താലൂക്ക് ആശുപത്രിയിൽ താത്കാലിക നിയമനം : പാറശ്ശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം ഒപ്റ്റോമെട്രിസ്റ്റ് തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും താത്കാലിക നിയമനത്തിന് അപേക്ഷകൾ ക്ഷണിച്ചു. പ്ലസ് ടു സയൻസ്-ബയോളജി/കണക്ക്, കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽകോളേജിൽ നിന്നും ഒഫ്താൽമിക് അസിസ്റ്റന്റ് കോഴ്സ് അല്ലെങ്കിൽ ബി.എസ്‌സി ഒപ്റ്റോമെട്രി കോഴ്സ് പാസ് എന്നിവയാണ് യോഗ്യത. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം അപേക്ഷകർ. അപേക്ഷകൾ മേയ് 19ന് വൈകീട്ട് 5ന് മുമ്പായി സമർപ്പിക്കണം. ഇന്റർവ്യൂ മേയ് 22ന് രാവിലെ 10.30 മുതൽ ആയിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ പാറാശ്ശാല താലൂക്ക് ആശുപത്രി ഓഫീസുമായി ബന്ധപ്പെടണം.

മറ്റു താല്‍ക്കാലിക ജോലി ഒഴിവുകള്‍
മൃഗസംരക്ഷണ വകുപ്പില്‍ വാക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി ജില്ല മൃഗസംരക്ഷണ വകുപ്പില്‍ അഴുത ബ്ലോക്കിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ ഉച്ചക്ക് ഒരു മണി മുതല്‍ രാത്രി ഒന്‍പത്് മണി വരെയുള്ള ഒന്നാമത്തെ ഷിഫ്റ്റിലേക്ക് ഡ്രൈവര്‍ കം അറ്റന്‍ഡന്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് മെയ് 16 ന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. യോഗ്യത എസ്എസ്എല്‍സിയും എല്‍എംവി ഡ്രൈവിംഗ് ലൈസന്‍സും. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ മെയ് 16 ന് രാവിലെ 10.30ന് തൊടുപുഴ മങ്ങാട്ടുകവലയില്‍ പ്രവര്‍ത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വാക് ഇന്‍ ഇന്റര്‍വ്യുവിന് ഹാജരാകണം. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ഉദ്യോഗാര്‍ഥിയെ നിയമിക്കുന്നതു വരെയോ അല്ലെങ്കില്‍ 90 ദിവസം വരെയോ ആയിരിക്കും നിയമനം. അഴുത ബ്ലോക്കില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും.
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇന്റർവ്യൂ 25ന്
തൃശ്ശൂർ ഗവ. മെഡിക്കൽ കോളേജിൽ ഇസിജി ടെക്നീഷ്യൻ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള എഴുത്തു പരീക്ഷ / കൂടിക്കാഴ്ച്ച മെയ് 25ന് കാലത്ത് 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ നടക്കും. 90 ദിവസത്തേക്കാണ് നിയമനം. യോഗ്യത : പ്ലസ്ടു /വി എച്ച് എസ് സി തത്തുല്യം, ഡിപ്ലോമ ഇൻ കാർഡിയോ വാസ്കുലർ ടെക്നോളജി, മെഡിക്കൽ എഡ്യുക്കേഷൻ സർവീസുകൾ / ആരോഗ്യ സർവീസുകൾ / ഇൻഷ്വറൻസ് മെഡിക്കൽ സർവീസുകൾ/കേന്ദ്ര – സംസ്ഥാന സർക്കാർ ആരോഗ്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് കീഴിലുള്ള ആശുപത്രികളിൽ ഇസിജി / ടി എം ടി ടെക്നീഷ്യൻ ആയി മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.
താത്പര്യമുള്ള 18 – 36 ന് ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി ഇന്റർവ്യൂവിന് ഹാജരാകണം. പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. ഫോൺ 0487 2200310, 0487 2200319.
വനിതാ ശിശു വികസന വകുപ്പില്‍ റിസോഴ്‌സ്‌പേഴ്‌സണാകാൻ അവസരം
വനിതാ ശിശു വികസന വകുപ്പിന്റെ ഓ.ആർ.സി പദ്ധതിയുടെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്‌സ്‌പേഴ്‌സൺമാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ബിരുദാനന്തര ബിരുദം, കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയം,പരിശീലനം മേഖലയിലെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ബിരുദം, രണ്ട് വർഷം കുട്ടികളുടെ മേഖലയിലെ പ്രവൃത്തി പരിചയം, പരിശീലന മേഖലയിലെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. ബിരുദാനന്ത ബിരുദത്തിന് പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്ന, കുട്ടികളുടെ മേഖലയിൽ പ്രവർത്തിക്കാൻ അഭിരുചിയും താത്പര്യവുമുള്ള വിദ്യാർത്ഥികൾക്കും അപേക്ഷിക്കാമെന്ന് ജില്ലാ ശിശുസംരക്ഷണ ഓഫീസർ അറിയിച്ചു. താത്പര്യമുള്ളവർ അപേക്ഷയോടൊപ്പം ബയോഡാറ്റയും ജനന തീയതി, യോഗ്യത, താമസസ്ഥലം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. മെയ് 1ന് 40 വയസ് കവിയരുത്. മെയ് 25 വൈകിട്ട് അഞ്ചിന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9061423749.
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഇന്റേൺഷിപ്പ് ഒഴിവ്
തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഫിസിക്സ്, കെമിസ്ട്രി, സുവോളജി വിഷയങ്ങളിലായി ചെയ്യുന്ന പെർഫോർമൻസ് ലിങ്ക്ഡ് എൻകറേജ്മെന്റ് ഫോർ അക്കാഡമിക് സ്റ്റഡീസ് ആൻഡ് എൻഡേവർ (PLEASE) എന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള പ്രോജക്ടുകളിൽ ഏതാനും ഇന്റേൺഷിപ്പ് ഒഴിവുകൾ നിലവിലുണ്ട്. അപേക്ഷകൾക്കും മറ്റു വിവരങ്ങൾക്കും https://docs.google.com/forms/d/17G0Gj_m4Jv3gegeR6wo3EfHA5IkT4S3V04CdajzZaz4/edit എന്ന ലിങ്ക് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് 27. തെരഞ്ഞെടുക്കുപ്പെടുന്നവർക്ക് മേയ് 30ന് രാവിലെ 10ന് തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ അഭിമുഖം നടത്തും. സംശയങ്ങൾക്കും 8592948870, 8075661718, 8848262596 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടുക.
കേരള വനഗവേഷണ സ്ഥാപനത്തിൽ ഒഴിവ് :
കേരള വന ഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക ഒഴിവ്. മുള,കരകൗശല വസ്തുക്കളിൽ നഴ്സറി പരിപാലനം, മുതലായവയിൽ വൈദഗ്ദ്ധ്യം നേടിയവർക്കാണ് അവസരം. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞത് നാലാം ക്ലാസ്സ്. പാലപ്പാവ്, വേമണി ഇടുക്കി ജില്ലയിലെ ആദിവാസി സമൂഹത്തിൽ നിന്ന് വരുന്നവർക്ക് മുനഗണന. കാലാവധി 3 വർഷം. ഫെല്ലോഷിപ്പ് പ്രതിമാസം 15000 രൂപ. 2023 ജനുവരി 1ന് 60 വയസ്സ് കവിയരുത്. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ മാസം 19ന് രാവിലെ 10 മണിക്ക് ഉണർവ് പട്ടികവർഗ സഹകരണ സംഘം, പാലപ്പാവ്, വെൺമണി, ഇടുക്കി ജില്ല ഓഫീസിൽ നടത്തുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റ് താത്കാലിക നിയമനം
എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സമിതിയുടെ കീഴില്‍ ഗൈനക്കോളജിസ്റ്റ് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. യോഗ്യത ഡിജിഒ (ഡിപ്ലോമ ഇന്‍ ഗൈനക്കോളജി ആന്‍റ് ഒബ്സ്റ്റട്രിക്സ്)/മാസ്റ്റര്‍ ഓഫ് സര്‍ജറി ഇന്‍ ഗൈനക്കോളജി ആന്‍റ് ഒബ്സ്റ്റട്രിക്സ്. പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന.
താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾ ഫോൺ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ സ്കാന്‍ ചെയ്ത് ghekmhr@gmail.com ഇ-മെയിലിലേക്ക് മെയ് 15 ന് വൈകിട്ട് അഞ്ചിനു മുമ്പായി അയക്കണം. ഇ-മെയില്‍ അയക്കുമ്പോൾ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഗൈനക്കോളജിസ്റ്റ് എന്ന് ഇ-മെയില്‍ സബ്ജക്ടില്‍ വ്യക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾ ഓഫീസില്‍ നിന്ന് ഫോൺ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോൾ ബയോഡാറ്റ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്‍റെ ഒറിജനല്‍, തിരിച്ചറിയല്‍ രേഖകൾ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.
സർക്കാർ മെഡിക്കൽ കോളേജിൽ കരാർ നിയമനം
സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ ആരോഗ്യ പദ്ധതിയുടെ ഭാഗമായി കരാർ വ്യവസ്ഥയിൽ സി – ആം ടെക്നീഷ്യൻ തസ്തികയിൽ 2 ഒഴിവുണ്ട്.യോഗ്യത -എസ്.എസ്.എൽ.സി, പ്രീഡിഗ്രി /,
പ്ലസ് ടു( സയൻസ് ) തത്തുല്യം.ഡിപ്ലോമ ഇൻ റേഡിയോളജിക്കൽ ടെക്നോളജി, ( കേരളത്തിലെ മെഡിക്കൽ കോളേജിൽ നിന്നുള്ള 2 വർഷ കോഴ്സ് / തത്തുല്യം.)
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 നകം യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് ജില്ലാ എംപ്ലോയമെന്റ് ഓഫീസർ അറിയിച്ചു.
പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക ഒഴിവ്
ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊജക്റ്റ് എഞ്ചിനീയറുടെ താത്കാലിക ഒഴിവ് നിലവിലുണ്ട്.
ശമ്പളം 40000 രൂപ. യോഗ്യത:സിവില്‍ എഞ്ചിനീയറിംഗിൽ 70 ശതമാനം മാർക്കോടുകൂടി എഞ്ചിനീയറിംഗ് ബിരുദം, പാലം നിർമാണത്തിൽ മൂന്ന് വർഷത്തെ തൊഴിൽ പരിചയം. പ്രായപരിധി: 18-30 (ഇളവുകൾ അനുവദനീയം) .നിശ്ചിത യോഗ്യതയുള്ള തല്പരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 16 നു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആന്‍റ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ ഒ സി ഹാജരാക്കേണ്ടതാണ്.
റേഡിയോഗ്രാഫര്‍ ട്രെയിനി താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തില്‍ ഒരു വര്‍ഷ കാലാവധിയില്‍ താത്കാലികമായി എച്ച്ഡിഎസിനു കീഴില്‍ റേഡിയോഗ്രാഫര്‍ ട്രെയിനിമാരെ നിയമിക്കുന്നു. യോഗ്യത ഗവ അംഗീകൃത ഡിഎംആര്‍ടി കോഴ്സ് പാസ്. 10000 രൂപ സ്റ്റൈപ്പന്‍റ്. താത്പര്യമുളളവര്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റും, പകര്‍പ്പും സഹിതം എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ റേഡിയോ ഡയഗ്നോസിസ് എം.ആര്‍.ഐ വിഭാഗത്തില്‍ മെയ് 17-ന് രാവിലെ 10.30 ന് എത്തിച്ചേരണം. ഫോൺ 0484-2754000.