HomeLatest Jobഅടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി - Kerala Govt Temporary Jobs 2023 March...

അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി – Kerala Govt Temporary Jobs 2023 March 15 | ഇന്ന് വന്ന കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍കാലിക ഒഴിവുകള്‍ – പരീക്ഷ ഇല്ലാതെ നേടാം

Kerala Govt Temporary Jobs 2023 March 15
Kerala Govt Temporary Jobs 2023 March 15

കേരളത്തില്‍ ഔഷധിയില്‍ പരീക്ഷ ഇല്ലാതെ ജോലി – നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം

ഔഷധിയിലെ ട്രെയിനി ഡോക്ടർ , റിസപ്ഷനിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിനായുള്ള ഒരു അഭിമുഖം / എഴുത്തുപരീക്ഷ 20.03.2023 തിങ്കളാഴ്ച നടത്തുന്നതാണ് . താൽപ്പര്യമുളള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ , ബയോഡാറ്റ , വയസ്സ് , ജാതി , വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഔഷധിയുടെ തൃശ്ശൂർ കുട്ടനെല്ലൂരിലുള്ള ഓഫീസിൽ 20.03.2023 തിങ്കളാഴ്ച രാവിലെ 9 ന് ഹാജരാകേണ്ടതാണ് . ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്കായി നടത്തുന്ന സ്ക്രീനിംഗ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലായിരിക്കും അഭിമുഖത്തിന് യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത് . അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ് . ഫോൺ : 0487 2459800,2459858 .

ബാങ്കിങ് കറസ്പോണ്ടന്റ്; അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ബാങ്കിങ് സേവനങ്ങൾ മികച്ച രീതിയിൽ താഴേത്തട്ടിൽ എത്തിക്കുന്നതിനായി തപാൽ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കിലേക്ക് ബാങ്കിങ് കറസ്പോണ്ടന്റുമാരെ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.
മാരാരിക്കുളം സൗത്ത്, മുഹമ്മ, ഭരണികാവ്, ചുനക്കര, താമരകുളം, പാലമേൽ, വള്ളികുന്നം, ആല, ബുധനൂർ, ചെറിയനാട്, മുളകുഴ, പാണ്ടനാട്, പുലിയൂർ, തിരുവന്മണ്ടൂർ, വെൺമണി, തൃക്കുന്നപുഴ, വീയാപുരം, തണ്ണീർമുക്കം, ചെട്ടികുളങ്ങര, തഴകര, ആറാട്ടുപുഴ, ചേപ്പാട്, ചിങ്കോലി, ദേവികുളങ്ങര, കണ്ടല്ലൂർ, പതിയൂർ, അരൂർ, എഴുപുന്ന, കോടാമത്തുരുത്ത്, പട്ടണക്കാട്, തുറവൂർ, അരൂകുറ്റി, ചെന്നം പള്ളിപ്പുറം, പെരുമ്പളം, എന്നീ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന.
പത്താം ക്ലാസ് വിജയമാണ് യോഗ്യത. പ്രായം: 18 നും 75 നും മധ്യേ. അപേക്ഷിക്കുന്ന സ്ഥലത്തെ സ്ഥിരതാമസക്കാരായിരിക്കണം. ആധാർ, പാൻകാർഡ് എന്നിവ ഉണ്ടായിരിക്കണം. സ്വന്തമായി ആൻഡ്രോയിഡ് സ്മാർട്ട് ഫോൺ, ബയോമെട്രിക് ഡിവൈസ്, കാർഡ് പ്ലസ് പിൻ ഡിവൈസ് എന്നിവ ഉണ്ടായിരിക്കണം. ഫോൺ: 7594021796

മെന്റര്‍-റിസോഴ്‌സ്പേഴ്‌സണ്‍ ഒഴിവ്

കുഴല്‍മന്ദം ബ്ലോക്കില്‍ പട്ടികജാതി വിഭാഗകാര്‍ക്ക് പ്രേത്യേക ജീവനോപാധി പദ്ധതി പ്രവര്‍ത്തനത്തിന് മെന്റര്‍-റിസോഴ്‌സ്പേഴ്‌സണ്‍ ഒഴിവ്. പട്ടികജാതി വിഭാഗക്കാരായ കുടുംബശ്രീ/കുടുംബശ്രീ കുടുംബാംഗം/ഓക്‌സിലറി അംഗങ്ങളായ 18 നും 40 നും ഇടയില്‍ പ്രായമുള്ള കുഴല്‍മന്ദം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളില്‍ നിന്നും ഓണറേറിയം വ്യവസ്ഥയില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ് എതെങ്കിലും വിഷയത്തില്‍ ബിരുദം, എം.എസ.്ഡബ്ല്യൂ വിജയിച്ചവര്‍ക്ക് മുന്‍ഗണന. റിസോഴ്‌സ് പേഴ്‌സണ്‍ തസ്തികയിലേക്ക് പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ മാര്‍ച്ച് 21 ന് വൈകിട്ട് അഞ്ചിനകം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്ററുടെ ഓഫിസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ : 0491 2505627\

കുടുംബശ്രീയില്‍ എം.ഇ.സി നിയമനം

കുടുംബശ്രീ വയനാട് മൈക്രോ എന്റര്‍ പ്രൈസസ് കണ്‍സള്‍ട്ടന്റ് (എം.ഇ.സി) സംവിധാനം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി സി.ഡി.എസിന് കീഴില്‍ എം.ഇ.സിമാരെ നിയമിക്കുന്നു. 18 നും 40 നും ഇടയില്‍ പ്രായമുള്ള ബിരുദധാരികളും മാര്‍ക്കറ്റിംഗില്‍ താല്‍പര്യമുള്ളവരുമായ കുടുംബശ്രീ/ ഒക്‌സിലറി അംഗങ്ങള്‍ക്ക് അപേക്ഷിക്കാം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റ്, കുടുംബശ്രീ അംഗം/ ഒക്‌സിലറി അംഗമാണെന്നുള്ള സി.ഡി.എസ് സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ മിഷനില്‍ സമര്‍പ്പിക്കണം. അവസാന തീയതി മാര്‍ച്ച് 20. വിവരങ്ങള്‍ക്ക് ഫോണ്‍. 04936299370, 206589.

വാക്-ഇൻ-ഇന്റർവ്യൂ

വർക്കല ഗവ. ജില്ലാ ആയൂർവേദ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).
ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു ഹാജരാകണം.

ഫുഡ് ആൻഡ് ബീവറേജ് മാനേജർ താത്കാലിക ഒഴിവ്

തിരുവനന്തപുരം ജില്ലയിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ ഫുഡ് ആൻഡ് ബീവറേജ് മാനേജർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യത: Diploma in Hotel Management with 10 years experience as Manager in Hotel Industry. പ്രായപരിധി: 01.01.2019 ന് 28-40നും മദ്ധ്യേ. ശമ്പളം : 25,000 രൂപ (പ്രതിമാസ വേതനം)
ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ മാർച്ച് 21ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം.

താത്ക്കാലിക ഒഴിവ്

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജന്റര്‍ സ്‌പെഷലിസ്റ്റ്, സ്‌പെഷലിസ്റ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ ലിറ്ററസി, ജില്ലാ മിഷന്‍ കോ- ഓര്‍ഡിനേറ്റര്‍ തസ്തികകളില്‍ താത്ക്കാലിക ഒഴിവ്. സോഷ്യല്‍ വര്‍ക്ക്/മറ്റ് സാമൂഹിക വിഷയങ്ങളില്‍ ബിരുദം, ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന, ജന്റര്‍ ഫോക്കസ്ഡ് തീമുകളില്‍ ഗവ/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ഇക്കണോമിക്സ്/ബാങ്കിംഗ്/മറ്റ് സമാന വിഷയങ്ങളില്‍ ബിരുദം. ബിരുദാനന്തര ബിരുദധാരികള്‍ക്ക് മുന്‍ഗണന.ഫിനാന്‍ഷ്യല്‍ ലിറ്ററസി/ ഫിനാന്‍ഷ്യല്‍ ഇന്‍ക്ലൂഷന്‍ തീമുകളില്‍ ഫോക്കസ്ഡ് ഗവ്/സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ കുറഞ്ഞത് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം. ബിരുദം, ബന്ധപ്പെട്ട മേഖലയില്‍ സര്‍ക്കാര്‍/സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ നിന്നുള്ള മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യതകള്‍ പ്രായപരിധി- 2023 ജനുവരി ഒന്നിന് 18 നും 41 നും ഇടയില്‍. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ മാര്‍ച്ച് 17 നകം ബന്ധപ്പെടണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു.

വാക്-ഇൻ-ഇന്റർവ്യൂ

വർക്കല ഗവ. ജില്ലാ ആയൂർവദേ ആശുപത്രിയിൽ ആയുർവേദ ഫീമെയിൽ തെറാപ്പിസ്റ്റ്, ആയൂർവേദ ഫാർമസിസ്റ്റ് തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഓരോ ഒഴിവ് വീതമാണുളളത്. ആയൂർവേദ ഫീമെയിൽ തെറാപ്പിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന ആയൂർവേദ തെറാപ്പിസ്റ്റ് സർട്ടിഫിക്കറ്റും, ആയൂർവേദ ഫാർമസിസ്റ്റിന് ഭാരതീയ ചികിത്സാ വകുപ്പ് നടത്തുന്ന / അംഗീകരിച്ച ആയൂർവേദ ഫാർമസി സർട്ടിഫിക്കറ്റ് കോഴ്സുമാണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധി 40 വയസ് (വയസ് തെളിയിക്കുന്ന രേഖ ഹാജരാക്കണം).
ഉദ്യോഗാർഥികൾ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോൺഫറൻസ് ഹാളിൽ അസൽ സർട്ടിഫിക്കറ്റുകളും ആയതിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം മാർച്ച് 22ന് രാവിലെ 10നു നേരിട്ട് ഹാജരാകണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments