ഗ്രാമപഞ്ചായത്തിൽ ഡാറ്റ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു
ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി പരിഷ്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങളുടെ വിവരശേഖരണത്തിനും ഡാറ്റ എൻട്രിക്കുമായി ഉദ്യോഗാർഥികളെ നിയമിക്കുന്നു. സിവിൽ എൻജീനിയറിങ്ങ് ഡിപ്ലോമ, ഐ.റ്റി.ഐ (ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ/സർവ്വെയർ) യോഗ്യതയുള്ളവർ ജൂൺ ആറിനകം യോഗ്യത രേഖകൾ സഹിതം ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 0477 273626.
ഫീഡ് മിൽ പ്ലാന്റിൽ അവസരം
ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) യുടെ തലശ്ശേരിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുന്ന ഫീഡ് മിൽ പ്ലാന്റിലേക്ക് ഒരു അസിസ്റ്റന്റ് മാനേജർ (അഡ്മിനിസ്ട്രേഷൻ ആൻഡ് മാർക്കറ്റിങ് ട്രെയിനി) തസ്തികയിലേക്ക് 850 രൂപ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് എം.ബി.എ (എച്ച്.ആർ/ഫൈനാൻസ്/മാർക്കറ്റിങ്) യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ നേരിട്ടോ തപാൽ മാർഗമോ മാനേജിങ് ഡയറക്ടർ, ADAK, വഴുതക്കാട്, തിരുവനന്തപുരം-14 എന്ന വിലാസത്തിൽ ജൂൺ 7ന് മുമ്പ് ലഭ്യമാക്കണം. ഫോൺ: 0471 2322410.
കേരള ജലകൃഷി വികസന ഏജൻസിയില്‍ ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകൾ
കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുള്ള എറണാകുളം തേവരയിലെ അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്ററിൽ (AAHC) രണ്ട് ലബോറട്ടറി അസിസ്റ്റന്റിന്റെ ഒഴിവുകളുണ്ട്. ദിവസവേതനത്തിൽ നിയമനം നടത്തുന്നതിനായി മേയ് 30ന് രാവിലെ 10ന് തേവരയിലെ ADAK റീജിയണൽ ഓഫീസിൽ (സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ., കൊച്ചി 682 015) കൂടിക്കാഴ്ച നടത്തും. വൊക്കേഷണൽ ഹയർ സെക്കണ്ടറി വകുപ്പിന്റെ (VHSC) അക്വാകൾച്ചർ/മെഡിക്കൽ ലബോറട്ടറി ടെക്നോളജി/ ബയോമെഡിക്കൽ എക്യുപ്മെന്റ് ടെക്നോളജി/ മറൈൻ ഫിഷറീസ് ആൻഡ് സീ ഫുഡ് പ്രോസസിഗ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 675 രൂപയാണ് ദിവസവേതനം. താത്പര്യമുള്ളവർ നിശ്ചിത സമയത്ത് ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2665479, 9447900128.
കേരള ജലകൃഷി വികസന ഏജൻസിയില്‍ ലബോറട്ടറി അസിസ്റ്റന്റ് ഒഴിവുകൾ ബയോകെമിസ്റ്റ് നിയമനം
കേരള ജലകൃഷി വികസന ഏജൻസി (ADAK) സെൻട്രൽ റീജിയണിന്റെ കീഴിലുളള അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്റർ (AAHC) തേവരയിൽ ഒരു ബയോകെമിസ്റ്റ് തസ്തികയിൽ ദിവസവേതനത്തിൽ നിയമിക്കുന്നതിനായി മേയ് 30ന് ഉച്ചക്ക് 2 മണിക്ക് എറണാകുളത്ത് തേവരയിലെ ADAK -ന്റെ റീജിയണൽ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. ബയോകെമിസ്റ്റ് തസ്തികക്ക് ഏതെങ്കിലും അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബയോടെക്‌നോളജി/ ബയോകെമിസ്ട്രിയിലുളള ബിരുദാനന്തര ബിരുദവും. NABL Accreditation ഉള്ള ലബോറട്ടറിയിൽ ഒരു വർഷം കുറയാത്ത പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. ബയോകെമിസ്റ്റ് തസ്തികയ്ക്ക് 780 രൂപ ദിവസവേതനമായി ലഭിക്കും. താൽപര്യമുളളവർ നിശ്ചിത സമയത്ത് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 0484 2665479, 9447900128. വിലാസം: സി.സി. 60/3907, കനാൽ റോഡ്, പെരുമാനൂർ, തേവര പി.ഒ. കൊച്ചി 682 015.
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പില്‍ കരാർ നിയമനം
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 2, 3 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
വ്യാവസായിക പരിശീലന വകുപ്പിൽ രൂപീകരിച്ച സംസ്ഥാന ഐ.ടി സെല്ലിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ ഒരു വർഷക്കാലയളവിലേക്ക് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലുകൾ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ജൂൺ 6 രാവിലെ 11ന് മുമ്പ് ട്രെയിനിങ് ഡയറക്ടർ, ട്രെയിനിങ് ഡയറക്ടറേറ്റ്, അഞ്ചാംനില, തൊഴിൽ ഭവൻ, വികാസ് ഭവൻ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തിൽ നേരിൽ ഹാജരാകേണ്ടതും, അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയിൽ പങ്കെടുക്കേണ്ടതുമാണ്. എസ്.എസ്.എൽ.സി യോഗ്യതക്കൊപ്പം കോപ്പ ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സർട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. 21,175 രൂപയാണ് പ്രതിമാസ വേതനം.
റിസർച്ച് ആൻഡ് ട്രെയിനിങ് സ്പെഷ്യലിസ്റ്റ് നിയമനം
വനിതാ ശിശുവികസന വകുപ്പ് തലത്തിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ഹബ് ഫോർ എംപവർമെന്റ് ഓഫ് വിമണിൽ റിസർച്ച് ആൻഡ് ട്രെയിനിങ് സ്പെഷ്യലിസ്റ്റ് തസ്തികയിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
സോഷ്യൽ വർക്കിലോ മറ്റ് സാമൂഹിക ശാസ്ത്ര വിഷയങ്ങളിലുള്ള ബിരുദത്തോടൊപ്പം, പരിശീലന ഗവേഷണ മേഖലയിൽ മൂന്ന് വർഷത്തെ പരിചയവും അപേക്ഷകർക്കുണ്ടാകണം. പ്രതിമാസ വേതനം 33,000 രൂപ. 18നും 40നും വയസിനിടയിലുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 5 ന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷകൾ ഡയറക്ടർ, വനിതാ ശിശുക്ഷേമ വകുപ്പ്, വനിതാ ശിശുക്ഷേമ വകുപ്പ് ഡയറ്ക്ടറേറ്റ്, പൂജപ്പുര, തിരുവനന്തപുരം 695 012 എന്ന വിലാസത്തിൽ ലഭിക്കണം.