HomeLatest Jobപരീക്ഷ ഇല്ലാതെ കുടുംബശ്രീയില്‍ ജോലി - മറ്റു വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം -...

പരീക്ഷ ഇല്ലാതെ കുടുംബശ്രീയില്‍ ജോലി – മറ്റു വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി നേടാം – നേരിട്ട് ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

kudumbashree jobs 2023
kudumbashree jobs 2023

കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍

കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് ഒഴിവ്

കുടുംബശ്രീ തൃശ്ശൂര്‍ ജില്ലാമിഷന്റെ പരിധിയില്‍ വരുന്ന അവണൂര്‍ സിഡിഎസ് അക്കൗണ്ടന്റ് തസ്തികയിലെ താല്‍കാലിക ഒഴിവിലേയ്ക്ക് അപേക്ഷിക്കാം. യോഗ്യത അപേക്ഷക സി.ഡി.എസ് ഉള്‍പ്പെടുന്ന പുഴയ്ക്കല്‍ ബ്ലോക്ക് പ്രദേശത്ത് താമസിക്കുന്ന വ്യക്തിയായിരിക്കണം, കുടുംബശ്രീ അയല്‍ക്കൂട്ടത്തിലെ അംഗമോ ഓക്‌സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം, അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.കോം ബിരുദവും, ടാലി യോഗ്യതയും ഉണ്ടായിരിക്കണം. കംപ്യൂട്ടര്‍ പരിജ്ഞാനം (എം.എസ്.ഓഫീസ്, ഇന്റര്‍നെറ്റ് ആപ്ലിക്കേഷന്‍സ്) ഉണ്ടായിരിക്കണം, അക്കൗണ്ടിംഗില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം, 20 നും 35 നും മദ്ധ്യേ (2023 ഓഗസ്റ്റ് 31-ന്) പ്രായമുള്ളവര്‍ ആയിരിക്കണം.

യോഗ്യരായ അപേക്ഷകര്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബന്ധപ്പെട്ട സി.ഡി.എ സ്സുകളുടെ ശുപാര്‍ശയോടുകൂടി നേരിട്ടോ തപാല്‍ വഴിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷ നവംബര്‍ 6 ന് വൈകീട്ട് 5 വരെ കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ സ്വീകരിക്കും.

പൂര്‍ണ്ണമല്ലാത്ത അപേക്ഷകള്‍ നിരസിക്കുന്നതാണ്. പ്രവര്‍ത്തിപരിചയ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ലഭ്യമായ അപേക്ഷകളില്‍ നിന്നും പ്രവൃത്തിപരിചയം കുറവായ അപേക്ഷകള്‍ പരിഗണിക്കുന്നതാണ്.
യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം അപേക്ഷകള്‍ അയക്കേണ്ട വിലാസം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, സിവില്‍ സ്റ്റേഷന്‍, രണ്ടാം നില, അയ്യന്തോള്‍, തൃശ്ശൂര്‍ 680 003. അപേക്ഷ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ കുടുംബശ്രീ സി.ഡി.എസ് അക്കൗണ്ടന്റ് അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.

പ്രോജക്ട് കമ്മീഷണര്‍ ഒഴിവ്

കെ.ആര്‍.ഡബ്യു.എസ്.എ ജലനിധി മലപ്പുറം മേഖല കാര്യാലയത്തില്‍ പ്രോജക്ട് കമ്മീഷണറുടെ ഒഴിവിലേക്ക് അപേക്ഷിക്കാന്‍ അവസരം.സിവില്‍ എഞ്ചിനിയറിംഗ് ബിരുദവും കുടിവെള്ള മേഖലയില്‍ പ്രവര്‍ത്തന പരിചയവുമുള്ള ഉദ്യോഗാര്‍ത്ഥിയെ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമിക്കുന്നത്.
തൃശ്ശൂര്‍ ജില്ലയിലെ മാള, പൊയ്യ, പുത്തന്‍ചിറ, അന്നമനട, വെള്ളാങ്ങല്ലൂര്‍, കുഴൂര്‍, എളവള്ളി, നടത്തറ എന്നീ പഞ്ചായത്തുകളിലെയോ സമീപ പ്രദേശങ്ങളിലെയോ താമസക്കാര്‍ ആയിരിക്കണം അപേക്ഷകര്‍. താല്‍പര്യമുള്ളവര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനല്‍ സഹിതം മാള ഗ്രാമ പഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 14 ന് രാവിലെ 10 ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0483 2738566, 8281112278.

താത്കാലിക ഇൻസ്ട്രക്ടർ

കഴക്കൂട്ടം വനിതാ ഐടിഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിൽ EWS വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. EWS കാറ്റഗറിയുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ ഏഴിനു രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ കഴക്കൂട്ടം ഗവ.ഐ.ടി.ഐയിൽ ലഭിക്കും.

ഫിസിയോതെറാപ്പിസ്റ്റ് അഭിമുഖം

തിരുവനന്തപുരം ജില്ലാ ഹോമിയോ ആശുപത്രിയിൽ ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഫിസിയോതെറാപ്പിസ്റ്റിനെ നിയമിക്കുന്നതിനായി അഭിമുഖം നടത്തുന്നു. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പിയാണ് യോഗ്യത. പ്രായപരിധി 40 വയസ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പുകളും സഹിതം നവംബർ എട്ട് രാവിലെ 11ന് ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

താത്കാലിക ഒഴിവ്

കളമശ്ശേരി ഗവ.ഐ.ടി.ഐ. ക്യാംപസില്‍ പ്രവര്‍ത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ.എ.വി.ടി.എസ്) സ്ഥാപനത്തില്‍ അഡ്വാന്‍സ്ഡ് വെല്‍ഡിംഗ് ട്രേഡുകളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ (മുസ്ലീം ഓപ്പണ്‍)
താത്കാലിക ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24,000 രൂപ പ്രതിമാസ വേതനം ലഭിക്കും. യോഗ്യത മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ഡിഗ്രിയും പ്രസ്തുത മേഖലയില്‍ ഒരു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഡിപ്‌ളോമയും പ്രസ്തുത മേഖലയില്‍ രണ്ടു വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ എന്‍ടിസി/എന്‍എസി (വെല്‍ഡര്‍) -യും പ്രസ്തുത മേഖലയില്‍ മൂന്ന് വര്‍ഷം പ്രവര്‍ത്തന പരിചയവും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ നവംബര്‍ 4ന് രാവിലെ 11ന് എ.വി.ടി.എസ് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍ നമ്പര്‍ 8089789828, 0484-2557275.

നൈറ്റ് വാച്ചർ നിയമനം

കോട്ടയം: പാലാ സർക്കാർ ഹോമിയോ ആശുപത്രിയിലേക്ക് നൈറ്റ് വാച്ചർ തസ്തികയിൽ ആശുപത്രി വികസനസമിതി മുഖേന കരാർ നിയമനം നടത്തുന്നു. പ്രായം 45നും 65നും മദ്ധ്യേ. പാലാ നഗരസഭപരിധിയിൽ താമസിക്കുന്നവർ, വിരമിച്ച സൈനികർ, പ്രവൃത്തിപരിചയമുള്ളവർ എന്നിവർക്ക് മുൻഗണന. താത്പര്യമുള്ളവർ നവംബർ ആറിന് വൈകിട്ട് അഞ്ചിനകം പാലാ ഹോമിയോ ആശുപത്രി സൂപ്രണ്ടിന് നേരിട്ടോ തപാൽ മുഖേനയോ നൽകണം. തിരിച്ചറിയൽ രേഖ, വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രത്തിന്റെ പകർപ്പുകൾ അപേക്ഷയോടൊപ്പം നൽകണം. വിശദവിവരത്തിന് ഫോൺ: 04822200384, 9447343709.

കുക്ക്, ബാർബർ നിയമനം

അരീക്കോട് എസ്.ഒ.ജി ക്യാമ്പിൽ ക്യാമ്പ് ഫോളോവർമാരുടെ കുക്ക്, ബാർബർ എന്നീ ഒഴിവിലേക്ക് 59 ദിവസത്തേക്ക് താൽക്കാലിക നിയമനം നടത്തുന്നു. നവംബർ എട്ടിന് രാവിലെ പത്തിന് അരീക്കോട് സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് ക്യാമ്പിലെ ഡെപ്യൂട്ടി കമാണ്ടന്റ് (അഡ്മിൻ) ഓഫീസിൽ വെച്ച് കൂടിക്കാഴ്ചയും പ്രായോഗിക പരീക്ഷയും നടത്തും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04832960251

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments