കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍
സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ അഭിമുഖം നവംബർ 10ന്
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കരാറടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 10,000 രൂപ വേതനമായി ലഭിക്കും. 30 വയസിന് മുകളിൽ പ്രായമുള്ള, ബാധ്യതകളില്ലാത്ത, പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യുവാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് പങ്കെടുക്കാം. അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.
താത്പര്യമുള്ളവർ ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം നവംബർ 10 രാവിലെ 11 ന് പൂജപ്പുര ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471 2345121.
അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷിക്കാം
വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ തൃശ്ശൂര്‍ ജില്ലയിലെ പുഴയ്ക്കല്‍ ഐ.സി.ഡി.എസ് പ്രോജക്ടില്‍ മുളങ്കുന്നത്തുകാവ് പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികളില്‍ അടുത്ത മൂന്നുവര്‍ഷം ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ പഞ്ചായത്തില്‍ സ്ഥിരം താമസക്കാരായ 18 വയസ്സ് പൂര്‍ത്തിയായവരും 46 വയസ്സ് കഴിയാത്തവരുമായ വനിതകള്‍ ആയിരിക്കണം. വര്‍ക്കര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസായവരും ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താം ക്ലാസ് പാസാകാത്തവരുമായിരിക്കണം. എസ് സി, എസ് ടി വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സിളവ് അനുവദിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ ഒന്നു മുതല്‍ 15 വരെ പുഴയ്ക്കല്‍ ഐസിഡിഎസ് ഓഫീസില്‍ നേരിട്ടോ രജിസ്‌ട്രേഡായി തപാല്‍ മുഖേനയോ സമര്‍പ്പിക്കാം. അപേക്ഷ ഫോറത്തിന്റെ മാതൃക പുഴയ്ക്കല്‍ ഐ സി ഡി എസ് പ്രോജക്ട് ഓഫീസില്‍ നിന്നും മുളങ്കുന്നത്തുകാവ് പഞ്ചായത്തില്‍ നിന്നും ലഭ്യമാണ്. ഫോണ്‍: 04872307516, 8281999227.
ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം
വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന എറണാകുളം ചിൽഡ്രൻസ് ഹോമിലെ കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി 2023-24 അധ്യയനവർഷം കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ട്യൂഷൻ ടീച്ചർ തസ്തികയിൽ നിയമനം നടത്തുന്നു. കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ബിരുദം, ബി.എഡ് യോഗ്യതയുള്ള വനിതകളായ ഉദ്യോഗാർത്ഥികളിൽ നിന്നു അപേക്ഷ ക്ഷണിക്കുന്നു. സർവീസിൽ നിന്നും വിരമിച്ച അധ്യാപകരെയും പരിഗണിക്കുന്നതാണ്. പ്രവൃത്തി പരിചയം അഭിലഷണീയം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം.
പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 6 മുതൽ 8 വരെയും അവധി ദിവസങ്ങളിൽ കുട്ടികൾക്ക് സൗകര്യപ്രദമായ സമയവുമായിരിക്കും പ്രവർത്തി സമയം. ശമ്പളം മണിക്കൂറിന് 500 രൂപ (ഒരു വിഷയത്തിന് ഒരു മാസം പരമാവധി 8000 രൂപ വരെ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഫോൺ നമ്പർ -9446136807, 0484-2998101.