HomeLatest Jobസര്‍ക്കാര്‍ ആശുപത്രിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ - kerala govt jobs malayalam 2023

സര്‍ക്കാര്‍ ആശുപത്രിയില്‍ വാക് ഇന്‍ ഇന്റര്‍വ്യൂ – kerala govt jobs malayalam 2023

kerala govt jobs malayalam 2023
kerala govt jobs malayalam 2023

തൃപ്പൂണിത്തുറ ആസ്ഥാന ആശുപത്രിയിലേക്ക് റേഡിയോളജിസ്റ്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡാറ്റാ എന്‍ട്രി ഓപ്പറേപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിഞ്ജാനം, മലയാളം ടൈപ്പ് റൈറ്റിംഗ് അഭികാമ്യം, തൃപ്പൂണിത്തുറ നഗരസഭ പരിധിയിലുളളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 20-35, പ്രതിമാസ വേതനം 10,000 രൂപ. നിശ്ചിത യോഗ്യതയുളളവര്‍ ഏപ്രില്‍ 17ന് രാവിലെ 11ന് തിരിച്ചറിയല്‍ കാര്‍ഡ്, യോഗ്യതകള്‍, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക് ഇന്‍ ഇന്റര്‍വ്യൂവിന് സൂപ്രണ്ടിന്റെ ചേംബറില്‍ ഹാജരാകണം.

അക്കൗണ്ടൻറ് ഒഴിവ്

കൊടകര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഓഫീസിലേക്ക് അക്കൗണ്ടന്റ് തസ്തികയിൽ നിയമനത്തിന് എസ് സി ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: സർക്കാർ അംഗീകൃതസ്ഥാപനത്തിൽ നിന്നുള്ള ബികോം, പിജിഡിസിഎ. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ഏപ്രിൽ 20.

അങ്കണവാടി വർക്കർ, ഹെൽപ്പർ അപേക്ഷ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിന്‍റെ പരിധിയിലുള്ള ആരക്കുഴ, ആയവന, ആവോലി, കല്ലൂർക്കാട്, മഞ്ഞള്ളൂർ, മാറാടി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാവുന്ന അങ്കണവാടി വർക്കർമാരുടെയും, ഹെൽപ്പർമാരുടെയും ഒഴിവുകളിലേയ്ക്കും അപേക്ഷിക്കാം. അപേക്ഷിക്കുന്നവർ അതാത് പഞ്ചായത്തിൽ സ്ഥിര താമസക്കാരായിരിക്കണം .അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവരായിരിക്കണം. ഹെൽപ്പർ തസ്തികയിലേക്ക് എസ്എസ്എൽസി വിജയിക്കാത്ത എഴുത്തും വായനയും അറിയാവുന്നവർക്ക് അപേക്ഷിക്കാം. പ്രായം 18 നും 46 വയസ്സിനുമിടയ്ക്ക്. അർഹതപ്പെട്ടവർക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി ഏപ്രില്‍ 27 വൈകിട്ട് അഞ്ചു വരെ. കൂടുതൽ വിവരങ്ങൾ എല്ലാ പ്രവർത്തി ദിവസങ്ങളിലും മൂവാറ്റുപുഴ അഡീഷണൽ വനിതാ ശിശു വികസന പദ്ധതി ഓഫീസിൽ അറിയാം . ഫോൺ നമ്പർ 0485 2810018 .

ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവ്

തിരുവനന്തപുരം, ചാക്ക ഗവ. ഐ.ടി.ഐയിൽ മെഷിനിസ്റ്റ് ട്രേഡിലുള്ള ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് ഒ.ബി.സി കാറ്റഗറിയിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഉദ്യോഗാർത്ഥികൾ ഏപ്രിൽ 17ന് രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി പ്രിൻസിപ്പാൾ മുമ്പാകെ ഇന്റർവ്യൂവിന് ഹാജരാകണം. എസ്.എസ്.എൽ.സി, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സിയും 3 വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ എൻ.എ.സിയും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി എന്നിവയാണ് യോഗ്യതകൾ.

അങ്കണവാടി വർക്കർ/ഹെൽപ്പർ ഒഴിവ്

ചൊവ്വന്നൂർ പഞ്ചായത്തിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് പഞ്ചായത്തിലെ അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികയിലേക്ക് സ്ഥിരനിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
2023 ജനുവരി ഒന്നിന് 18 വയസ്സിനും 46 വയസ്സിനും ഇടയിൽ പ്രായപരിധി ഉള്ളവരാകണം. എസ് സി/ എസ് ടി വിഭാഗത്തിന് മൂന്നുവർഷം വരെയും മുൻപരിചയം ഉള്ളവർക്ക് സേവന കാലയളവിന്റെ അടിസ്ഥാനത്തിൽ പരമാവധി മൂന്ന് വർഷം വരെയും ഉയർന്ന പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷയുടെ മാതൃക ചൊവ്വന്നൂർ ഗ്രാമപഞ്ചായത്ത് ഓഫീസിലും ഐ സി ഡി എസ് ഓഫീസിലും ലഭ്യമാകും. പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ചൊവ്വന്നൂർ ഐസിഡിഎസ് ഓഫീസിൽ 2023 മെയ് 12 തീയതി വൈകുന്നേരം 3 മണിവരെ സ്വീകരിക്കും.

ഐസിഡിഎസ് പ്രോജക്ടിൽ അപേക്ഷ ക്ഷണിച്ചു

കൊടകര അഡീഷണൽ ഐസിഡിഎസ് പ്രോജക്ടിൽ വരുന്ന വരന്തരപ്പിള്ളി പഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് സ്ഥിര – താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 29. ഫോൺ: 0480 2727990

ആംബുലൻസ് ഡ്രൈവർ നിയമനം

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ഡ്രൈവറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. എച്ച്.എം.സി വഴിയാണ് നിയമനം. പ്രതിദിന വേതനം 583 രൂപ. ഡ്രൈവിംഗ് ലൈസൻസ് (ഹെവി), അഞ്ച് വർഷത്തെ പ്രവർത്തി പരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ ഏപ്രിൽ 19 മൂന്ന് മണിയ്ക്കകം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കണമെന്ന് സൂപ്രണ്ട് ഇൻ ചാർജ് അറിയിച്ചു. ഏപ്രിൽ 20, 2 മണി മുതലാണ് ഇന്റർവ്യൂ.

ഫിനാന്‍സ് -മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷനില്‍ (കെപ്‌കോയില്‍) ഫിനാന്‍സ് മാനേജര്‍, മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികകളിലെ ഓരോ ഒഴിവിലേക്ക് സ്ഥിരം നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിജ്ഞാനം തുടങ്ങിയ വിവരങ്ങള്‍ക്ക് wwww.kepco.co.in, www.kepconews.blogspot.com സൈറ്റുകള്‍ സന്ദര്‍ശിക്കുക. വിശദമായ ബയോഡേറ്റ സഹിതം ഏപ്രില്‍ 24ന് വൈകിട്ട് നാലിനകം ‘ഡയറക്ടര്‍, സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ ലിമിറ്റഡ്, റ്റി സി 30/697, പേട്ട, തിരുവനന്തപുരം – 695024’ മേല്‍വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0471 2478585, 2468585, 2477676.

അക്രഡിറ്റഡ് എൻജിനീയർ ഒഴിവ്

കാറളം ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്രഡിറ്റഡ് എൻജിനീയർ തസ്തികയിലേക്ക് അർഹരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക് സിവിൽ അഗ്രികൾച്ചർ എൻജിനീയറിങ് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ മൂന്നുവർഷം പോളിടെക്നിക് ഡിപ്ലോമയും സർക്കാർ / അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും ഉള്ളവരെ പരിഗണിക്കും. യോഗ്യത തെളിയിക്കുന്ന രേഖകൾ ബയോഡാറ്റ എന്നിവ സഹിതം ഏപ്രിൽ 20ന് വൈകിട്ട് 3 മണിക്ക് മുൻപായി വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണം. ഫോൺ :0480 2885421

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments