കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍
അറ്റ൯ഡർ കം ക്ലീനർ താത്കാലിക നിയമനം
എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അറ്റ൯ഡർ കം ക്ലീനർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത എസ്.എസ്.എൽ.സി പാസ്. പ്രായപരിധി 2023 ജനുവരി ഒന്നിന് 18-41. താത്പര്യമുളളവർ യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം നവംബർ 13 ന് എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിലെ സിസിഎം ഹാളിൽ രാവിലെ 11-ന് നടക്കുന്ന എഴുത്തു പരീക്ഷയിലും ഇന്റർവ്യൂവിലും പങ്കെടുക്കാം. രജിസ്ട്രേഷ൯ അന്നേ ദിവസം രാവിലെ 10 മുതൽ 10.30 വരെ മാത്രമായിരിക്കും. സംവരണ വിഭാഗങ്ങൾക്കുളള പ്രായപരിധി ജനറൽ വിഭാഗം 36 വയസ്, ഒബിസി 39 വയസ്, പട്ടികജാതി/പട്ടിക വർഗം 41 വയസ്. സംവരണ വിഭാഗങ്ങളിൽ ഉളളവർ വയസ്, ജാതി എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഇന്റർവ്യൂ സമയത്ത് ഹാജരാക്കണം.
മൾട്ടി പർപ്പസ് വർക്കർ വാക് ഇന്‍ ഇന്‍റര്‍വ്യൂ 9 ന്
തൃശ്ശൂർ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ് സെന്ററുകളായ ഗവ. ആയുർവേദ / ഹോമിയോ ഡിസ്പെൻസറികളിലേയ്ക്ക് നാഷണൽ ആയുഷ് മിഷൻ കരാർ അടിസ്ഥാനത്തില്‍ ജിഎൻഎം നേഴ്സിംഗ് വിജയിച്ചവരെ
മൾട്ടി പർപ്പസ് വർക്കർ തസ്തികയില്‍ നിയമിക്കുന്നു. അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും നവംബർ 9 ന് രാവിലെ 9.30 ന് രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം ഹാജരാകണം. പ്രതിമാസ വേതനം 15000 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721.
ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് നിയമനം
വണ്ടൂർ താലൂക്ക് ആശുപത്രിയിൽ ഗൈനക്കോളജിസ്റ്റ്, അനസ്തറ്റിസ്റ്റ് എന്നീ തസ്തികകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. നവംബർ 12നുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതല് വിവരങ്ങൾക്ക് 9946105490, 98467 00711, 85890 09577 എന്നീ നമ്പറിലും ആരോഗ്യകേരളത്തിന്റെ www.arogyakeralam.gov.in എന്ന വെബ്‌സൈറ്റിലും ബന്ധപ്പെടാവുന്നതാണ്. https://forms.gle/ എന്ന ലിങ്ക് വഴി ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷിക്കാം.
ഡാറ്റ എൻട്രി ഓപ്പറേറ്റർ
തൃശൂർ കൂളിമുട്ടം കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആയി ഒരാളെ താൽക്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നവംബർ 14 ന് രാവിലെ 11 ന് കൂളിമുട്ടം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന അസൽ രേഖകളുമായി അഭിമുഖത്തിന് അരമണിക്കൂർ മുമ്പ് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 0480 – 2642724.
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍: അപേക്ഷിക്കാം
ആലപ്പുഴ: ആലപ്പുഴ അര്‍ബന്‍ ഐ.സി.ഡി.എസ്. പ്രോജക്ടില്‍ നിലവിലുള്ളതും സാധ്യതയുള്ളതുമായ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് നിയമിക്കുന്നതിനായി വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ആലപ്പുഴ മുന്‍സിപ്പല്‍ പ്രദേശത്ത് സ്ഥിരതാമസമുള്ളവര്‍ക്കാണ് അവസരം. പ്രായപരിധി 18- 46.
അപേക്ഷാ ഫോറത്തിന്റെ മാതൃക ആലപ്പുഴ അര്‍ബന്‍ ഐ.സി.ഡി.എസില്‍ പ്രോജക്ട് ഓഫീസില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത, വയസ്, ജാതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം അപേക്ഷിക്കണം. റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ താമസസ്ഥലം തെളിയിക്കുന്നതിന് മുനിസിപ്പാലിറ്റിയില്‍ നിന്നുള്ള സാക്ഷ്യപത്രം നല്‍കണം. നവംബര്‍ 30ന് വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. ഫോണ്‍: 0477-2251728.