HomeLatest Jobകേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍കാലിക ഒഴിവുകള്‍ – Kerala Govt Temporary Jobs 2023...

കേരളത്തിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍കാലിക ഒഴിവുകള്‍ – Kerala Govt Temporary Jobs 2023 March

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്ക് നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാവുന്ന ജോലി ഒഴിവുകള്‍ ആണ് താഴെ കൊടുത്തത്.

Today Govt Job Updates February 2023
Today Govt Job Updates March 2023

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം

ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കീഴില്‍ ജില്ലയിലെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസ് പരിധികളിലേക്ക് 300 ആപദ്മിത്ര വളണ്ടിയര്‍മാരെ നിയമിക്കുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പിന് കീഴില്‍ ജീവന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് യുവതി-യുവാക്കളെ സജ്ജമാക്കുകയാണ് സേനാ രൂപീകരണത്തിന്റെ ഉദ്ദേശം. ജില്ലയിലെ പാലക്കാട്,ചിറ്റൂര്‍,കൊല്ലങ്കോട്, കഞ്ചിക്കോട്, ആലത്തൂര്‍, വടക്കഞ്ചേരി, ഷൊര്‍ണൂര്‍, കോങ്ങാട്, മണ്ണാര്‍ക്കാട്, പട്ടാമ്പി എന്നീ പത്ത് നിലയങ്ങളുടെ പരിധിയിലാണ് ആപദ്മിത്ര വളണ്ടിയര്‍മാരെ നിയമിക്കുന്നത്. ലാഭേച്ഛയില്ലാതെ സേവന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുക, ജീവനും സ്വത്ത് വകകളും സംരക്ഷിക്കുകയെന്ന ദൗത്യമാണ് വളണ്ടിയേഴ്സിനുള്ളത്. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പ് പരിശീലനം നല്‍കും. പരിശീലന സമയത്ത് യാത്രാബത്ത, ദിനബത്ത, ഭക്ഷണം, പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് യൂണിഫോം, ഐ,ഡി കാര്‍ഡ്, സുരക്ഷാ കിറ്റ് എന്നിവ നല്‍കും. 18 നും 40 വയസ്സിനിടയില്‍ പ്രായമുള്ള യുവതി-യുവാക്കള്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അതത് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സ്റ്റേഷനില്‍ നേരിട്ട് അപേക്ഷ നല്‍കണം. മാര്‍ച്ച് ആറ് മുതല്‍ 12 ദിവസമാണ് പരിശീലനം. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട്- 0491-2505701, ചിറ്റൂര്‍-04923-222499, കൊല്ലങ്കോട്-04923-262101, കഞ്ചിക്കോട്-04912-569701, ആലത്തൂര്‍-04922-223150, വടക്കഞ്ചേരി-04922-256101, ഷൊര്‍ണൂര്‍-04966-2222501, 04966-2222701, 8281782101, കോങ്ങാട്-04912-847101, മണ്ണാര്‍ക്കാട്-04924-230101, പട്ടാമ്പി- 04662-9551014 2960429

നെറ്റ്ബോൾ പരിശീലകൻ വാക് ഇൻ ഇന്റർവ്യൂ

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ പത്തനംതിട്ട ജില്ലാ സ്പോർട്സ് അക്കാഡമിയിൽ നിലവിലുള്ള നെറ്റ്ബോൾ പരിശീലകന്റെ താത്കാലിക ഒഴിവിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായികഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി 1നും 40 വയസ് കവിയരുത്. അപേക്ഷകൾ മാർച്ച് 3ന് രാവിലെ 11ന് കേരള സംസ്ഥാന സ്പോർട്സ് കൗൺസലിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലിക നിയമനം

പൊന്നാനി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ലാബ് ടെക്‌നിഷ്യന്‍, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച മാര്‍ച്ച് 14 ന് ആശുപത്രി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കും. രാവിലെ 10.30 ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കും 11.30 ന് ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്കുമാണ് കൂടിക്കാഴ്ച. ഉദ്യാഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 0494 266039 എന്ന നമ്പറില്‍ ലഭിക്കും.

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കേപ്പിന്റെ നിയന്ത്രണത്തില്‍ പുന്നപ്രയിലുള്ള കോളജ് ഓഫ് എന്‍ജിനീയറിംഗ് ആന്‍ഡ് മാനേജ്മെന്റില്‍ കംമ്പ്യട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.ടെക്. ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം മാര്‍ച്ച് 14-ന് രാവിലെ 10-ന് കോളേജില്‍ നേരിട്ട് ഹാജരാകണം. ഫോണ്‍: 0477 2267311, 9846597311

ജൂനിയര്‍ റസിഡന്റ് ഒഴിവ്

എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ കീഴില്‍ ജൂനിയര്‍ റസിഡന്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. രണ്ട് ഒഴിവ്. യോഗ്യത: എം.ബി.ബി.എസ്. വേതനം: 45,000 രൂപ. ആറുമാസ കാലയളവിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് 7 ന് രാവിലെ 10.30ന് എറണാകുളം മെഡിക്കല്‍ സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യുയില്‍ പങ്കെടുക്കണം. അന്നേദിവസം രാവിലെ 9 മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍: 0484 2754000.

കെമിസ്ട്രി: അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

ശ്രീകൃഷ്ണപുരം ഗവ എന്‍ജിനീയറിങ് കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം. എം.എസ്.സി കെമിസ്ട്രിയില്‍ നെറ്റ്/പി.എച്ച്.ഡിയാണ് യോഗ്യത. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലും തിരിച്ചറിയല്‍ രേഖയുമായി മാര്‍ച്ച് ആറിന് രാവിലെ 10 നകം കോളേജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www. gecskp.ac.in ല്‍ ലഭിക്കും. ഫോണ്‍-0466-2260565

അങ്കണവാടി വര്‍ക്കര്‍ ഒഴിവ്

നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ടിന്റെ പരിധിയിലുള്ള ചേന്ദമംഗലം പഞ്ചായത്തില്‍ അങ്കണവാടി വര്‍ക്കര്‍മാരുടേയും അങ്കണവാടി ഹെല്‍പ്പര്‍മാരുടേയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടാകാവുന്ന ഒഴിവുകളിലേക്കും നിയമനം (നിലവിലുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ പ്രകാരം) നടത്തുന്നതിനായി ചേന്ദമംഗലം പഞ്ചായത്തില്‍ സ്ഥിരതാമസക്കാരും സേവന തത്പരരുമായ വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രായം 2023 ജനുവരി ഒന്നിന് 18 വയസ് പൂര്‍ത്തിയാക്കേണ്ടതും 46 വയസ് കവിയാന്‍ പാടില്ലാത്തതുമാണ്. അപേക്ഷകള്‍ 2023 മാര്‍ച്ച് 15 വൈകിട്ട് അഞ്ച് വരെ നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയുടെ മാതൃക നോര്‍ത്ത് പറവൂര്‍ ഐ.സി.ഡി.എസ് പ്രോജക്ട്, ചേന്ദമംഗലം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ത്ത് പറവൂര്‍ സിവില്‍ സ്റ്റേഷന്‍ 2-ാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2448803.

ബാര്‍ബര്‍ ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാര്‍ ആശുപത്രി വികസന സമിതിക്കു കീഴില്‍ ബാര്‍ബര്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. യോഗ്യതകള്‍: എസ്.എസ്.എല്‍.സി, ബാര്‍ബര്‍ പ്രവൃത്തിയില്‍ പരിചയം, കേരള സ്റ്റേറ്റ് ബാര്‍ബര്‍ & ബ്യൂട്ടീഷ്യന്‍ അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരിക്കണം. പ്രായം: 2023 ജനുവരി ഒന്നിന് 18 വയസ് തികയണം. 36 വയസ്സ് കവിയരുത്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്്‌ചേഞ്ചില്‍ മാര്‍ച്ച് എട്ടിന് മുന്‍പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484 2422458.

വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ ഓപ്പറേഷൻ തീയറ്റർ ടെക്‌നീഷ്യനെ നിയമിക്കുന്നതിന് മാർച്ച് 10 രാവിലെ 10.30 ന് വാക്-ഇൻ-ഇന്റർവ്യു നടത്തും. വിശദവിവരങ്ങൾക്ക് http://www.rcctvm.gov.in.

ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്

നെട്ടൂര്‍ എ.യു.ഡബ്ല്യു.എം(AUWM) ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ് എന്ന സ്ഥാപനത്തിലേക്ക് എംഎസ്‌സി മൈട്രോബയോളജി പാസായ എന്‍എബിഎല്‍(NABL) ലാബുകളില്‍ പ്രവര്‍ത്തിപരിചയമുളള ലാബ് ടെക്‌നീഷ്യനെ ആവശ്യമുണ്ട്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസല്‍ രേഖകള്‍ സഹിതം മാര്‍ച്ച് 4 ന് 10:30ന് നേരിട്ട് ഈ സ്ഥാപനത്തില്‍ ഹാജരാകണം. വിലാസം: സ്റ്റേറ്റ് ലബോറട്ടറി ഫോര്‍ ലൈവ്‌സ്റ്റോക്ക് മറൈന്‍ ആന്റ് അഗ്രി പ്രൊഡക്ട്‌സ്, നെട്ടൂര്‍ പി.ഒ, കൊച്ചി-682040. ഫോണ്‍: 048

ഗസ്റ്റ് അധ്യാപക നിയമനം

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ് (ക്രാഷ് കോഴ്‌സ്) ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദം (SET/NET അഭികാമ്യം). ഹോണറേറിയം: ഓരോ മണിക്കൂറിനും 500 രൂപ നിരക്കിലും പ്രതിമാസം പരമാവധി 15,000 രൂപ വരെ മാത്രം. അപേക്ഷകർ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 15നു മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 6238965773.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments