HomeLatest Jobകേരള സര്‍ക്കാര്‍ ഹോംഗാര്‍ഡ്സ് നിയമനം: അപേക്ഷ ക്ഷണിച്ചു | Kerala Govt Home Guard...

കേരള സര്‍ക്കാര്‍ ഹോംഗാര്‍ഡ്സ് നിയമനം: അപേക്ഷ ക്ഷണിച്ചു | Kerala Govt Home Guard Jobs 2023

ജില്ലയില്‍ പുരുഷ/വനിതാ ഹോംഗാര്‍ഡുകളുടെ നിയമനത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യ പരീക്ഷ പാസായവരും നല്ല ശാരീരിക ക്ഷമതയുള്ളവര്‍ക്കും അപേക്ഷിക്കാം. എസ്.എസ്.എല്‍.സി. പാസായവരുടെ അഭാവത്തില്‍ ഏഴാം ക്ലാസ് പാസായവരെയും പരിഗണിക്കും. ആര്‍മി, നേവി, എയര്‍ഫോഴ്‌സ്, ബി.എസ്.എഫ്, സി.ആര്‍.പി.എഫ്, എന്‍.എസ്.ജി, എസ്.എസ്.ബി, ആസാം റൈഫിള്‍സ് തുടങ്ങിയ സൈനിക- അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നും പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, ജയില്‍ എന്നീ സംസ്ഥാന സര്‍വീസുകളില്‍ നിന്നും വിരമിച്ച സേനാംഗങ്ങളെയാണ് നിയമിക്കുന്നത്. 35-58 ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രതിദിനം 780 രൂപ വേതനം ലഭിക്കും.
അപേക്ഷാ ഫോറത്തിന്റെ മാതൃക ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ ലഭിക്കും. പുരിപ്പിച്ച അപേക്ഷ ജില്ല ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസസ് ഓഫീസില്‍ എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. അവസാന തീയതി മെയ് 31. ഫോണ്‍: 0477-2230303, 0477-2251211.

Today Govt Job Updates
Today Govt Job Updates

മറ്റു ജോലി ഒഴിവുകള്‍

പി.ടി.എസിനെ ആവശ്യമുണ്ട്

ജില്ലാ സൈനികക്ഷേമ ഓഫീസിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന സൈനിക റെസ്റ്റ് ഹൗസിലേക്ക് പി.ടി.എസിനെ ആവശ്യമുണ്ട്. താല്‍പര്യമുളള വിമുക്തഭടന്മാരുടെ ആശ്രിതര്‍/പരിസരവാസികള്‍ സൈനികക്ഷേമ ഓഫീസില്‍ നേരിട്ട് ബന്ധപ്പെടണം. ഏപ്രില്‍ 25-ന് മുന്‍പായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍. 0477-2245673.

അങ്കണവാടി വര്‍ക്കര്‍ അഭിമുഖം

അഴുത അഡീഷണല്‍ ഐസിഡിഎസ് പ്രോജക്റ്റ് ഓഫീസിലെ കുമളി ഗ്രാമപഞ്ചായത്തിന്റെ പരിധിയിലുള്ള അങ്കണവാടികളിലേയ്ക്ക് നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ അങ്കണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ സെലക്ഷന്‍ ലിസ്റ്റിലേക്ക് അഭിമുഖം നടത്തും. ഏപ്രില്‍ 18,19,25,26,27 തീയതികളില്‍ വര്‍ക്കര്‍മാര്‍ക്കും 28ാം തീയതി ഹെല്‍പ്പര്‍മാര്‍ക്കുമുള്ള അഭിമുഖം കുമളി ഗ്രാമപഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നടക്കും. ഇന്റര്‍വ്യൂ മെമ്മോ ലഭിച്ചിട്ടില്ലാത്ത അപേക്ഷകര്‍ ഏപ്രില്‍ 17ാം തീയതി വണ്ടിപ്പെരിയാര്‍ മിനി സ്റ്റേഡിയത്തിന് എതിര്‍വശമുള്ള ഐസിഡിഎസ് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04869252030.

അപേക്ഷ ക്ഷണിച്ചു

പി എം എഫ് എം ഇ പദ്ധതിയിലേക്ക് ജില്ലാതല റിസോര്‍സ് പേഴ്‌സണിനെ (ഡി ആര്‍ പി എസ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദധാരികള്‍ക്കും ഭക്ഷ്യസംസ്‌കരണം, വ്യവസായ പദ്ധതി നിര്‍വഹണം എന്നിവയുമായി ബന്ധപ്പെട്ട മുന്‍ പരിചയമുള്ള ബാങ്കുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, സാങ്കേതിക ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. ബയോഡേറ്റ, ആധാറിന്റെ പകര്‍പ്പ്, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം dickollam@gmail.com ഇ-മെയില്‍ മുഖേനയോ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നേരിട്ടോ ഏപ്രില്‍ 29നകം അപേക്ഷ സമര്‍പ്പിക്കണം. വിവരങ്ങള്‍ക്ക് ആശ്രാമത്തെ ജില്ല വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 0474 2748395

താത്ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനീയറിങ് കോളേജില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ (ഫിറ്റര്‍) ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത എസ് എസ് എല്‍ സി, ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്. അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം ഏപ്രില്‍ 17ന് രാവിലെ 10.30ന് കോളജില്‍ എഴുത്തുപരീക്ഷ/ ഇന്റര്‍വ്യൂവിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknply.ac.in ഫോണ്‍ 9495630466, 0476 2665935

എ.ഡി.എ.കെയിൽ ഒഴിവുകൾ

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചറിന്റെ ഫാമുകൾ/ ഹാച്ചറികളിലായി ഫാം ടെക്‌നീഷ്യൻ/ പ്രോജക്ട് കോ-ഓർഡിനേറ്റർ തസ്തികയിൽ ദിവസവേതനത്തിൽ നിയമനത്തിനായി BFSc./MSc Aquaculture യോഗ്യതയുള്ളവരിൽ നിന്നു ദിവസവേതനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 1,205 രൂപ വേതനമായി നൽകും. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാനയോഗ്യതാ സർട്ടിഫിക്കറ്റ് പകർപ്പ് സഹിതം തപാൽ മാർഗമോ നേരിട്ടോ എ.ഡി.എ.കെ ഹെഡ് ഓഫീസിൽ ഏപ്രിൽ 25നകം ലഭ്യമാക്കണം. അപേക്ഷ അയയ്‌ക്കേണ്ട വിലാസം Agency for Development of Aquaculture, Kerala (ADAK), T.C. 29/3126, Reeja, Minchin Road, Vazhuthacaud, TVPM- 695014 ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.

അസോസിയേറ്റ് പ്രൊഫസർ/റീഡർ

കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജിലെ സർജറി വകുപ്പിൽ റീ എംപ്ലോയ്‌മെന്റ് മുഖേന അസോസിയേറ്റ് പ്രൊഫസർ/ റീഡർ തസ്തികയിലെ ഒരു ഒഴിവിലേക്കു നിയമനം നടത്തുന്നതിന് ഗവ/ എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി/ നാഷണൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി നിഷ്‌കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഏപ്രിൽ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം- 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.

അങ്കണവാടി വർക്കർ/ഹെൽപ്പർ

കൊടകര ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായ വനിതകളിൽനിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർമാരുടെ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കൊടകര മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഐസിഡിഎസ് പ്രോജക്ട് കാര്യാലയത്തിൽ ഏപ്രിൽ 17 മുതൽ മേയ് അഞ്ചുവരെ അപേക്ഷ സ്വീകരിക്കും. വിദ്യാഭ്യാസ യോഗ്യത വർക്കർ നിയമനത്തിന് പത്താം തരം പാസ്സായിരിക്കണം, ഹെൽപ്പർ നിയമനത്തിന് അപേക്ഷിക്കുന്നവർ മലയാളം എഴുതാനും വായിക്കാനും കഴിയണം. ഫോൺ: 0480 2727990.

അങ്കണവാടി ഹെൽപർ, വർക്കർ

നെന്മണിക്കര പഞ്ചായത്തിലെ അങ്കണവാടികളിൽ ഉണ്ടാകാൻ സാധ്യതയുള്ള വർക്കർ, ഹെൽപ്പർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഗ്രാമപഞ്ചായത്ത് നിവാസികളും 18നും 46നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം. വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താംതരം പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ പത്താതരം പാസ്സാകാൻ പാടില്ലാത്തവരുമായിരിക്കണം. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മെയ് 3ന് വൈകീട്ട് 5 മണി. ഫോൺ: 0480 2757593.

ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം

എറണാകുളം ജില്ലയിലെ നെട്ടൂർ എ യു ഡബ്യു എം ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ് സ്റ്റോക്ക് മറൈൻ ആന്റ് അഗ്രി പ്രൊഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എന്‍എബിഎല്‍ (NABL) മോളികുലർ ബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുളള എം.എസ്.സി മൈക്രോബയോളജി പാസ്സായ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്മന്റ് എക്സ്ചേഞ്ച് മുഖന നിയമനം നടക്കുന്നതു വരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. താൽപര്യമുളള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസ്സൽ രേഖകൾ സഹിതം ഏപ്രില്‍ 17-ന് രാവിലെ 11 -ന് നേരിട്ട് ഈ സ്ഥാപനത്തിൽ ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ് സ്റ്റോക്ക് മറൈന്‍ ആന്‍റ് അഗ്രി പ്രോഡക്ട്സ്, നെട്ടൂര്‍ പി.ഒ, എറണാകുളം, 682040, ഫോൺ – 0484 2960429

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments