെയ് 16നകം ബന്ധപ്പെട്ട പ്രൊഫഷണല്‍ എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി. നല്‍കണമെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0484 2312944.

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള കൂവപ്പടി ഐ. സി. ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പെരുമ്പാവൂർ മുനിസിപ്പാലിറ്റി, ഒക്കൽ, കൂവപ്പടി, മുടക്കുഴ വേങ്ങൂർ, അശമന്നൂർ, രായമംഗലം പഞ്ചായത്തുകളിലേക്ക് അങ്കണവാടി വർക്കർ , ഹെൽപ്പർ തസ്തികകളിൽ ഉണ്ടാകാവുന്ന ഒഴിവുകളിലേക്ക് മേൽ മുനിസിപ്പാലിറ്റി/പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽനിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാർക്ക് മൂന്ന് വർഷം വരെ ഉയർന്ന പ്രായപരിധിയിൽ ഇളവ് അനുവദിക്കുന്നതാണ്. മുൻപരിചയം ഉള്ളവർക്ക് ഉയർന്ന പ്രായപരിധിയിൽ അവർ സേവനം അനുഷ്ഠിച്ച കാലയളവ് (പരമാവധി 3 വർഷം) ഇളവ് അനുവദിക്കുന്നതാണ്.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസ്സായിരിക്കണം. അങ്കണവാടി വർക്കറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 100 ആണ് (സർട്ടിഫിക്കറ്റ് പരിശോധന 85 മാർക്ക്, കൂടിക്കാഴ്ച 15 മാർക്ക്) (എസ്.എസ്.എൽ.സി ആദ്യ ചാൻസിൽ പാസ്സായവർ, നഴ്സറി ടീച്ചർ ട്രെയിനിംഗ്, പ്രീ-പ്രൈമറി ടീച്ചർ ട്രെയിനിംഗ് ബാലസേവിക ട്രെയിനിംഗ് എന്നിവയിൽ ഏതെങ്കിലും സർക്കാർ അംഗീകത കോഴ്സ് പാസ്സായവർക്കും, സാമൂഹ്യക്ഷേമ/വനിതാശിശുവികസന വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനു മുകളിൽ പ്രായമായവർ വിധവകൾ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)

അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി. പാസായിരിക്കാൻ പാടുള്ളതല്ല. എഴുതാനും വായിക്കാനും അറിഞ്ഞിരിക്കണം. അങ്കണവാടി ഹെൽപ്പറുടെ തിരഞ്ഞെടുപ്പിന് പരമാവധി മാർക്ക് 20 ആണ്. (സർട്ടിഫിക്കറ്റ് പരിശോധന 10 മാർക്ക്, കൂടിക്കാഴ്ച 10 മാർക്ക്) സാമൂഹ്യക്ഷേമ/വനിതാ ശിശുവികസന വകുപ്പിനു കീഴിലുളള സ്ഥാപനങ്ങളിൽ താമസിക്കുന്ന അന്തേവാസികൾ, 40 വയസ്സിനുമുകളിൽ പ്രായമായവർ/വിധവകൾ/ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുബങ്ങളിലെ അപേക്ഷകർ എന്നിവർക്ക് സർക്കാർ ഉത്തരവിലെ നിർദ്ദേശപ്രകാരം സർട്ടിഫിക്കറ്റ് പരിശോധനയിൽ മാർക്ക് അനുവദിക്കുന്നതാണ്)

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതീയതി, ജാതി, വിദ്യാഭ്യാസ യോഗ്യത, സ്ഥിരതാമസം, മുൻപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രങ്ങളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ ശരിപകർപ്പുകൾ ഉള്ളടക്കം ചെയ്യേണ്ടതാണ്. അർഹരായവരെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിക്കുന്നതും, സർട്ടിഫിക്കറ്റ് പരിശോധനയുടെയും, കൂടിക്കാഴ്ചയുടെയും അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതുമാണ്.

അപേക്ഷ ഫാറത്തിന്റെ മാതൃക കൂവപ്പടി ഐ.സി.ഡി.എസ്. ഓഫീസ്, അതാതു ഗ്രാമപഞ്ചായത്ത് ഓഫീസ്, പെരുമ്പാവൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നിന്നും ലഭ്യമാണ്. ഫോൺ 0485-2520783. പൂരിപ്പിച്ച അപേക്ഷകൾ കൂവപ്പടി ഐസിഡിഎസ് പ്രോജക്ട് ഓഫീസില്‍ മെയ് 20 വൈകിട്ട് അഞ്ചു വരെ സ്വീകരിക്കും. അപൂര്‍ണ്ണവും നിശ്ചിത സമയപരിധിക്കു ശേഷവും ലഭ്യമാക്കുന്നതുമായ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷകളുടെ കവറിനു പുറത്ത് അപേക്ഷിക്കുന്ന തസ്തിക വര്‍ക്കര്‍/ഹെല്‍പ്പര്‍, പഞ്ചായത്തിന്‍റെ/മുനിസിപ്പാലിറ്റിയുടെ പേര് എന്നിവ രേഖപ്പെടുത്തണം.

റേഡിയോഗ്രാഫര്‍ ട്രെയിനി താത്കാലിക നിയമനം

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഒരു വര്‍ഷ കാലാവധിയില്‍ താത്കാലികമായി എച്ച്ഡിഎസിനു കീഴില്‍ റേഡിയോഗ്രാഫര്‍ ട്രെയിനിമാരെ നിയമിക്കുന്നു. യോഗ്യത ഗവ അംഗീകൃത ഡിഎംആര്‍ടി കോഴ്സ് പാസ്. 10000 രൂപ സ്റ്റൈപ്പന്‍റ്. താത്പര്യമുളളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്നോസിസ് എം.ആര്‍.ഐ വിഭാഗത്തില്‍ മെയ് 17-ന് രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ 0484-2754000.

കരാർ നിയമനം

സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി – ആം ടെക്നീഷ്യൻ തസ്തികയിൽ 2 ഒഴിവുണ്ട്.

യോഗ്യത -എസ്.എസ്.എൽ.സി, പ്രീഡിഗ്രി /,
പ്ലസ് ടു( സയൻസ് ) തത്തുല്യം.ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി, ( കേരളത്തിലെ മെഡിക്കൽ കോളേജിൽ നിന്നുള്ള 2 വർഷ കോഴ്സ് / തത്തുല്യം.)

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയമെന്റ് ഓഫീസർ അറിയിച്ചു.

കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസർ

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ കാഷ്വാലിറ്റി തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത എംബിബിഎസും ടിസിഎംസി രജിസ്ട്രേഷന്‍. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് [email protected] ഇ-മെയിലിലേക്ക് മെയ് 20 ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

ഗൈനക്കോളജിസ്റ്റ് താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിജിഒ (ഡിപ്ലോമ ഇന്‍ ഗൈനക്കോളജി ആന്‍റ് ഒബ്സ്റ്റട്രിക്സ്)/മാസ്റ്റര്‍ ഓഫ് സര്‍ജറി ഇന്‍ ഗൈനക്കോളജി ആന്‍റ് ഒബ്സ്റ്റട്രിക്സ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.

താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് [email protected] ഇ-മെയിലിലേക്ക് മെയ് 15 ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഗൈനക്കോളജിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

പ്രോജക്ട് എൻജിനിയർ ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു അർധ സർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. 70 ശതമാനം മാർക്കോടെ ബി.ടെക് സിവിൽ, പാലം നിർമാണത്തിൽ മൂന്നു വർഷം പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. പ്രതിമാസ വേതനം 40,000 രൂപ. 2023 ജനുവരി 1 ന് 41 വയസ് കവിയരുത്. നിശ്ചിത യോഗ്യതയുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി മെയ് 19നകം ബന്ധപ്പെട്ട എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

അപ്രിന്റീസ് ട്രെയിനിങ് പ്രോഗ്രാം

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ റിസപ്ഷനിസ്റ്റ് അപ്പ്രെന്റീസ് ട്രെയിനിങ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ അയയ്ക്കേണ്ട അവസാന തീയതി മേയ് 20 വൈകിട്ട് നാലുമണി. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments