HomeLatest JobPSC പരീക്ഷ ഇല്ലാതെ ജോലി: ഇന്ന് വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലി ഒഴിവുകള്‍ – നിങ്ങളുടെ...

PSC പരീക്ഷ ഇല്ലാതെ ജോലി: ഇന്ന് വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലി ഒഴിവുകള്‍ – നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

ആരോഗ്യവകുപ്പിന്റെ കീഴില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ

ഇടുക്കി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് ക്ലിനക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിസ്റ്റ്, മെഡിക്കല്‍ ഓഫീസര്‍ തസ്തികകളിലേക്ക് കരാർ നിയമനം നടത്തുന്നു. ഡിസംബര്‍ 19ന് രാവിലെ 10 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസിൽ വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ക്ലിനക്കല്‍ സൈക്കോളജിസ്റ്റ് യോഗ്യത: ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം ഫില്‍, ആര്‍സിഐ രജിസ്‌ട്രേഷന്‍, രണ്ടുവര്‍ഷം പ്രവര്‍ത്തി പരിചയം.സൈക്യാട്രിസ്റ്റ് യോഗ്യത: എംബിബിഎസ്, എംഡി അല്ലെങ്കില്‍ ഡിപിഎം അല്ലെങ്കില്‍ ഡിഎന്‍പി, സൈക്യാട്രി, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം. മെഡിക്കല്‍ ഓഫീസര്‍ യോഗ്യത: എംബിബിഎസ്, ഒരു വര്‍ഷം പ്രവര്‍ത്തിപരിചയം അഭികാമ്യം. 40 വയസ്സ് പ്രായപരിധി.
യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍ അല്ലെങ്കില്‍ വോട്ടര്‍ ഐഡി എന്നിവയുടെ അസ്സല്‍ ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233030, 04862 226929

അക്കൗണ്ടന്റ് അഭിമുഖം

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളേജിലെ കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ഒഴിവുള്ള അക്കൗണ്ടന്റ് തസ്തികയിലേക്കുള്ള അഭിമുഖം ഇന്ന് (ഡിസംബർ 04) രാവിലെ 10.30ന് നടത്തും.ബി.കോം ബിരുദവും ടാലി പ്രവർത്തി പരിചയവുമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി വനിതാ പോളിടെക്നിക് കോളേജിൽ എത്തണം. പ്രായപരിധി 40 വയസ്.

പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍

ഫിഷറീസ് വകുപ്പിന് കീഴിൽ മത്സ്യ കര്‍ഷക വികസന ഏജന്‍സി നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് കോര്‍ഡിനേറ്റര്‍ തസ്തികയിൽ ഒഴിവുണ്ട് .
അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം, അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള അക്വാകള്‍ച്ചറിലുളള ബിരുദാനന്തരബിരുദം, അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഫിഷറീസ് വിഷയത്തിലോ, ജന്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദവും സര്‍ക്കാര്‍ തലത്തിലുളള അക്വാകള്‍ച്ചര്‍ മേഖലയില്‍ 3 വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നതാണ് യോഗ്യത. പ്രതിമാസം വേതനം 30,000 രൂപ. പ്രായപരിധി 56 വയസ്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ, തപാല്‍ മുഖേനയോ, ഇമെയില്‍ വഴിയോ നല്‍കാവുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ജില്ലയില്‍ എവിടെയും സേവനം അനുഷ്ഠിക്കാന്‍ ബാധ്യസ്ഥരായിരിക്കും. ഡിസംബര്‍ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകള്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862-233226 ,[email protected], വിലാസം ഇടുക്കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം, പൈനാവ് , ഇടുക്കി

പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവ്

കേരള വനഗവേഷണ സ്ഥാപനത്തിൽ ഒരു വർഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘ Establishment of a Medicinal Pant Seed Centre cum Seed Museum at Kerala Forest Research Institute, Peechi, Thrissur Kerala’ ൽ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് നിയമിക്കുന്നതിനായി ഡിസംബർ 12 നു രാവിലെ പത്തിന് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശൂർ പീച്ചിയിലുള്ള ഓഫീസിൽ ഇന്റർവ്യൂ നടത്തും. വിശദവിവരങ്ങൾക്ക്: www.kfri.res.in.

കുക്ക് ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് തസ്തികയിൽ എൽസി മുൻഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത – എട്ടാം ക്ലാസ് വിജയം, പാചകത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി. ശ്രീചിത്ര ഹോമിലെ അന്തേവാസികൾ / മുൻ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തിൽ സാധാരണ ഉദ്യോഗാർഥികളെയും പരിഗണിക്കും. പ്രായപരിധി 01/01/2021ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം: 16500 – 35700. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം. സംവരണ ഒഴിവുകളിൽ മതിയായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികളെ പരിഗണിക്കും.

മൃഗസംരക്ഷണ വകുപ്പില്‍ വാക്-ഇൻ-ഇന്റർവ്യൂ

മൃഗസംരക്ഷണ വകുപ്പ് ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ പാരാവൈറ്റ്, ഡ്രൈവർ കം അറ്റെൻഡന്റ് എന്നീ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം. പാരാവെറ്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 10.30 മുതലും, ഡ്രൈവർ കം അറ്റെൻഡന്റ് തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 11.30 മുതലും നടത്തുന്നതാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് ഹാജരാവേണ്ടതാണ്.

കാവൽ പദ്ധതിയിൽ ഒഴിവ്

കോട്ടയം: വനിതാ-ശിശു വികസന വകുപ്പ്, സംസ്ഥാന ശിശു സംരക്ഷണസമിതി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ട്രാഡ മാങ്ങാനം കോട്ടയം എന്നിവയുടെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന കാവൽ പദ്ധതിയുടെ പ്രോഗ്രാം കോ- ഓർഡിനേറ്റർ തസ്തികയിലേക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സർവകലാശാലകളിൽ നിന്ന് സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദമാണ് യോഗ്യത. കുട്ടികളുടെ മേഖലയിൽ മൂന്നുവർഷ പ്രവർത്തിപരിചയം അഭികാമ്യം. അഭിമുഖത്തിലൂടെയാണു നിയമനം. ഡിസംബർ 13നകം അപേക്ഷിക്കണം. ഫോൺ: 7306694068, ഇമെയിൽ- [email protected]

താൽക്കാലിക നിയമനം

പയ്യന്നൂർ റസിഡൻഷ്യൽ വനിതാ പോളിടെക്‌നിക് കോളേജിൽ ഇൻസ്ട്രുമെന്റേഷൻ വിഭാഗത്തിലേക്ക് ട്രേഡ്‌സ്മാൻ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ടി എച്ച് എസ് എൽ സി, ഐ ടി ഐ എന്നിവയാണ് അടിസ്ഥാന യോഗ്യത. താൽപര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ എന്നിവയുടെ പകർപ്പുകൾ സഹിതം ഡിസംബർ നാലിന് രാവിലെ 10 മണിക്ക് കോളേജിൽ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോൺ: 9497763400.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments