HomeLatest Jobമലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി അവസരം | കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ |പരീക്ഷ ഇല്ലാതെ...

മലിനീകരണ നിയന്ത്രണ ബോര്‍ഡില്‍ ജോലി അവസരം | കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ |പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം| Kerala Govt Temporary Job Vacancies

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍: PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

Kerala Govt Temporary Job Vacancies
Kerala Govt Temporary Job Vacancies

ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന്റെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവന പദ്ധതിയില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ തസ്തികയില്‍ താല്‍കാലിക നിയമനം നടത്തുന്നു. കൂടിക്കാഴ്ച മാര്‍ച്ച് 27 ന് രാവിലെ 11 മുതല്‍ 12 വരെ ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ എഴാം ക്ലാസ് വിജയിച്ചവരും എല്‍.എം.വി െൈലസന്‍സുളളവരും ആയിരിക്കണം. താല്‍ പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യത, അംഗീകൃത തിരിച്ചറിയല്‍ രേഖ, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍: 04936 202292.

കൊമേഴ്‌സ്യല്‍ അപ്രന്റീസ് ഒഴിവ്

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ ഓഫീസില്‍ കൊമേഴ്‌സ്യല്‍ അപ്രന്റീസുമാരുടെ ഒഴിവ്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള ബിരുദം, ഏതെങ്കില്‍ ഗവ.അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നിവയാണ് യോഗ്യത. പ്രായപരിധി 2023 ജനുവരി ഒന്നിന് 26 വയസ്സ് കവിയാന്‍ പാടില്ല. പ്രതിമാസം സ്റ്റൈപ്പെന്റ് 9,000 രൂപ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍സ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അതിന്റെ പകര്‍പ്പ്, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ബോര്‍ഡിന്റെ കാസര്‍കോട് ജില്ലാ കാര്യാലയത്തില്‍ ( സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ ഓഫീസ് എം.എ.എം ആര്‍ക്കേഡ്, റെയില്‍വേ സ്റ്റേഷന് സമീപം, കാഞ്ഞങ്ങാട് 671315) മാര്‍ച്ച് 28ന് രാവിലെ 11നകം എത്തണം. മുന്‍പ് ബോര്‍ഡില്‍ അപ്രന്റീസ് ട്രെയിനിംഗ് എടുത്തിട്ടുള്ളവര്‍ അപേക്ഷിക്കേണ്ട. വിവരങ്ങള്‍ക്ക് https://kspcb.keralagov.in ഫോണ്‍ 0467 2201180

ലീഗല്‍ ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ നിയമനം

സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ കീഴിലെ ലീഗല്‍ എയ്ഡ് ഡിഫന്‍സ് കൗണ്‍സല്‍ സിസ്റ്റത്തില്‍ (എല്‍.എ.ഡി.എസ്) ഓഫീസ് അസിസ്റ്റന്റ്, റിസപ്ഷനിസ്റ്റ് /ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഓഫീസ് അറ്റന്‍ന്റ്/പ്യൂണ്‍ നിയമനം നടത്തുന്നു. രണ്ട് വര്‍ഷത്തേക്കാണ് നിയമനം. ബിരുദം, വേര്‍ഡ് പ്രോസസിങ്, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അസിസ്റ്റന്റിനും ബിരുദം, വേര്‍ഡ് ആന്‍ഡ് ഡാറ്റാ പ്രൊസസിങ്, ടെലി കമ്മ്യൂണിക്കേഷന്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാനുള്ള കഴിവ്(ടെലിഫോണ്‍, ഫാക്സ് മെഷീന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവ) ടൈപ്പിങ് എന്നീ യോഗ്യതയുള്ളവര്‍ക്ക് റിസപ്ഷനിസ്റ്റ്/ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കും പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഓഫീസ് അറ്റന്‍ന്റിനും അപേക്ഷിക്കാം.
പ്രായപരിധി 2023 ഫെബ്രുവരി 28 ന് 35 വയസ് കവിയരുത്. ജുഡീഷ്യല്‍ മിനിസ്റ്റീരിയല്‍ സര്‍വീസില്‍ നിന്ന് വിരമിച്ച 60 വയസ് കവിയാത്തവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാ ഫോറം www.kelsa.nic.in ലും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഓഫീസിലും ലഭിക്കും. സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ബന്ധപ്പെട്ട ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിക്ക് മാര്‍ച്ച് 30 ന് വൈകിട്ട് അഞ്ചിനകം നല്‍കണം. ഫോണ്‍: 9188524181.

ഡാറ്റ എൻട്രി ഓപ്പറേറ്റർ

ആലപ്പുഴ ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ഫോർ PMMY വർക്ക് തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുളള സർവകലാശാല ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം 3 Year experience in Data Management Process Documentation and Web based reporting formats at state or district level wth Govt./ Non Govt./ IT based organization. പ്രായ പരിധി: 01.01.2023 ൽ 18-40 (നിയമാനുസൃത വയസിളവ് അനുവദനീയം). ശമ്പളം: 25,750. ഉദ്യോഗാര്‍ഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഏപ്രിൽ 17നു മുമ്പായി രജിസ്റ്റ‍‍‍ർ ചെയ്യണം.

പ്രൊജക്റ്റ്‌ അസിസ്റ്റന്റ്, ഫെല്ലോ താത്കാലിക ഒഴിവ്

കേരള വന ഗവേഷണ സ്ഥാപനത്തിൽ പ്രൊജക്റ്റ്‌ അസിസ്റ്റന്റ് (2), പ്രൊജക്റ്റ് ഫെല്ലോ തസ്തികകളിൽ താത്കാലിക ഒഴിവുണ്ട്. യോഗ്യത: പ്രൊജക്റ്റ്‌ അസിസ്റ്റന്റ് – സോഷ്യൽ സയൻസിൽ ഒന്നാം ക്ലാസ്സ്‌ ബിരുദം, ഫോറസ്‌ട്രി ഔട്ട്ലുക് പഠനങ്ങളിലെ ഫീൽഡ് അനുഭവം, തടിയുടെ ആവശ്യകതയും വിതരണവും കണക്കാക്കലും അനുബന്ധ പഠനവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 19000 രൂപയാണ് വേതനം.
പ്രൊജക്റ്റ് ഫെല്ലോ – സാമ്പത്തിക ശാസ്ത്രം / അപ്ലൈഡ് ഇക്കണോമിക്സ് അഗ്രികൾച്ചറൽ ഇക്കണോമിക്സ് ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം/ സ്റ്റാറ്റിസ്റ്റിക്സിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. രണ്ട് വർഷത്തെ ഗവേഷണ/ ഫീൽഡ് അനുഭവം, ഡാറ്റ മൈനിങ്ങും വ്യാഖ്യാനവും ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 22000/- രൂപയാണ് വേതനം.
2 വർഷമാണ് കാലാവധി. ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. പട്ടിക ജാതി – വർഗ്ഗക്കാർക് അഞ്ചും മറ്റു പിന്നോക്ക വിഭാഗക്കാർക്ക് മൂന്നും വർഷം ഇളവ് ലഭിക്കും.
താല്പര്യമുള്ളവർ മാർച്ച്‌ 31ന് രാവിലെ 10 മണിക്ക് സർട്ടിഫിക്കറ്റുകൾ സഹിതം കേരള വന ഗവേഷണത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ വെച്ച് നടത്തുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ : 0487 2690100.

പ്രോജക്ട് കോർഡിനേറ്റർ

ഫിഷറീസ് വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) വഴി നടപ്പിലാക്കുന്ന ‘Development of Vannamei shrimp farming’ പദ്ധതി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കുന്നതിനായി 4 പ്രോജക്ട് കോർഡിനേറ്റർമാരെ ഒരു വർഷ കാലയളവിൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
ICAR അംഗീകൃത സർവകലാശാലയിൽ നിന്നുള്ള BFSc ഡിഗ്രിയോ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദമോ നേടിയവരും ചെമ്മീൻ കൃഷിയിൽ കുറഞ്ഞത് 3 വർഷത്തെ പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം യാത്ര ചെലവ് ഉൾപ്പെടെയുളള പ്രതിഫലമായി 40,000 രൂപ വീതം നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈൻ ആയോ തപാൽമാർഗ്ഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ മാർച്ച് 29 നകം ലഭ്യമാക്കണം. അപേക്ഷകൾ അയക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695014. ഫോൺ: 0471 2322410. ഇ-മെയിൽ: [email protected].

കുക്ക് ഒഴിവ്

കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന് കീഴില്‍ ഉദയഗിരിയിലെ ജില്ലാ സ്‌പോര്‍ട്‌സ് അക്കാദമിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ കുക്കിന്റെ ഒഴിവ്. പാചക മേഖലയില്‍ അഞ്ച് വര്‍ഷം പ്രവര്‍ത്തന പരിചയം ഉണ്ടായിരിക്കണം. ഹോസ്റ്റല്‍ മേഖലയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 40. കൂടിക്കാഴ്ച്ച മാര്‍ച്ച് 28ന് രാവിലെ 11ന് കാസര്‍കോട് ഉദയഗിരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍. ഫോണ്‍ 04994 255521.

സെക്യൂരിറ്റി ഒഴിവ്

നോർത്ത് പറവൂർ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി മുഖേന കരാർ അടിസ്ഥാനത്തിൽ താല്ക്കാലികമായി സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷകൾ ക്ഷണിച്ചു. പ്രായം 65 വയസിൽ കവിയരുത്. പറവൂർ നഗരസഭ പരിധിയിൽ ഉള്ളവർക്കും, പ്രവർത്തി പരിചയം ഉള്ളവർക്കും മുൻഗണന. അപേക്ഷകൾ ഏപ്രിൽ 5 -ന് വൈകിട്ട് 5 നകം ആശുപത്രി സൂപ്രണ്ട്, സർക്കാർ ഹോമിയോ ആശുപത്രി, നോർത്ത് പറവൂർ പി. ഒ, എറണാകുളം – 683513 എന്ന വിലാസത്തിൽ നേരിട്ടോ, തപാൽ മുഖേനയോ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0484 2442683.

വാച്ച്മാൻ തസ്തികയിലേക്ക് നിയമനം

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫയർ സൊസൈറ്റി കോഴിക്കോട് റീജിയണിലേക്ക് വാച്ച്മാൻ തസ്തികയിൽ നിയമനം നടത്തുന്നതിലേക്കായി നിശ്ചിത യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളുമായി മാർച്ച് 28ന് രാവിലെ 11ന് പേവാർഡ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ കെ.എച്ച്.ആർ.ഡബ്ലു.എസ് പേവാർഡിലുള്ള റീജീയൺ മാനേജർക്ക് കാര്യാലയത്തിൽ വച്ച് അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം 10.30നു മുമ്പ് അഭിമുഖ നടത്തിപ്പ് കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാക്കേണ്ടതുമാണ്. കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.

അഡാക്കിൽ ജോലി ഒഴിവ്

കേരള ജലകൃഷി വികസന ഏജൻസി (അഡാക്ക്) സെൻട്രൽ റീജിയന്റെ കീഴിലുള്ള പൊയ്യ മോഡൽ ഷ്രിംപ്‌
ഫാം ആന്റ് ട്രെയ്നിംഗ് സെന്ററിൽ ആവശ്യമായി വരുന്ന ദിവസവേതന തൊഴിലാളികളുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏഴാംതരം പൂർത്തിയാക്കിയവരും 45 വയസിനു താഴെ പ്രായമുള്ളവരും, വീശുവല ഉപയോഗിച്ചുള്ള മൽസ്യബന്ധനം, നീന്തൽ, വഞ്ചി തുഴയൽ, ബണ്ട് നിർമ്മാണം എന്നിവ അറിയുന്നവരുമായിരിക്കണം. പ്രായോഗിക പരീക്ഷയുടേയും കൂടിക്കാഴ്ചയുടേയും അടിസ്ഥാനത്തിൽ ആയിരിക്കും പാനൽ തയ്യാറാക്കുന്നത്.
അപേക്ഷകരുടെ പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ ഫോട്ടോ പതിപ്പിച്ച് വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ സഹിതം മാർച്ച്‌ 30 വ്യാഴാഴ്ച 4 മണിക്ക് മുമ്പായി ഓഫീസിൽ സമർപ്പിക്കാവുന്നതാണ്. ഫോൺ :8078030733.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments