ഓഡിറ്റ് അസിസ്റ്റന്റ്
സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനിൽ ഓഡിറ്റ് അസിസ്റ്റന്റ് ഒഴിവുണ്ട്. ബി.കോം ബിരുദവും കമ്പ്യൂട്ടർ പരിഞ്ജാനവും ഓഡിറ്റ് അസിസ്റ്റന്റായി അഞ്ച് വർഷ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ ബയോഡാറ്റാ സഹിതം മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ മെയ് 30നകം ലഭിക്കണം.
വിവരശേഖരണം, ഡാറ്റാ എന്‍ട്രി: അപേക്ഷ ക്ഷണിച്ചു
തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട വിവരശേഖരണത്തിനും ഡാറ്റാ എന്‍ട്രിക്കുമായി ഡിപ്ലോമ (സിവില്‍ എന്‍ജിനീയറിങ്), ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ സര്‍വെയര്‍ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04924236236, 9496047175.
ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ നിയമനം
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലെ അട്ടപ്പാടി ഐ.ടി.ഡി.പി ഓഫീസ് നിയന്ത്രണത്തിലുള്ള പ്രീമെട്രിക് ഹോസ്റ്റലുകളിലും മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും കുക്ക് ഉള്‍പ്പടെയുള്ള ലാസ്റ്റ് ഗ്രേഡ് തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം. ഏഴാം ക്ലാസും മതിയായ ആരോഗ്യക്ഷമതയുമാണ് യോഗ്യത. അട്ടപ്പാടിയില്‍ സ്ഥിരതാമസക്കാരായ പട്ടികവര്‍ഗക്കാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ മെയ് 27 ന് രാവിലെ 10 ന് മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ബന്ധപ്പെട്ട രേഖകളുമായി എത്തണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യാം
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യസ്ഥാപനങ്ങളിലെ ഒഴിവുകളില്‍ നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി മുതല്‍ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാം. താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും വണ്‍ടൈം രജിസ്ട്രേഷന്‍ ഫീസായ 250 രൂപയും (മുന്‍പ് രജിസ്റ്റര്‍ ചെയ്യാത്തവര്‍) ഉള്‍പ്പെടെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ എത്തണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505435.
ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ നിയമനം
മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍, ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ നിയമനം. ഡി.എം.ഇ അംഗീകൃത ഡയാലിസിസ് ടെക്നീഷ്യന്‍ കോഴ്സ് യോഗ്യതയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി.എം.എല്‍.ടി യോഗ്യതയുള്ളവര്‍ക്ക് ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്കും ഡി.എം.ഇ അംഗീകൃത ഡി.എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യതയുള്ള ബ്ലഡ് ബാങ്ക് പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ തസ്തികയിലേക്കും അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 24 ന് രാവിലെ 11 ന് യോഗ്യതയും പ്രവര്‍ത്തി പരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.