HomeLatest Jobസര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി സ്റ്റാഫ്‌ ആവാം | മറ്റു നിരവധി താല്‍കാലിക ഒഴിവുകള്‍ -...

സര്‍ക്കാര്‍ ഓഫീസില്‍ ഡാറ്റ എന്ട്രി സ്റ്റാഫ്‌ ആവാം | മറ്റു നിരവധി താല്‍കാലിക ഒഴിവുകള്‍ – Kerala Govt Temporary Jobs 2023 February

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

Kerala Govt Temporary Jobs 2023 February (1)
Kerala Govt Temporary Jobs 2023 February (1)

ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ കരാര്‍ നിയമനം

ദേശീയ ആരോഗ്യദൗത്യം (ആരോഗ്യ കേരളം) ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ഡിഗ്രി, ഡിസിഎ/പിജിഡിസിഎ, ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം. ശമ്പളം 13,500. പ്രായപരിധി 2023 ജനുവരി ഒന്നിന് 40 വയസ്. താത്പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, മാര്‍ക്ക് ലിസ്റ്റ്, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന മര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികൾ ഓൺലൈനില്‍ മാര്‍ച്ച് ആറിന് വൈകിട്ട് മൂന്നിന് മുമ്പായി സമര്‍പ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങൾക്കും www.arogyakeralam.gov.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കരാർ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ ഓഫീസിലേക്ക് E-fms (Electronic fund Management system) computer operator തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബിരുദം, അംഗീകൃത സ്ഥാപനത്തിൽ നിന്നുമുള്ള പി.ജി.ഡി.സി.എ. മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണു യോഗ്യതകൾ (മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഗ്രാമ/ ബ്ലോക്ക് പഞ്ചായത്തുകളിൽ ഡി.ഇ.ഒ (ഡാറ്റാ എൻട്രി ഓപ്പറേറ്റർ) തസ്തികയിൽ പ്രവൃത്തിപരിചയം ഉള്ളവർക്ക് മുൻഗണന). ഒരു വർഷത്തേക്കുള്ള കരാർ നിയമനമായിരിക്കും ലഭിക്കുക. (കരാർ അടിസ്ഥാനത്തിൽ ജോലിയിലെ കഴിവ് അടിസ്ഥാനപ്പെടുത്തി നിയമനാധികാരിക്ക് കരാർ പുതുക്കി നൽകാവുന്നതാണ്). പ്രതിമാസ വേതനം 24,040 രൂപ. നിയമനം തീർത്തും താൽക്കാലികവും സർക്കാർ ഉത്തരവുകൾക്ക് വിധേയവുമായിരിക്കും. അപേക്ഷകൾ സമർപ്പിക്കേണ്ട വിലാസം: മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷൻ, പബ്ലിക് ഓഫീസ് ബിൽഡിംഗ്, മൂന്നാംനില, റവന്യൂ കോംപ്ലക്‌സ്, വികാസ് ഭവൻ. പി.ഒ. തിരുവനന്തപുരം- 695033. ഫോൺ: 0471-2313385, 0471-2314385. ഇ-മെയിൽ: careers.mgnregakerala@gmail.com.

വനിതാ ഹോംഗാർഡ് നിയമനം

തൃശ്ശൂർ ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംതരം പാസ്സായ, നല്ല ശാരീരിക ക്ഷമതയുള്ള, ആർമി/നേവി/എയർഫോഴ്സ്/ബിഎസ്എഫ്/സിആർപിഎഫ്/എൻഎസ്ബി/ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽനിന്നും റിട്ടയർ ചെയ്തവരായിരിക്കണം. നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതയുളള അപേക്ഷാർത്ഥികളുടെ അഭാവത്തിൽ ഏഴാംതരം പാസ്സായവരേയും പരിഗണിക്കും. അപേക്ഷകർ 35 വയസ്സിനും 58 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുക, 3 കി.മീ. ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നീ ശാരീരിക ക്ഷമതാ ടെസ്റ്റുകൾ വിജയിക്കേണ്ടതാണ്. പ്രതിദിനം 780 രൂപയാണ് വേതനം.
യോഗ്യരായവർ നിർദ്ദിഷ്ട അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സെർവിസസ് ജില്ലാ ഫയർ ഓഫീസർക്ക് നൽകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക തൃശ്ശൂർ ജില്ല ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5വരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 7. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0487- 2420183

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 46 വയസു കഴിയാത്ത വനിതകളായിരിക്കണം. അപേക്ഷ മാർച്ച് 8 വൈകിട്ട് 5 മണി വരെ മതിലകം ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ 0480 2851319

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടരി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മാർച്ച് എട്ടിന് മുൻപ് അപേക്ഷിക്കണം.

സെക്യൂരിറ്റി സ്റ്റാഫ് ഒഴിവ്

നെയ്യാർ ഡാം ആർ പരമേശ്വരൻപിള്ള മെമ്മോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ സെക്യൂരിറ്റി സ്റ്റാഫിന്റെ (Ex-Servicemen) ഒരു താത്കാലിക ഒഴിവിലേക്ക് നിയമനത്തിനായി ഫബ്രുവരി 24 നു രാവിലെ 10.30 ന് കോളേജിൽ വച്ച് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9443607001.

ഡി.ടി.പി. ഓപ്പറേറ്റര്‍

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ഇതിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നടത്തും. യോഗ്യത: പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. മെഡിക്കല്‍ കോളേജിന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മെഡിക്കല്‍ രംഗത്ത് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

എം.എസ്.ഡബ്ല്യൂക്കാര്‍ക്ക് അവസരം

ആലപ്പുഴ: സാമൂഹ്യനീതി വകുപ്പ് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് നിലവിലുള്ള ഒരു ഒഴിവിലേക്ക് കരാറടിസ്ഥാനത്തില്‍ പ്രൊബേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു. എം എസ് ഡബ്ല്യു ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ജനറല്‍ ആശുപത്രിക്ക് സമീപമുള്ള ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ ഫെബ്രുവരി 24ന് രാവിലെ 10.30 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. ആലപ്പുഴ ജില്ലയില്‍ നിന്നുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. അഭിമുഖം നടക്കുന്ന തീയതിയില്‍ 40 വയസ്സ് കവിയാന്‍ പാടില്ല. ആറ് മാസത്തേക്കാണ് നിയമനം. പ്രതിമാസം 29535 രൂപ ലഭിക്കും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജനറല്‍ ആശുപത്രിക്ക് സമീപമുള്ള സാമൂഹ്യനീതി ഓഫീസില്‍ അഭിമുഖത്തിന് എത്തണം.

ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ വഴി സർക്കാർ ആയുർവേദ ആശുപ്രതികളിലേയ്ക്ക് അനുവദിച്ചിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 28ന് ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത: കേരള സർക്കാർ നടത്തിയ ആയുർവേദ തെറാപിസ്റ്റ് കോഴ്സ് വിജയിച്ചിരിക്കണം. പ്രതിമാസ വേതനം: 14700 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721

വനിതാ ശിശുവകസന വകുപ്പ്ല്‍ ഹെൽപ്പർ ഒഴിവ്

വനിതാ ശിശുവകസന വകുപ്പ്, എറണാകുളം ജില്ല ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25നു വൈകിട്ട് അഞ്ചുമണി. വിലാസം: ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ, തിരുവാങ്കുളം. പി.ഒ. പിൻ-682305. കൂടുതൽ വിവരങ്ങൾക്ക്: 9188959730.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments