HomeLatest Jobവിവിധ വകുപ്പുകളില്‍ പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം| Kerala Govt Temporary Job...

വിവിധ വകുപ്പുകളില്‍ പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം| Kerala Govt Temporary Job Vacancies

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍: PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

Kerala Govt Temporary Job Vacancies
Kerala Govt Temporary Job Vacancies

മൃഗസംരക്ഷണ വകുപ്പ്ല്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

മൃഗസംരക്ഷണ വകുപ്പ് അഞ്ചല്‍ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് കരാറടിസ്ഥാനത്തില്‍ വെറ്ററിനറി സര്‍ജനെ നിയമിക്കുന്നതിന് ഏപ്രില്‍ മൂന്നിന് രാവിലെ 10.30 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ബി വി എസ് സി ആന്‍ഡ് എ എച്ച്, സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍ എന്നിവയാണ് യോഗ്യത. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ 0474-2793464.

എല്‍.ഡി. ബൈന്‍ഡര്‍ തസ്തിക ഒഴിവ്

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒഴിവുള്ള എല്‍.ഡി. ബൈന്‍ഡര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 20. വിശദാംശങ്ങള്‍ക്കായി https://www.keralabhashainstitute.org/ എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2316306. പി.ആര്‍.ഒ :9447956162.

ക്ലീനിങ് സ്റ്റാഫ് നിയമനം: അഭിമുഖം 10-ന്

അമ്പലപ്പുഴ അര്‍ബന്‍ ഹെല്‍ത്ത് ട്രെയിനിംഗ് സെന്ററിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളിലേക്ക് രണ്ട് ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ സഹിതം ഏപ്രില്‍ 10-ന് രാവിലെ 10.30-ന് അഭിമുഖത്തിനായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്തില്‍ എത്തണം.

അങ്കണവാടി വർക്കർ/ ഹെൽപ്പർ അപേക്ഷിക്കാം

കോട്ടയം: വനിതാ ശിശുവികസന വകുപ്പിന്റെ കീഴിലെ ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസ് പരിധിയിൽ എട്ടു പഞ്ചായത്തുകളിലെയും ഈരാറ്റുപേട്ട നഗരസഭയിലേയും അങ്കണവാടികളിൽ ഒഴിവുളള വർക്കർ / ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ അഞ്ചു മുതൽ 28ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. അപേക്ഷാ ഫോം ഈരാറ്റുപേട്ട ശിശുവികസന പദ്ധതി ഓഫീസിലും അതത് പഞ്ചായത്ത്/നഗരസഭളിലും പ്രവൃത്തിദിവസങ്ങളിൽ ലഭിക്കും.

ഫാര്‍മസിസ്റ്റ് നിയമനം

മൊകേരി കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഫാര്‍മസിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സര്‍ക്കാര്‍ അംഗീകൃത ഡി ഫാം, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. ഏപ്രില്‍ ഏഴിന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ മൊകേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ സ്വീകരിക്കും. ഫോണ്‍: 0490 2313337.

യു.എ.ഇ യിൽ ഹൗസ് കീപ്പിങ് ജോലി

കേരള സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.എ.ഇ യിലെ വിവിധ സ്ഥാപനങ്ങളിലേക്ക് ഹൗസ് കീപ്പിംഗിനായി തെരഞ്ഞെടുക്കുന്നു. എസ്.എസ്.എൽ.സി പാസായതും 35 വയസിന് താഴെ പ്രായപരിധിയുമുള്ള വനിതകൾക്കാണ് അവസരം. ഇംഗ്ലീഷിലുള്ള പരിജ്ഞാനം അഭികാമ്യം. ശമ്പളം 1000 ദിർഹം. താമസം, വിസ, എയർടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഫോട്ടോ അടങ്ങിയ ബയോഡേറ്റ, ആധാർ കാർഡ്, പാസ്പോർട്ട്, എസ്.എസ്.എൽ.സി എന്നിവയുടെ പകർപ്പുകൾ ഏപ്രിൽ 10നു മുമ്പ് [email protected] എന്ന ഇ-മെയിലിലേക്ക് അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/7736496574.

സിവിൽ എൻജിനീയർ, സൈറ്റ് എൻജിനീയർ തസ്തിക ഒഴിവ്

ഫിഷറീഷ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൽച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനീയർ ഒരു സൈറ്റ് എൻജിനീയർ തസ്തികകളിൽ ദിവസവേതനത്തിൽ ഒഴിവുകളുണ്ട്. സിവിൽ എൻജിനീയറിങിൽ ബിരുദവും 5 വർഷത്തെ പ്രവൃത്തി പരിചയവുള്ളവർക്ക് അപേക്ഷിക്കാം. പ്രതിദിനം 1,455 രൂപ വേതനമായി ലഭിക്കും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ അടിസ്ഥാന യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പ് സഹിതം തപാൽ മാർഗമോ, നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10നകം ലഭ്യമാക്കണം.

ദിവസവേതനാടിസ്ഥാനത്തിൽ നിയമനം

ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനിയർ, ഒരു സൈറ്റ് എൻജിനിയർ എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനത്തിനായി സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രതിദിനം 1,455 രൂപ വേതനമായി നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10 നകം ലഭ്യമാക്കണം. അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്‌മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014. ഫോൺ: 0471 2322410. ഇ-മെയിൽ: [email protected].

സെക്യൂരിറ്റി നിയമനം

ഗവ. മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിക്ക് കീഴിൽ 690/-രൂപ ദിവസ വേതനാടിസ്ഥാനത്തിൽ 179 ദിവസത്തേക്ക് ആരോഗ്യ ക്ഷമതയുള്ള വിമുക്തഭടന്മാരെ താൽക്കാലികമായി സെക്യൂരിറ്റി ജീവനക്കാരായി നിയമിക്കുന്നു. (നിലവിൽ എച്ച്ഡിഎസ്സിന് കീഴിൽ ജോലി ചെയ്യുന്ന ജീവനക്കാരെ പരിഗണിക്കുന്നതല്ല). പ്രായപരിധി 56 വയസ്സിന് താഴെ. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഏപ്രിൽ 3ന് രാവിലെ 10 മണിക്ക് അസൽ രേഖകൾ സഹിതം എം സി എച്ച് സെമിനാർ ഹാളിൽ(പേവാർഡിന് സമീപം) എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2355900

ലിസ് ഇന്ത്യ സുരക്ഷ പ്രൊജക്റ്റില്‍ ഒഴിവുകള്‍

കേരള സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലിസ് ഇന്ത്യ സുരക്ഷ പ്രൊജക്റ്റില്‍ മാനേജര്‍(എംഎസ്ഡബ്ല്യു/എംബിഎ), കൗണ്‍സിലര്‍(എംഎസ്ഡബ്ല്യു/എംഎ കൗണ്‍സിലിങ്/എംഎ ഫിസിയോളജി) എംഇഎ(ബികോം/എംഎസ്ഡബ്ല്യു), ഹെല്‍ത്ത് എജുകേറ്റര്‍(പ്ലസ് ടു) എന്നീ തസ്തികകളില്‍ ഒഴിവുണ്ട്.
ഹിന്ദി, തമിഴ് ഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്കും ജോലിയില്‍ മുന്‍ പരിചയം ഉള്ളവര്‍ക്കും മുന്‍ഗണന. അപേക്ഷകര്‍ ഏപ്രില്‍ മൂന്നിന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ആലുവ കമ്പനിപ്പടിയിലുള്ള ലിസ് ഇന്ത്യ പ്രൊജക്റ്റ് ഓഫീസില്‍ ഹാജരാകണം.
ഫോണ്‍ :9745307589. Email : [email protected]

സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിൽ ഒഴിവുകൾ

കൊല്ലം സർക്കാർ വൃദ്ധസദനത്തിൽ എച്ച്.എൽ.എഫ്.പി.പി.ടി യുടെ സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ്, ഹൗസ് കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപ്പിസ്‌റ് എന്നീ ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിംഗ്, രണ്ട് വർഷത്തെ പ്രവൃത്തി പരിചയം എന്നിവ ഉള്ളവർക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് അപേക്ഷിക്കാം. അംഗീകൃത ഫിസിയോതെറാപ്പി ബിരുദമുള്ളവർക്ക് ഫിസിയോതെറാപ്പിസ്റ്റ് ഒഴിവിലേക്കും എട്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് ഹൗസ് കീപ്പിംഗ് സ്റ്റാഫ് ഒഴിവിലേക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണെന്ന് സൂപ്രണ്ട് അറിയിച്ചു. പ്രായപരിധി അൻപത് വയസ്. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 4. വിശദ വിവരങ്ങൾക്ക് 790925271, 8714619966

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments