HomeLatest Jobപരീക്ഷ ഇല്ലാതെ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം - നേരിട്ട് ഇന്റര്‍വ്യൂ മാത്രം

പരീക്ഷ ഇല്ലാതെ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം – നേരിട്ട് ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

വാര്‍ഡന്‍, റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, കുക്ക് തസ്തികകളില്‍ ഒഴിവ്

കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പുതൂര്‍ കുറുംബ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിലുള്ള ബ്രിഡ്ജ് സ്‌കൂളില്‍ വാര്‍ഡന്‍, റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍, കുക്ക് തസ്തികകളില്‍ ഒഴിവ്. വാര്‍ഡന്‍ (പുരുഷന്‍ ഒന്ന്, എസ്.ടി മാത്രം), റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ (പുരുഷന്‍-ഒന്ന്) തസ്തികകളിലേക്ക് ഡിഗ്രിയാണ് യോഗ്യത. കുക്ക് (സ്ത്രീ 2, എസ്.ടി മാത്രം) തസ്തികയില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. റസിഡന്‍ഷ്യല്‍ ട്യൂട്ടര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പ്രവര്‍ത്തിദിവസങ്ങളില്‍ രാവിലെ ആറ് മുതല്‍ എട്ട് വരെയും വൈകിട്ട് ആറു മുതല്‍ 10 വരെയും അവധി ദിവസങ്ങളില്‍ മുഴുവന്‍ സമയവും ഹോസ്റ്റലില്‍ ജോലി ചെയ്യാന്‍സന്നദ്ധരായിരിക്കണം. കുക്ക് തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ ബ്രിഡ്ജ് സ്‌കൂള്‍ ഹോസ്റ്റലില്‍ താമസിച്ചു ജോലി ചെയ്യണം. താമസ സൗകര്യവും ഭക്ഷണവും നല്‍കും. അപേക്ഷ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ നാല് വരെ അട്ടപ്പാടിയിലുള്ള കുടുംബശ്രീ അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഓഫീസില്‍ നല്‍കാം. നവംബര്‍ ഏഴിന് രാവിലെ പത്തിന് കൂടിക്കാഴ്ച നടക്കുമെന്ന് അസിസ്റ്റന്റ് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. പഠനം പാതിവഴിയില്‍ നിലച്ച കുട്ടികളെ പഠിപ്പിച്ച് ഉന്നത വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബ്രിഡ്ജ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: 04924-254335

ജെൻഡർ പാർക്കിൽ വാക്ക് ഇൻ ഇന്റർവ്യു

വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കോഴിക്കോട് പ്രവർത്തിക്കുന്ന ജെൻഡർ പാർക്കിൽ അക്കൗണ്ടന്റിന്റെ താൽക്കാലിക ഒഴിവുണ്ട്. ബി.കോം ഡിഗ്രിയും അക്കൗണ്ടിംഗ് മേഖലയിൽ സർക്കാർ/അർധ സർക്കാർ സ്ഥാപനങ്ങളിൽ പരിചയമുള്ളവർ/ റിട്ടയേർഡ് ഉദ്യോഗസ്ഥർ, യോഗ്യതയും പരിചയ സർട്ടിഫിക്കറ്റുകളുമായി നവംബർ ഒമ്പതിന് രാവിലെ 10 മണിക്ക് വാക്ക് ഇൻ ഇന്റർവ്യുവിനായി ഹാജരാകണമെന്ന് ഡയറക്ടർ അറിയിച്ചു. ഫോൺ : 0495 2963695

ഹെല്‍ത്ത് ആൻഡ് വെല്‍നസ്സ് സെന്‍ററുകളിലേക്ക് മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ നിയമനം

നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ ഹെല്‍ത്ത് ആൻഡ് വെല്‍നസ്സ് സെന്‍ററുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് നവംബർ രണ്ടിന് രാവിലെ 10.30 ന് വാക്ക്-ഇന്‍-ഇന്‍റര്‍വ്യൂ നടത്തുന്നു. പ്രായ പരിധി ഒക്ടോബർ 31ന് 40 വയസ്സ് കവിയരുത്. യോഗ്യത : ജിഎൻഎം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സര്‍ട്ടിഫിക്കറ്റുകളുമായി നാഷണല്‍ ആയുഷ് മിഷന്‍റെ കോഴിക്കോട് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍ : 0495 2923213

ഹൈക്കോടതിയിൽ ഒഴിവുകൾ

കേരള ഹൈക്കോടതിയിൽ മാനേജർ(ഐടി) (ഒരു ഒഴിവ്), സിസ്റ്റം എൻജിനീയർ(ഒരു ഒഴിവ്), സീനിയർ സോഫ്റ്റ്‌വെയർ ഡെവലപ്പർ (മൂന്ന് ഒഴിവ്), സീനിയർ സിസ്റ്റം ഓഫിസർ(14 ഒഴിവ്) എന്നീ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ വിജ്ഞാപനം ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടൽ www.hckrecruitment.nic.in ൽ ലഭിക്കും.

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് നിയമനം

മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എച്ച്.ഡി.എസിന് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ കാത്ത്ലാബ് സ്റ്റാഫ് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നു. ഗവ. അംഗീകൃത ജി.എൻ.എം/ബി.എസ്.സി നഴ്സിംഗ് കോഴ്സ് വിജയം, കേരള നഴ്സിംഗ് കൗൺസിലിന്റെ രജിസ്ട്രേഷൻ, കാത്ത് ലാബ് പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള 45 വയസ്സ് തികയാത്ത ഉദ്യോഗാർത്ഥികൾ ബന്ധപ്പെട്ട എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം നവംബർ എട്ടിന് രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകുന്നതാണ്.

ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ താത്ക്കാലിക നിയമനം

ആലപ്പുഴ: കാവാലം ഗവണ്‍മെന്റ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഇലക്ട്രോണിക്‌സ് വര്‍ക്ഷോപ്പ് ഇന്‍സ്ട്രക്ടറുടെ താത്ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റും പകര്‍പ്പും സഹിതം നവംബര്‍ ആറിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments