HomeLatest Jobകേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ താല്‍ക്കാലിക ജോലികള്‍ – നിങ്ങളുടെ ജില്ലകളിലും ജോലി അവസരം

കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ താല്‍ക്കാലിക ജോലികള്‍ – നിങ്ങളുടെ ജില്ലകളിലും ജോലി അവസരം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ഒഴിവ്

തൃപ്പൂണിത്തുറ ഗവ. ആയുർവേദ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു.
അപേക്ഷകന്റെ പ്രായം 50 വയസ്സിൽ താഴെയായിരിക്കണം. കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് തുടങ്ങിയവയുടെ ഒറിജിനൽ സർട്ടിഫിക്കറ്റ്, ഭാരവാഹനങ്ങൾ ഓടിച്ചതിന്റെ അഞ്ചുവർഷത്തെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 22ന് ഉച്ചയ്ക്ക് രണ്ടിന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകുക.

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ നിയമനം

വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത എ.എൻ.എം കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ്വൈഫസ് കൗൺസിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്റെ യോഗ്യത. ഗവ. അംഗീകൃത ഫാർമസി ഡിപ്ലോമ, കേരള സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ പുതുക്കിയ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്തികയുടെ യോഗ്യത. ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ഡി.എം.എൽ.ടി കോഴ്സ്, കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്നീഷ്യൻ തസ്തികയുടെ യോഗ്യത. മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകും. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയുടെ അഭിമുഖം ജനുവരി 17ന് രാവിലെ പത്തിനും ഫാർമസിസ്റ്റ് തസ്തികയുടേത് അന്നേ ദിവസം രാവിലെ 10.30നും ലാബ് ടെക്നീഷ്യൻ തസ്തികയുടേത് 11.30നും താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കും. യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് എത്തിച്ചേരണം. കൂടുതൽ വിവിരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകും.

താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് പാലീയേറ്റീവ് നഴ്സ് നിയമനം

മലപ്പുറം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിലേക്ക് പാലിയേറ്റീവ് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഗവ.അംഗീകൃത ജെ.പി.എച്ച്.എൻ/എൻ.എം.എ, നഴ്സിംഗ് കൗൺസിൽ രജിസട്രേഷൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി 11ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2734866.

താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ ഇ.സി.ജി ടെക്‌നീഷ്യൻ നിയമനം

അരീക്കോട് താലൂക്ക് ആശുപത്രിയിൽ ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി, വി.എച്ച്.എസ്.ഇ ഇ.സി.ജി ഓഡിയോമെട്രിക് ടെകനീഷ്യൻ എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ജനുവരി ഒമ്പതിന് രാവിലെ 10.30ന് ആശുപത്രി ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0483 2851700.

താലൂക്കാസ്ഥാന ആശുപത്രിയില്‍ താത്ക്കാലിക നിയമനം

പുനലൂര്‍ താലൂക്കാസ്ഥാന ആശുപത്രിയില്‍ ഹോസ്പിറ്റല്‍ മാനേജമെന്റ് കമ്മിറ്റിയുടെ പരിധിയില്‍ താത്ക്കാലികനിയമനം നടത്തും. തസ്തികകളും യോഗ്യതയും
ഡോക്ടര്‍ :അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം ബി ബി എസ് ബിരുദവും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും
സി എസ് എസ് ഡി ടെക്നിഷ്യന്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനത്തില്‍നിന്നും രണ്ട് വര്‍ഷത്തില്‍ കുറയാത്ത കാലയളവുള്ള സി എസ് എസ്. സി ഡിപ്ലോമ.
ഡയാലിസിസ് ടെക്നിഷ്യന്‍: ഡയാലിസിസ് ടെക്‌നിഷ്യന്‍ കോഴ്‌സില്‍ ഡി എം ഇ അംഗീകൃത ബിരുദമോ ഡിപ്ലോമയോ, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം.
അനസ്‌തേഷ്യ ടെക്‌നീഷന്‍ : ശാസ്ത്ര വിഷയങ്ങള്‍ പ്രധാന വിഷയമായി ഹയര്‍ സെക്കന്‍ഡറി പഠനത്തിന് ശേഷം ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നോളജിയോ ഡി എം ഇ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തിയേറ്റര്‍ ടെക്‌നോളജിയോ പാസായിരിക്കണം. കേരള പാര മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം
മൈക്രോബയോളജിസ്റ്റ് : മൈക്രോബയോളജി പ്രധാന വിഷയമായി പഠിച്ച് ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ശാസ്ത്ര ബിരുദം.
പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. പ്രായം, യോഗ്യതകളും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റയും സഹിതം ജനുവരി 11ന് രാവിലെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കണം. ഫോണ്‍ 0475 2228702.

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്‌നീഷ്യൻ അഭിമുഖം

വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താത്കാലിക തസ്തികയിൽ അഭിമുഖം നടത്തുന്നു. ഡി.എം.ഇ, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ നിന്നും എം.എൽ.റ്റിയിൽ ഡിപ്ലോമ അല്ലെങ്കിൽ ബി.എസ്.സി എം.എൽ.റ്റി സർട്ടിഫിക്കറ്റ്, പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 11 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ ഹാജരാകണമെന്ന് മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.

സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വാക്ക് ഇൻ ഇന്റർവ്യൂ

മലപ്പുറം ജില്ലയിലെ ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ക്ലർക്ക്, സ്റ്റാഫ് നഴ്‌സ് തസ്തികകളിലെ ഒഴിവുകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി യോഗ്യരായി ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളുമായി ജനുവരി 10 ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഓമാനൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0488-2728400.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments