HomeLatest Jobസംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്ക്കാലിക ഒഴിവ് | Kerala Govt Jobs

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ താത്ക്കാലിക ഒഴിവ് | Kerala Govt Jobs

Kerala Govt Jobs: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ കേന്ദ്രാവിഷ്‌കൃത പദ്ധതിക്ക് കീഴില്‍ താത്ക്കാലിക ഒഴിവുകള്‍ നിലവിലുണ്ട്. 

kerala govt jobs 2023 (2)
kerala govt jobs 2023

അക്കൗണ്ട്‌സ് അസിസ്റ്റന്റ് – ഒരു ഒഴിവ്. യോഗ്യത അക്കൗണ്ടിംഗില്‍ ഡിഗ്രി/ഡിപ്ലോമ, മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍പരിചയം. 
ഡിസ്ട്രിക്ട് മിഷന്‍ കോ-ഓഡിനേറ്റര്‍ – ഒരു ഒഴിവ്. യോഗ്യത – സോഷ്യല്‍ സയന്‍സില്‍ ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം. 

സ്‌പെഷ്യലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി. യോഗ്യത- സാമ്പത്തിക ശാസ്ത്രം/ബാങ്കിംഗില്‍ ബിരുദം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം. 

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍. യോഗ്യത – ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം. മൂന്ന് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം.

ഡയാലിസിസ് ടെക്‌നീഷ്യന്‍ – യോഗ്യത – മെഡിക്കല്‍ കോളേജില്‍ (ഡിഎംഇ) നിന്നുള്ള ഡയാലിസിസ് ടെക്‌നീഷ്യന്‍ ബിരുദം/ഡിപ്ലോമ. 

എല്ലാ തസ്തികളിലും ഒഴിവാണ് നിലവിലുളളത്. പ്രായം-2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 40 വയസ് കവിയരുത്.

നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 28 ന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458 എന്ന നമ്പറില്‍ ബന്ധപ്പെടുക.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments