HomeLatest Jobജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുകള്‍ - പരീക്ഷ ഇല്ലാതെ നേടാം

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഒഴിവുകള്‍ – പരീക്ഷ ഇല്ലാതെ നേടാം

ഇടുക്കി ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പാറേമാവിലുള്ള അനക്‌സില്‍ ആശുപത്രി വികസന സമിതി മുഖേന താഴെ പറയുന്ന തസ്തികകളിലേക്ക് 179 ദിവസത്തേക്ക് താല്‍ക്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തില്‍ ഫുള്‍ ടൈം സ്വീപ്പര്‍ (സ്ത്രീകള്‍), സെക്യൂരിറ്റി എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിന് സെപ്റ്റംബര്‍ 23 ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. ഫുള്‍ ടൈം സ്വീപ്പര്‍ (സ്തീകള്‍) തസ്തികയിലേക്ക് ഏഴാം ക്ലാസ്സും, പ്രവൃത്തിപരിചയവുമുളളവര്‍ക്ക് അപേക്ഷിക്കാം.
സെക്യൂരിറ്റി തസ്തികയിലേക്കും ഏഴാം ക്ലാസും പ്രവൃത്തി പരിചയവുമാണ് യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 21 വ്യാഴാഴ്ച്ചക്കകം നിശ്ചിത മാതൃകയില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തി പരിചയം, വിലാസം എന്നിവ തെളിയിക്കുന്നതിനുളള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം ജില്ലാ ആയുര്‍വേദ ആശുപത്രി (അനക്‌സ്) പാറേമാവിലെ ഓഫീസില്‍ സമര്‍പ്പിക്കണം. മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമേ അഭിമുഖത്തില്‍ പങ്കെടുക്കുവാന്‍ സാധിക്കൂ. സമീപ പ്രദേശത്തുളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862232420, 8907576928, 8281751970.

ജല്‍ജീവന്‍ മിഷനില്‍ ജോലി അവസരം – പരീക്ഷ ഇല്ലാതെ നേടാം

ജല്‍ജീവ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍,ടെക്‌നിക്കല്‍ മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍,സാംപ്ലിങ്ങ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ക്വാളിറ്റി മാനേജര്‍ യോഗ്യത ബി.എസ്.സി കെമിസ്ട്രി, ജല പരിശോധനാ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി കെമിസ്ട്രി ഉള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. സാംപ്ലിങ്ങ് അസിസ്റ്റന്റ് യോഗ്യത എസ്.എസ്.എല്‍.സി, ശാരീരിക ക്ഷമത. പ്രായപരിധി 40. താല്‍പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനു സമീപമുള്ള ജല അതോറിറ്റി ജില്ലാ ലാബില്‍ സെപ്തംബര്‍ 19 ന് രാവിലെ 11 നും ഉച്ചക്ക് 2 നും ഇടയില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8289940566.

Kerala Govt Temporary Jobs 2023 February (1)
Kerala Govt Temporary Jobs 2023 February (1)

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അപേക്ഷ ക്ഷണിച്ചു

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഈവനിംഗ് ഒ.പിയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ രണ്ട് ഡോക്ടര്‍മാര്‍, ഒരു ബ്ലഡ് ബാങ്ക് കൗണ്‍സിലറേയും കരാറടിസ്ഥാനത്തില്‍ നിയമിക്കും. യോഗ്യത: ഡോക്ടര്‍ – എം ബി ബി എസ് (ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ അംഗീകാരം), കൗണ്‍സിലര്‍ – എം എസ് ഡബ്ല്യൂ.
ഫോട്ടോപതിച്ച അപേക്ഷയോടൊപ്പം യോഗ്യതതെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പിയും ബയോഡേറ്റയും സെപ്റ്റംബര്‍ 20 ഉച്ചയ്ക്ക് രണ്ടിനകം സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കൊട്ടാരക്കര വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0474 2452610

കോസ്റ്റൽ പോലീസ് സ്റ്റേഷനിൽ അവസരം

അഴീക്കോട് തീരദേശ പോലീസ് സ്റ്റേഷനിലെ ബോട്ടുകളിൽ അസിസ്റ്റന്റ് ബോട്ട് കമാൻഡർ, ബോട്ട് എൻജിൻ ഡ്രൈവർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. 59 ദിവസത്തേക്കാണ് നിയമന കാലാവധി.

അസിസ്റ്റന്റ് ബോട്ട് കമാൻഡർ തസ്തികയ്ക്ക് വിരമിച്ച നേവി, ഗാർഡ്, ബി.എസ്.എഫ്, വാട്ടർ വിങ്ങ് സൈനികർ എന്നിവർക്ക് അപേക്ഷിക്കാം. കേരള മൈനർ പോർട്ട്സ് നൽകിയിട്ടുള്ള മാസ്റ്റർ ഡ്രൈവർ (ഹാർബർ ക്രാഫ്റ്റ് റൂൾസ്) എം.എം.ഡി ലൈസൻസ് ഉള്ളവരും കടലിൽ മൂന്നുവർഷം ബോട്ട് ഓടിച്ചുള്ള പരിചയവും ഉണ്ടായിരിക്കണം.

ശാരീരിക ക്ഷമത – കാഴ്ചശക്തി, ദൂര കാഴ്ച്ച 6/6 സ്നെല്ലൻ, സമീപ കാഴ്ച 0.5, വർണ്ണാന്ധത, നിശാന്തത, കോങ്കണ്ണ് എന്നിവ ഉണ്ടായിരിക്കുവാൻ പാടില്ല. അപേക്ഷകർ കടലിൽ 500 മീറ്റർ നീന്തൽ ടെസ്റ്റ് വിജയിക്കണം. ശാരീരിക മാനസിക ആരോഗ്യ ക്ഷമത തെളിയിക്കുന്നതിന് ഒന്നാം ഗ്രേഡ് സിവിൽ സർജനിൽ കുറയാത്ത മെഡിക്കൽ ഓഫീസറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. സ്ത്രീകൾ, വികലാംഗർ, പകർച്ചവ്യാധിയുള്ളവർ എന്നിവർ തസ്തിയിലേക്ക് അപേക്ഷിക്കാൻ അർഹരല്ല. പ്രായപരിധി 50 വയസ്സിൽ കവിയരുത്.

ബോട്ട് എൻജിൻ ഡ്രൈവർ തസ്തികയ്ക്ക് കെ.ഐ.വി എഞ്ചിൻ ഡ്രൈവർ ലൈസൻസും മൂന്നുവർഷത്തെ പ്രവർത്തി പരിചയവും ഉണ്ടായിരിക്കണം. നേവി, കോസ്റ്റ് ഗാർഡ്, ബി.എസ്.എഫ് വാട്ടർ വിങ് എന്നിവയിൽ നിന്നുള്ള വിമുക്ത സൈനികർക്ക് മുൻഗണന ലഭിക്കും. ശാരീരിക ക്ഷമത സംബന്ധിച്ച മാനദണ്ഡങ്ങൾ അസിസ്റ്റന്റ് ബോട്ട് കമാൻഡറുടേതിന് സമാനമാണ്.
അപേക്ഷ ജില്ലാ പോലീസ് മേധാവി, തൃശ്ശൂർ റൂറൽ, ഇരിങ്ങാലക്കുട എന്ന വിലാസത്തിൽ സെപ്റ്റംബർ 20 നകം ലഭിക്കണം. അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സമർപ്പിക്കണം.

ഡാറ്റ എൻട്രി ഓപ്പറേറ്റർ നിയമനം

തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ പി.ഇ.ഐ.ഡി സെല്ലിലേക്ക് ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം.

യോഗ്യത പ്ലസ്ടു വിജയം / പി.ഡി.സി അല്ലെങ്കിൽ തത്തുല്യം. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ആറ് മാസത്തെ ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സ് പാസ്സായിരിക്കണം. ഇംഗ്ലീഷ് – മലയാളം ടൈപ്പ് ചെയ്യാനുള്ള കഴിവ്, എം.എസ് എക്സെൽ, എം.എസ് പവർ പോയിന്റ് എന്നിവയിൽ അടിസ്ഥാന വിവരം, ഡാറ്റ എൻട്രിയിൽ ഒരു വർഷത്തെ പ്രവർത്തി പരിചയം എന്നിവ അഭികാമ്യം.

ഉദ്യോഗാർത്ഥികൾ വയസ്സ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം ഇന്റർവ്യൂവിനായി തൃശ്ശൂർ മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളംകുന്നത്തുകാവിലുള്ള കാര്യാലയത്തിൽ സെപ്റ്റംബർ 20 ന് രാവിലെ 10 ന് ഹാജരാകണം. ഫോൺ: 0487 2200310, 2200319.

വെറ്ററിനറി സയന്‍സ് ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം

2023-24 സാമ്പത്തിക വര്‍ഷത്തില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള തൊഴില്‍രഹിതരായിട്ടുള്ള വെറ്ററിനറി സയന്‍സ് ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. പത്തനംതിട്ട വെറ്ററിനറി കോംപ്ലക്സിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ സെപ്റ്റംബര്‍ 16ന് രാവിലെ 11 ന് നടത്തുന്ന ഇന്റര്‍വ്യൂവില്‍ ഹാജരാകുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നും തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കും. വൈകുന്നേരം ആറ് മുതല്‍ രാവിലെ ആറുവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം 16ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചു വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2322762.

ഐഎച്ച്ആർഡിയിൽ കമ്പ്യൂട്ടർ പ്രോഗ്രാമർ

ചാക്ക ഐഎച്ച്ആർഡിയുടെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് യൂണിറ്റിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ പ്രോഗ്രാമർമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണ് ഉള്ളത്. മാസം 16800 രൂപ ശമ്പളം ലഭിക്കും. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിടെക് /എം സി എ/ എം എസ് സി കമ്പ്യൂട്ടർ സയൻസ് ബിരുദമാണ് വിദ്യാഭ്യാസ യോഗ്യത. ഡൊമൈൻ എക്സ്പെർട്ടിലും (PHP/ MySql/ Phythin) കണ്ടന്റ് മാനേജ്മെൻറ് ഫ്രെയിം വർക്കിലും (Joomla/ Word Press/ Drupal) ആറുമാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 21 നകം [email protected] എന്ന വിലാസത്തിൽ അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് അഭിമുഖം ഉണ്ടാകും.

ട്രേഡ് ടെക്‌നീഷ്യന്‍ വെല്‍ഡിങ് നിയമനം: കൂടിക്കാഴ്ച 18ന്

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിലവിലുള്ള ട്രേഡ് ടെക്‌നീഷ്യന്‍ വെല്‍ഡിങ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് സെപ്റ്റംബര്‍ 18 ന് കൂടിക്കാഴ്ച നടക്കും. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ 10 നകം എത്തണം. ടി.എച്ച്.എസ്.എല്‍.സിയും പ്രസ്തുത ട്രേഡില്‍ സ്‌പെഷ്യലൈസേഷന്‍, അല്ലെങ്കില്‍ എസ്.എസ്.എല്‍.സി, കെ.ജി.സി.ഇ/എന്‍.ടി.സി/വി.എച്ച്.എസ്.സി/ ഐ.ടി.ഐ എന്നിവയാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.gecskp.ac.in, 0466 2260565

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments