HomeLatest Jobഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ - കേരള സര്‍ക്കാര്‍ ജോലി നേടാം പരീക്ഷ ഇല്ലാതെ...

ഇന്ന് വന്ന സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – കേരള സര്‍ക്കാര്‍ ജോലി നേടാം പരീക്ഷ ഇല്ലാതെ – June 24

വെക്ടർ കൺട്രോൾ ഫീൽഡ് വർക്കർ ഒഴിവ്

തൃശ്ശൂർ ജില്ലയിൽ വെക്ടർ കൺട്രോൾ യൂണിറ്റിന് കീഴിൽ കൊതുകുജന്യ രോഗങ്ങളായ ഡെങ്കിപ്പനി, മലമ്പനി തുടങ്ങിയവയുടെ പ്രതിരോധ പ്രവർത്തനങ്ങൾക്കായി 90 ദിവസത്തേയ്ക്ക് ഫീൽഡ് വർക്കർ ജീവനക്കാരെ തെരഞ്ഞെടുക്കുന്നു. പൊതുസ്ഥല ശുചീകരണം, കൊതുകിന്റെ ഉറവിടനശീകരണം, കൂത്താടി നശീകരണ സ്പ്രേയിംഗ്, ഫോഗിംഗ്, ഇൻഡോർ സ്പെയ്സ് സ്പ്രേയിംഗ് (ഐ.എസ്.എസ്,) ഇൻഡോർ റസിഡ്യൂവൽ സ്പ്രേയിംഗ് (ഐ.ആർ.എസ്) മുതലായവ നടപ്പാക്കുന്നതിനായാണ് നിയമനം. ഏഴാംക്ലാസ്സ് മിനിമം വിദ്യാഭ്യാസ യോഗ്യതയുള്ളതും 18നും 55നും ഇടയിൽ പ്രായമുള്ള വ്യക്തികളിൽ നിന്നും ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രതിദിനം 675 രൂപ നിരക്കിൽ പൂർണ്ണമായും ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചാവക്കാട്, കുന്നംകുളം, തൃശ്ശൂർ, ചാലക്കുടി, ഇരിഞ്ഞാലക്കുട, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലുള്ള വെക്റ്റർ കൺട്രോൾ യൂണിറ്റുകളിൽ ആയിരിക്കും നിയമനം. താല്പര്യമുള്ളവർ ജൂൺ 27ന് തൃശ്ശൂർ ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം) കോൺഫറൻസ് ഹാളിൽ നടത്തുന്ന വാക്ക്-ഇൻ ഇന്റവ്യൂവിൽ രാവിലെ 11 മണിക്കു മുൻപായി നേരിട്ട് ഹാജരാകേണ്ടതാണ്. പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള രേഖകൾ, തിരിച്ചറിയൽ കാർഡ് / ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്കിന്റെ പകർപ്പ് എന്നിവ കൊണ്ടുവരണം.

Kerala govt jobs
Kerala govt jobs

വെറ്ററിനറി സയൻസ് ബിരുദധാരികൾക്ക് അവസരം

കോട്ടയം: ജില്ലയിൽ നിലവിൽ ഒഴിവുള്ള മാടപ്പള്ളി ബ്ലോക്കിൽ രാത്രികാല അടിയന്തര മൃഗചികിത്സ നൽകുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള തൊഴിൽ രഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികളെ ക്ഷണിക്കുന്നു. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും സഹിതം ജൂൺ 26 ന് രാവിലെ 11 ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481-2563726

ലാബ് ടെക്‌നീഷ്യൻ നിയമനം

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിലെ ഗവൺമെന്റ് ആയുർവേദ ആശുപത്രിയിൽ ദിവസവേതന അടിസ്ഥാനത്തിൽ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. നെടുമുടി ഗ്രാമപഞ്ചായത്തിലും പരസിര പ്രദേശങ്ങളിലും ഉള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ അപേക്ഷയും സർട്ടിഫിക്കറ്റിന്റെ പകർപ്പും ജൂൺ 30 ഉച്ചയ്ക്ക് രണ്ടിന് മുമ്പ് നൽക്കണം. ഫോൺ: 0477-2736236.

സ്റ്റുഡൻറ് കൗൺസിലർ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, ഹോസ്റ്റൽ എന്നിവിടങ്ങളിലേക്ക് 2023-24 വർഷത്തേയ്ക്ക് സ്റ്റുഡൻറ് കൗൺസിലർമാരെ താത്കാലികമായി നിയമിക്കുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യു, സ്റ്റുഡൻറ് കൗൺസലിങ് പരിശീലനം എന്നിവയാണ് യോഗ്യത. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 18000 രൂപ ഹോണറേറിയവും പരമാവധി 2000 രൂപ യാത്രാബത്തയും ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315.

ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ നിയമനം

നിലമ്പൂർ ഐ.ജി.എം.ആർ സ്‌കൂളിൽ ലൈബ്രേറിയൻ, കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ലൈബ്രറി സയൻസിൽ ബിരുദം, കമ്പ്യൂട്ടറൈസഡ് ലൈബ്രറിയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് ലൈബ്രേറിയൻ തസ്തികയിലേക്കുള്ള യോഗ്യത. പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്ക് മുൻഗണന ലഭിക്കും. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 22,000 രൂപ ഹോണറേറിയം ലഭിക്കും.
കമ്പ്യൂട്ടർ ഇൻസ്ട്രക്ടർ തസ്തികയിലേക്ക് എസ്.എസ്.എൽ.സി, തത്തുല്യം, ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി/ കെ.ജി.സി ഇ/ വി.എച്ച്.എസ്.ഇ വിജയം, മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ടൈപ്പിങ് അറിയുന്നവർക്കും പട്ടിക വർഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും കഴിവുമുള്ളവർക്കും മുൻഗണനയുണ്ട്. യോഗ്യരായ 25നും 45നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾ ജൂൺ 30നകം നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. പ്രതിമാസം 19950 രൂപ ഹോണറേറിയം ലഭിക്കും. ഫോൺ: 04931 224194, 04931 220194, 04931 220315.

ലാബ് ടെക്‌നീഷ്യൻ നിയമനം

തലക്കാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ലാബ് ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാർഥികൾ ജൂൺ 30 ന് രാവിലെ 11ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 242279

സി ഡബ്ല്യൂ ആർ ഡി എം നിയമനം നടത്തുന്നു

കോഴിക്കോട് സെന്റർ ഫോർ വാട്ടർ റിസോഴ്സസ് ഡെവലപ്പ്മെന്റിന്റെ (സി ഡബ്ല്യൂ ആർ ഡി എം) എവിക്ടീസിന് സംവരണം ചെയ്യപ്പെട്ട അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ അഞ്ച് താത്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത : അംഗീകൃത സർവകാലാശാല ബിരുദം, ബിരുദാനന്തര കമ്പ്യൂട്ടർ ഡിപ്ലോമ (പി ജി ഡി സി എ)/തത്തുല്യം. വയസ്സ് : 2023 ജനുവരി ഒന്നിന് പരമാവധി 25 വയസ്സ് (നിയമാനുസൃത വയസ്സിളവ് ലഭിക്കും). സി ഡബ്ല്യൂ ആർ ഡി എം സ്ഥാപിക്കുന്നതിനു വേണ്ടി കുടിയൊഴിപ്പിക്കപ്പെട്ടവരും 27/07/83 ലെ ജി ഒ ( ആർ ടി) ന.899/83 എൽബിആർ സർക്കാർ ഉത്തരവ് പ്രകാരം അർഹരായവരുമായ ഉദ്യോഗാർത്ഥികൾ ഇത് സംബന്ധിച്ച് റവന്യൂ അധികാരിയിൽ നിന്നുള്ള സാക്ഷ്യ പത്രവും പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും സഹിതം ജൂൺ 27 നകം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന റീജ്യണൽ പ്രൊഫഷണൽ ആന്റ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ഹാജരാകേണ്ടതാണെന്ന് ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0495 2376179

കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ അവസരം

കോഴിക്കോട് ഗവ.ജനറൽ ആശുപത്രിയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലികമായി എ സി/ റെഫ്രിജറേറ്റർ ടെക്നീഷ്യനെ 179 ദിവസത്തേക്ക് നിയമിക്കുന്നു. യോഗ്യത: സർക്കാർ അംഗീകൃത എൻസിവിടി/കെജിസിഇ പാസ്സായിരിക്കണം. റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ രണ്ട് വർഷത്തെ ട്രേഡ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. ഇലക്ട്രിഷ്യൻ സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മുൻഗണന. മൂന്നു വർഷത്തെ പരിചയം അഭിലഷണീയം. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജൂൺ 26 ന് 11 രാവിലെ മണിക്ക് മുമ്പായി ഗവ.ജനറൽ ആശുപത്രി ഓഫീസിൽ ഹാജരാക്കണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 04952365367

അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം

ആലപ്പുഴ: ജില്ല ശുചിത്വമിഷന്‍ ഓഫീസില്‍ അക്കൗണ്ടന്റ് തസ്തികയിലേയ്ക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. അപേക്ഷകര്‍ പി.ജി.ഡി.സി.എ.യും ബി-കോം ബിരുദവും ടാലിയില്‍ പരിജ്ഞാനം ഉളളവരും ആയിരിക്കണം. ആലപ്പുഴ ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. താല്പര്യമുളളവര്‍ ജൂണ്‍ 26ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ ബയോഡേറ്റ നല്‍കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments