കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ഹോമിയോ ആശുപത്രിയിൽ ക്ലീനറുടെ ഒഴിവ്
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് താലൂക്ക് ഹോമിയോ ആശുപത്രിയിൽ താത്കാലിക ഒഴിവിലേക്ക് ക്ലീനറെ നിയമിക്കുന്നു. അറുപത് വയസിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്. താത്പര്യമുള്ളവർ ജൂലൈ 27 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 7012006237, 9446224595
മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ നിയമനം
വൈത്തിരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള താലൂക്ക് ഹെഡ്‌ക്വോര്‍ട്ടേഴ്‌സ് ആശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് ജീവനക്കാരെ നിയമിക്കുന്നു. ജൂലായ് 29 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. പത്താം തരം പാസ്സായതും ആശുപത്രിയില്‍ ജോലി ചെയ്ത് പരിചയമുള്ളവര്‍ക്കും കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം. കോവിഡ് ബ്രിഗേഡുമാരായി ജോലി ചെയ്തവര്‍ക്ക് മുന്‍ഗണന നല്‍കും. ഫോണ്‍ 04936 256229
വാക്ക് ഇൻ ഇന്റർവ്യൂ
ജില്ലാ മാതൃക ആശുപത്രിയിലേക്ക് 179 ദിവസത്തെ കരാർ അടിസ്ഥാനത്തിൽ പ്ലംബർ (1), ഡ്രൈവർ (2) ലാബ് ടെക്നീഷ്യൻ (1) ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് ജൂലൈ 31ന് രാവിലെ 10.30 മുതൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ വച്ച് വാക്ക് ഇന്റർവ്യൂ നടത്തും. യോഗ്യരായ ഉദ്യോഗാർഥികൾ അസൽ യോഗ്യത സർട്ടിഫിക്കറ്റുമായി അന്നേ ദിവസം ജില്ലാ പഞ്ചായത്ത് കാര്യാലയത്തിൽ ഹാജരാകണം.
നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ താത്കാലിക നിയമനം
കെ.എസ്.സി.എസ്.ടി.ഇ ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ കാഷ്വൽ ലേബർ/ ലാബ് അറ്റൻഡർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രതിദിന വേതനം 645 രൂപ. 2024 ജനുവരി 1ന് 36 വയസ്സ് കവിയരുത്. 50 ശതമാനം മാർക്കോടെ പത്താം ക്ലാസ് പാസായിരിക്കണം. ടിഷ്യുകൾച്ചർ ലാബുകളിലെ 3 മാസത്തെ പ്രവൃത്തി പരിചയം ആവശ്യമാണ്. ജൂലൈ 31ന് പാലോട് ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും.
ഓവര്‍സിയര്‍ നിയമനം
മേപ്പാടി ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ ഒഴിവുളള ഓവര്‍സിയര്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനീയറിങ്ങില്‍ മൂന്ന് വര്‍ഷം ഡിപ്ലോമയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജൂലായ് 27 ന് രാവിലെ 10.30 ന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കൂടിക്കാഴ്ച നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍ 04936 282422
മസ്റ്ററിങ്ങ് നടത്തണം
കള്ള് വ്യവസായ ക്ഷേമനിധി ബോര്‍ഡില്‍ പെന്‍ഷന്‍ അനുവദിക്കപ്പെട്ട ഗുണഭോക്താക്കള്‍ തുടര്‍ പെന്‍ഷന്‍ ലഭിക്കുന്നതിനായി ആഗസ്റ്റ് 24 നുള്ളില്‍ മസ്റ്ററിങ്ങ് പൂര്‍ത്തിയാക്കണം. അക്ഷയകേന്ദ്രങ്ങളില്‍ മസ്റ്ററിങ്ങ് നടത്തുന്നതിന് 30 രൂപയും ഗുണഭോക്താക്കളുടെ വീടുകളിലെത്തി മസ്റ്ററിങ്ങ് നടത്തുന്നതിന് 50 രൂപയുമാണ് ഫീസ് ഈടാക്കുന്നത്. ഫോണ്‍ 0495 2384355
സൈക്കോളജി അപ്രന്റീസ് താത്കാലിക ഒഴിവ്
ജീവനി കോളേജ് മെന്റൽ അവയർനെസ് പ്രോഗ്രാമിന്റെ ഭാഗമായി 2024- 25 അധ്യയന വർഷത്തിൽ തൈക്കാട് ഗവ. ആർട്സ് കോളേജ്, തിരുവനന്തപുരം ഗവ. സംസ്കൃത കോളേജ് എന്നിവിടങ്ങളിൽ സൈക്കോളജി അപ്രന്റീസിനെ താത്കാലികമായി നിയമിക്കുന്നതിന് ആഗസ്റ്റ് ഒന്നിന് രാവിലെ 10 മണിക്ക് തൈക്കാട് ഗവ. ആർട്സ് കോളേജ് പ്രിൻസിപ്പലിന്റെ ചേമ്പറിൽ ഇന്റർവ്യൂ നടത്തും. ബയോഡേറ്റ, അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഉദ്യോഗാർഥികൾ നേരിട്ട് പങ്കെടുക്കണം. റെഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ നേടിയ ബിരുദാന്തര ബിരുദമാണ് യോഗ്യത. ജീവനിയിലെ പ്രവൃത്തിപരിചയം, ക്ലിനിക്കൽ സൈക്കോളജിയിൽ പ്രവൃത്തിപരിചയം, അധിക വിദ്യാഭ്യാസ യോഗ്യത/ അക്കാദമിക മികവ്, അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള കൗൺസലിംഗ് ഡിപ്ലോമ എന്നിവ അഭിലഷണീയ യോഗ്യതകളാണ്. വിശദവിവരങ്ങൾക്ക് ഫോൺ: 0471 2323040, 9645881884 വെബ്സൈറ്റ്: gactvm.org.
ബോട്ട് ഡ്രൈവര്‍ താത്കാലിക നിയമനം
ആലപ്പുഴ: തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ തീരദേശ പോലീസ് സ്റ്റേഷനുകളിലെ ഇന്റര്‍സെപ്റ്റര്‍/റെസ്‌ക്യു ബോട്ടിലേക്ക് ബോട്ട് ഡ്രൈവറെ താല്‍കാലികമായി നിയമിക്കുന്നു. നാല് ഒഴിവുകളാണുള്ളത്. 700 രൂപയാണ് ദിവസ വേതനം. അപേക്ഷകര്‍ക്ക് ഏഴാംക്ലാസും കേരള സ്റ്റേറ്റ് പോര്‍ട്ട് ഹാര്‍ബര്‍ റൂള്‍ 1970 പ്രകാരമുള്ള ബോട്ട് ഡ്രൈവര്‍ ലൈസന്‍സ് അല്ലെങ്കില്‍ എം.എം.ഡി. ലൈസന്‍സ് ഉണ്ടായിരിക്കണം. പ്രായം 18- 35 വയസ്സ്.(45 ന് താഴെയുള്ള എക്‌സ് സര്‍വീസ്‌മെന്‍). രണ്ട് കണ്ണിനും പരിപൂര്‍ണ്ണ കാഴ്ച ഉണ്ടായിരിക്കണം. നീന്തല്‍ പരിചയം ഉണ്ടായിരിക്കണം. അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ആഗസ്റ്റ് അഞ്ചിനകം ജില്ല പോലീസ് മേധാവിയുടെ ഓഫീസില്‍ ലഭിക്കണം. ഇ.മെയില്‍ [email protected]
പ്രൊജക്ട് അസിസ്റ്റന്റ് അഭിമുഖം
നെയ്യാർഡാമിൽ പ്രവത്തിക്കുന്ന ഫിഷറീസ് വകുപ്പിന്റെ നാഷണൽ ഫിഷ് സീഡ് ഫാമിൽ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. ഫിഷറീസ് സയൻസിൽ ബിരുദം/ബിരുദാനന്തര ബിരുദം അല്ലെങ്കിൽ അക്വാ കൾച്ചറിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ സൂവോളജിയിൽ ബിരുദാനന്തര ബിരുദം, ഒരു ഗവൺമെന്റ് സ്ഥാപനത്തിൽ അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തിൽ കുറയാതെയുള്ള പ്രവർത്തന പരിചയം എന്നിവയാണ് യോഗ്യത.
അപേക്ഷകർ 20 നും 36 വയസിനും ഇടയിൽ പ്രായമുളളവരായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് അഞ്ച് രാവിലെ 11ന് കമലേശ്വരത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക് – 0471 2450773