HomeLatest Jobജനറല്‍ ആശുപത്രിയില്‍ ക്ലീനിങ് സ്റ്റാഫ് കരാര്‍ നിയമനം | ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

ജനറല്‍ ആശുപത്രിയില്‍ ക്ലീനിങ് സ്റ്റാഫ് കരാര്‍ നിയമനം | ഇപ്പോള്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം

എറണാകുളം ജനറല്‍ ആശുപത്രിക്ക് കീഴില്‍ ക്ലീനിങ് സ്റ്റാഫ് കരാര്‍ നിയമനം

എറണാകുളം ജനറല്‍ ആശുപത്രിക്ക് കീഴില്‍ വരുന്ന മുഴുവന്‍ കെട്ടിടങ്ങളിലേക്കുമായി ക്ലീനിങ് സ്റ്റാഫ് തസ്തികയില്‍ ആശുപത്രി വികസന സമിതി മുഖേന കരാറടിസ്ഥാനത്തില്‍ താത്കാലിക ജീവനക്കാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ മെയ് 17-ന് രാവിലെ 11-ന് നടക്കുന്ന അഭിമുഖ പരീക്ഷയ്ക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പകര്‍പ്പും സഹിതം നേരിട്ട് ഹാജരാകണം. യോഗ്യത: എസ്.എസ്.എല്‍.സി. വനിതകളെ മാത്രമേ പരിഗണിക്കൂ. ഉയര്‍ന്ന പ്രായരിധി 40 വയസ്. സമീപവാസികള്‍ക്കും ആരോഗ്യവകുപ്പിന്റെ കീഴിലുളള ജില്ലാ/ജനറല്‍ ആശുപത്രികളിലും സമാന തസ്തികയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും.

Kerala Govt Temporary Jobs 2023 March 03
Kerala Govt Temporary Jobs 2023 March 03

ഒമാനിൽ അക്കൗണ്ട്സ് ഓഫീസർ

ഒഡെപെക്ക് മുഖേന ഒമാനിലെ പ്രമുഖ സ്കൂളിലേക്ക് അക്കൗണ്ട് ഓഫീസറെ (പുരുഷൻ) തെരഞ്ഞെടുക്കുന്നു. ഉദ്യോഗാർഥികൾ ബി.കോം/എം.കോം വിദ്യാഭ്യാസ യോഗ്യതയും, അക്കൗണ്ടുകൾ, നികുതി, ഓഡിറ്റ്, ടാലി-9 എന്നിവയിൽ നാലു വർഷം പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. എൽ.സി. ഓപ്പണിംഗ്, ക്രെഡിറ്റ് സൗകര്യങ്ങൾ മുതലായവയ്ക്കായി ബാങ്കുകളുമായി ഇടപഴകുന്നതിലുള്ള അനുഭവ പരിചയം അധിക യോഗ്യതയായി കണക്കാക്കും. മാസശമ്പളം ഒ.എം.ആർ. 300-400. താൽപര്യമുളളവർ ഫോട്ടോ പതിച്ച ബയോഡാറ്റാ, പാസ്‌പോർട്ട്‌, ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ പകർപ്പുകൾ സഹിതം മെയ് 18 നു മുമ്പ് eu@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: www.odepc.kerala.gov.in, 0471-2329440/41/42/43/45.

ജോലി ഒഴിവ്

തകഴി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റാ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. ഡിപ്ലോമ (സിവിൽ എൻജിനീയറിങ്ങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്‌സമാൻ സിവിൽ, ഐ.ടി.ഐ സർവെയർ എന്നിവയിൽ കുറയാത്ത യോഗ്യതയുള്ളവർ അസൽ രേഖകളും ബയോഡാറ്റയുമായി മെയ് 19ന് രാവിലെ 10-ന് ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിനായി എത്തണം. ഫോൺ: 0477- 2274253.

കരാർ നിയമനം

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിലെ പ്രോജക്ടിന്റെ ഭാഗമായി നിലവിൽ വന്ന മൃഗപരിപാലകൻ എന്ന തസ്തികയിൽ കരാറടിസ്ഥാനത്തിൽ വിവിധ വിഭാഗത്തിൽ 8 ഒഴിവുകൾ നിലവിലുണ്ട് .നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം 22 ന് മുൻപ് അതാതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ് .
യോഗ്യത

  1. എഴുത്തും വായനയും അറിഞ്ഞിരിക്കണം.
  2. നായപിടുത്തത്തിൽ പരിശീലനം ലഭിച്ചതിന്റെ സർട്ടിഫിക്കറ്റ് / നായപിടുത്തത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന സർട്ടിഫിക്കറ്റ് .
  3. നല്ല ശാരീരികക്ഷമത ഉണ്ടായിരിക്കണം.

പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

പീച്ചിയിലുള്ളേ കേരള വന ഗവേഷണ സ്ഥാപനത്തിലേക്ക് പ്രൊജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന യോഗ്യത: ബയോടെക്നോളജിയിലോ ബോട്ടണിയിലോ ഒന്നാം ക്ലാസ് ബിരുദം. 19,000 രൂപ പ്രതിമാസ വേതനം. അപേക്ഷകർ മെയ് 23ന് ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0487 2690111

ആയുർവദേ കോളജിൽ ടെക്നീഷ്യൻ ഒഴിവ്

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണവിഞ്ജാന വിഭാഗത്തിൽ ഹോണറേറിയം അടിസ്ഥാനത്തിൽ താത്കാലികമായി ടെക്നീഷ്യൻ (ബയോടെക്നോളജി) തസ്തികയിൽ നിയമനം നടത്തുന്നതിന് മെയ് 25ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എം.എസ്.സി, ബി.എസ്.സി ബയോടെക്നോളജിയും ടിഷ്യുകൾച്ചർ മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. (ഈ വിഷയത്തിൽ പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന) ഉദ്യോഗാർഥികൾ വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡാറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഹാജരാകണം.

ഹെൽത്ത് റിസേർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ ഒഴിവ്

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ വിവിധ തസ്തികകളിൽ കരാർ/ദിവസവേതന വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 22. അപേക്ഷകൾ നേരിട്ടോ, തപാൽ മാർഗമോ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments