കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍
ഡാറ്റാ എൻട്രി : ഉദ്യോഗാർത്ഥികൾക്ക് അവസരം
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ മുഴുവൻ കെട്ടിടങ്ങളും നേരിട്ട് സന്ദർശിച്ച് വിവരശേഖരണം നടത്തി ഡാറ്റാ എൻട്രി ചെയ്യുന്നതിനായി ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ,് ഡ്രാഫ്റ്റ്മാൻ, സിവിൽ അല്ലെങ്കിൽ സർവേയർ ഡിഗ്രി അല്ലെങ്കിൽ സർവേയർ ഡിപ്ലോമ , ഡാറ്റാ എൻട്രി കമ്പ്യൂട്ടർ പരിജ്ഞാനം എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന രേഖകളും ബയോഡാറ്റയും സഹിതം ഒക്ടോബർ 31 രാവിലെ 10ന് ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.
പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2024 മാര്‍ച്ച് വരെ കാലാവധിയുള്ള സമയബന്ധിത ഗവേഷണ പദ്ധതിയിലേക്ക് ഒരു പ്രോജക്ട് അസിസ്റ്റന്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. ബോട്ടണിയില്‍ ഒന്നാം ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. വനയാത്രയിലുള്ള പ്രവര്‍ത്തിപരിചയവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും അഭികാമ്യം. ഉയര്‍ന്ന പ്രായപരിധി 36 വയസ്സ്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 25 ന് രാവിലെ 10 ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ നടത്തുന്ന ഇന്റര്‍വ്യൂവില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0487 2690100.
ഡ്രൈവര്‍ കം അറ്റൻഡന്റ് അപേക്ഷ ക്ഷണിച്ചു
ഒരു സംസ്ഥാന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡ്രൈവര്‍ കം അറ്റൻഡന്റ് തസ്തികയില്‍ ഈഴവ/ ബില്ലവ/ തിയ്യ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒരു താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 28 നകം യോഗ്യത/ പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് ഹാജരാകണം.
ഏഴാം ക്ലാസ്സ് പാസ്സ്/ സാധുവായ എല്‍.എം.വി ഡ്രൈവിംഗ് ലൈസന്‍സ്, അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ഈഴവ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റ് സമുദായക്കാരെയും ഓപ്പണ്‍ വിഭാഗത്തിലുള്ളവരെയും പരിഗണിക്കും. ഫോൺ: 0484 2422458
മെഡിക്കൽ ഓഫീസർ നിയമനം
തൃപ്പൂണിത്തുറ താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ മെഡിക്കൽ ഓഫീസർ / കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ ഒക്ടോബർ 27ന് ആശുപത്രിയിൽ നടക്കുന്ന അഭിമുഖത്തിൽ മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്. എം.ബി.ബി.എസ് യോഗ്യതയും സ്ഥിരം ടി.സി.എം.സി / കൗൺസിൽ ഓഫ് മെഡിസിൻ കേരള സ്റ്റേറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ഉള്ളവർക്ക് അപേക്ഷിക്കാം.
ഗവ. എ.വി.ടി.എസില്‍ താല്‍ക്കാലിക നിയമനം: അഭിമുഖം 21ന്
കളമശ്ശേരി ഗവ ഐടിഐ ക്യാമ്പസില്‍ വ്യവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിങ് സിസ്റ്റത്തില്‍ (ഗവ. എ.വി.ടി.എസ് ) വിവിധ ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശനിയാഴ്ച്ച (ഒക്ടോബര്‍ 21) രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ 8089789828, 0484 2557275.
മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി പ്രതിമാസ വേതനം 24000 രൂപ. അഡ്വാന്‍സ്ഡ് വെല്‍ഡിങ് ട്രേഡില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ള മുസ്ലിം വിഭാഗക്കാര്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.
ഡൊമസ്റ്റിക് അപ്ലയന്‍സ് മെയിന്റനന്‍സ് (ഇലക്ട്രിക്കല്‍) ട്രേഡില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ എന്‍ ടി സി, എന്‍ എ സിയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമുള്ളവര്‍ക്ക് ( ഓപ്പണ്‍) പങ്കെടുക്കാം.
കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ നിയമനം
എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവർ നവംബർ ഒന്നിന് രാവിലെ 10ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. എം.ബി.ബി.എസ് / തുല്യ യോഗ്യതയും ടി.സി.എം.സി രജിസ്ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം. ഫോൺ: 0484 2386000.
എംപ്ലോയബിലിറ്റി സെന്റര്‍ ജോബ് ഡ്രൈവ് 20 ന്
എംപ്ലോയബിലിറ്റി സെന്റര്‍, പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്നതിനായി ഒക്ടോബര്‍ 20 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ അഭിമുഖം സംഘടിപ്പിക്കുന്നു. സെയില്‍സ് എക്‌സിക്യൂട്ടീവ്, സൂപ്പര്‍വൈസര്‍, ബില്ലിങ് എക്സിക്യൂട്ടീവ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ്, സ്റ്റോര്‍ മാനേജര്‍, ടെക്നിക്കല്‍ അസിസ്റ്റന്റ്, പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ എന്നീ തസ്തികകളിലാണ് ഒഴിവുള്ളത്. സെയില്‍സ് എക്‌സിക്യൂട്ടീവ് തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 18-30. സൂപ്പര്‍വൈസര്‍ തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 25-32. ബില്ലിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-28. കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ് തസ്തികയില്‍ പ്ലസ് ടു അല്ലെങ്കില്‍ ഡിഗ്രി ആണ് യോഗ്യത. പ്രായപരിധി 20-25. സ്റ്റോര്‍ മാനേജര്‍ തസ്തികയിലേക്ക് ഡിഗ്രിയാണ് യോഗ്യത. പ്രായപരിധി 28-40. ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ഐ.ടി.ഐ ആണ് യോഗ്യത. പ്രായപരിധി 23-35. പ്രൊഡക്ഷന്‍ സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഡിപ്ലോമ അല്ലെങ്കില്‍ ബി.ടെക് ആണ് യോഗ്യത. പ്രായപരിധി 23-35. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ ടൈം രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപയും സഹിതം പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ടെത്തണം. മുന്‍പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ബയോഡാറ്റയുടെ രണ്ട് പകര്‍പ്പ് കൈവശം കരുതണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.
ഹൗസ് കീപ്പിംഗ് സ്റ്റാഫ് നിയമനം
കോട്ടയം: സി-ഡിറ്റിന്റെ എഫ്.എം.എസ്-എം.വി.ഡി. പ്രോജക്ടിന്റെ ഭാഗമായി ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ ഹൗസ് കീപ്പിംഗ് സ്റ്റാഫിനെ തിരഞ്ഞെടുക്കുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. സമാന തസ്തികയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയമാണ് യോഗ്യത. താത്പര്യമുള്ളവർ ബയോഡേറ്റ, ആധാർ കാർഡ്, സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഒക്ടോബർ 28ന് രാവിലെ 11ന് ചങ്ങനാശേരി സബ് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
കെയർ ടേക്കർ ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിന്റെ ഹോസ്റ്റലിൽ താത്ക്കാലിക അടിസ്ഥാനത്തിൽ മുസ്ലിം മുൻഗണന വിഭാഗത്തിന് സംവരണം ചെയ്ത കെയർ ടേക്കർ തസ്തികയിൽ ഒരു ഒഴിവുണ്ട്. തസ്തികയിലേക്ക് വനിതകളെയും ഭിന്നശേഷിക്കാരെയും പരിഗണിക്കുന്നതല്ല. പ്രീഡിഗ്രി അല്ലെങ്കിൽ തത്തുല്യവും കെയർടേക്കറായി ഒരു വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ നവംബർ മൂന്നിനകം അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് എത്തി പേരു രജിസ്റ്റർ ചെയ്യണം. മുസ്ലിം മുൻഗണനാ വിഭാഗത്തിന്റെ അഭാവത്തിൽ തൊട്ടടുത്തു വരുന്ന സംവരണ വിഭാഗക്കാരെയും പരിഗണിക്കും.
ട്രെയിനി ഫാർമസിസ്റ്റ് ഒഴിവ്
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ മെഡിക്കൽ സ്റ്റോറിലേക്ക് ട്രെയിനി ഫാർമസിസ്റ്റ് തസ്തികയിലേക്ക് സ്റ്റൈപ്പന്റ് അടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താൽക്കാലിക നിയമനം നടത്തുന്നു. മൂന്ന് ഒഴിവുകളാണ് നിലവിലുള്ളത്.
യോഗ്യത:പ്ലസ്ടു സയൻസ്, ഡി.ഫാം അല്ലെങ്കിൽ ബി ഫാം, ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.
പ്രായപരിധി: 18-36
താൽപ്പര്യമുള്ളവർ യോഗ്യത, വയസ്സ് ,പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ഒക്ടോബർ 27 ന് (വെള്ളിയാഴ്ച) എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ മെഡിക്കൽ സ്റ്റോർ ഓഫീസിൽ രാവിലെ 11 ന് നടക്കുന്ന ഇന്റർവ്യൂവിൽ പങ്കെടുക്കുക.
യങ് പ്രൊഫഷണൽ കരാർ നിയമനം
പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസിൽ ലൈവ് സ്റ്റോക്ക് ഹെൽത്ത് ആൻഡ് ഡിസീസ് കൺട്രോൾ പ്രോഗ്രാമിന് കീഴിലുള്ള ഫുട്ട് ആൻഡ് മൗത്ത് ഡിസീസ് ലാബോറട്ടറി (ICAR Project) യിൽ യങ് പ്രൊഫഷണൽ (YP-II) തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വെറ്ററിനറി സയൻസ് / എൻജിനീയറിംഗ് ബയോടെക്നോളജി എന്നിവയിൽ ബിരുദം / ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. ഇമ്മ്യൂണോ ഡയഗ്നോസ്റ്റിക് പ്രൊസീജിയേഴ്സിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. പ്രായപരിധി 24 – 45 വയസ്. അപേക്ഷകർ ഫോട്ടോ പതിച്ച ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ചീഫ് ഡിസീസ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ, സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അനിമൽ ഡിസീസ്, പാലോട്, പച്ച. പി. ഒ. തിരുവനന്തപുരം – 695562 എന്ന വിലാസത്തിൽ തപാൽ മുഖേനയോ നേരിട്ടോ ഒക്ടോബർ 25ന് വൈകിട്ട് 5ന് മുൻപ് അപേക്ഷിക്കണം.
തൊഴിലുറപ്പ് പദ്ധതിയില്‍ എന്‍ജിനീയര്‍ നിയമനം
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എ എന്‍ജിനീയര്‍ തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആറ് മാസത്തേക്കാണ് നിയമനം. അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ്ങില്‍ ബി.ടെക് ബിരുദമാണ് യോഗ്യത. അതില്ലാത്തവരുടെ അഭാവത്തില്‍ സിവില്‍ എന്‍ജിനീയറിങ്, കൃഷി ശാസ്ത്രം, പരിസ്ഥിതി ശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്കും അപേക്ഷിക്കാം. സംയോജിത നീര്‍ത്തട പരിപാലന പദ്ധതിയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, വയസ് എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 25 ന് വൈകിട്ട് നാലിനകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ മഹാത്മാഗാന്ധി എം.ജി.എന്‍.ആര്‍.ഇ.ജി.എസ് സിവില്‍ സ്റ്റേഷന്‍ പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 0491 2505859