HomeLatest Jobമിനിമം മലയാളം അറിയുന്നവര്‍ക്ക് PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ –...

മിനിമം മലയാളം അറിയുന്നവര്‍ക്ക് PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – ഇന്റര്‍വ്യൂ മാത്രം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Temp Jobs
Kerala Temp Jobs

പ്യൂണ്‍ നിയമനം: അപേക്ഷ 13 വരെ

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ വിധവാ സംഘം എന്ന സന്നദ്ധ സംഘടനയുടെ കീഴില്‍ ഒറ്റപ്പാലത്ത് പ്രവര്‍ത്തിക്കുന്ന ഡി.വി ഷെല്‍ട്ടര്‍ ഹോമില്‍ പ്യൂണ്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷത്തേക്കാണ് നിയമനം. 5500 രൂപയാണ് ശമ്പളം. പത്താം ക്ലാസ് പാസായ വനിതകള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-45. അപേക്ഷകള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം നവംബര്‍ 13 ന് വൈകിട്ട് അഞ്ചിനകം ഡി.വി ഷെല്‍ട്ടര്‍ ഹോം, കോയമംഗലം ഹൗസ്, പാലാട്ട് റോഡ്, വേങ്ങേരിലൈന്‍, ഒറ്റപ്പാലം-679101 എന്ന വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ നല്‍കണമെന്ന് വിധവ സംഘം സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04662240124, 9526421936

അഡാകിൽ ഒഴിവുകൾ

ഏജൻസി ഫോർ ഡെവലപ്മെന്റ് ഓഫ് അക്വാകൾച്ചർ കേരള (ADAK) യിൽ ഒഴിവുള്ള ഫാം ടെക്നീഷ്യൻ / പ്രോജക്ട് കോ-ഓർഡിനേറ്റർ / സബ്ഇൻസ്പെക്ടർ തസിതികയിൽ ദിവസ വേതനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 1205 രൂപ ദിവസവേതനമായി നൽകും. BFSC അല്ലെങ്കിൽ അക്വാകൾച്ചർ വിഷയത്തിലെ ബിരുദാനന്തര ബിരുദ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ Agency of Development for Aquaculture, Kerala (ADAK), TC 29/3126, Reeja, Minchin Road Vazhuthacaud എന്ന വിലാസത്തിൽ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ നവംബർ 15നകം അപേക്ഷിക്കണം.

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ കരാർ നിയമനം

വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്. പ്രായം 30 വയസ്സ്. പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി. പ്രായം 25 വയസിനു മുകളിൽ. അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ

ഇസിജി ടെക്നീഷ്യ൯ ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒരു ഇസിജി ടെക്നീഷ്യന്റെ ഒഴിവ് നിലവിലുണ്ട്. യോഗ്യത (ഇസിജി ആ൯റ് ഓഡിയോമെട്രിക് ടെക്നീഷ്യ൯)/ഡിസിവിറ്റി (രണ്ട് വർഷത്തെ കോഴ്സ്) പ്രായം 18-36. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 16 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെ൯റ് എക്സ്ചേഞ്ചിൽ ഹാജരാകണം.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ നഴ്സ് നിയമനം

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ രണ്ട് സ്റ്റാഫ് നഴ്സുമാരെ നിയമിക്കുന്നു. താത്പര്യമുളള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നഴ്സിംഗ് പഠിച്ചവരായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുളളവർ നവംബർ 17 രാവിലെ 11 ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക്-ഇൻ-ഇന്റർവ്യൂവിന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ ഹാജരാകണം.

ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് തസ്തികയിൽ ഒഴിവ്

ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്ക് ക്ലാസ്സ് എടുക്കുന്നതിനായി) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നീ വിഭാഗങ്ങളിൽ മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. സോഷ്യൽ വർക്ക്/സോഷ്യോളജി/ സൈക്കോളജിയിൽ ബിരുദവും റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയുമുള്ള 18നും 41 മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 17ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

അറ്റന്‍ഡര്‍/ഫാര്‍മസിസ്റ്റ് നിയമനം

ആലപ്പുഴ: നെടുമുടി ഗ്രാമപഞ്ചായത്ത് ആയുഷ്, എന്‍.എച്ച്.എം. പി.എച്ച്.സി.യില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അറ്റന്റര്‍/ ഫാര്‍മസിസ്റ്റ് ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. പത്താം തരം പാസായതും ഗവ. ഹോമിയോ ഡിസ്പെന്‍സറിയിലോ/ പ്രൈവറ്റ് ഹോമിയോ ഡോക്ടറുടെ കീഴിലോ കുറഞ്ഞത് മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ രേഖകള്‍ സഹിതം നവംബര്‍ 15ന് വൈകിട്ട് നാലിനകം നെടുമുടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 9496043665.

ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം

തവനൂർ റെസ്‌ക്യൂ ഹോമിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നവംബർ 15ന് രാവിലെ 10.30ന് നടക്കും. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം, ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ എന്നിവയാണ് യോഗ്യത. ആഴ്ചയിൽ രണ്ടുവീതം എന്ന തോതിൽ പ്രതിമാസം എട്ടു സെക്ഷനുകളിലായി സേവനം ചെയ്യണം. നിശ്ചിത യോഗ്യതയുള്ള വനിതാ ഉദ്യോഗാർഥികൾക്ക്് പങ്കെടുക്കാം.

കൗൺസലർ നിയമനം

ശ്രീ നാരായണ ഗുരു ഓപ്പൺ സർവകലാശാലയുടെ പെരിന്തൽമണ്ണ പി.ടി.എം ഗവ. കോളജ് പഠന കേന്ദ്രത്തിലേക്ക് അറബിക്, ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്‌കൃതം, ഇക്കണോമിക്സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, കൊമേഴ്സ്, മാനേജ്മെന്റ്, പൊളിറ്റിക്കൽ സയൻസ്, ജേണലിസം ആൻഡ് മാസ് കമ്മ്യുണിക്കേഷൻ, എൻവിയോൺമെന്റൽ സയൻസ് എന്നീ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അവധി ദിവസങ്ങളിൽ ക്ലാസുകളെടുക്കാൻ തയ്യാറുള്ള യു.ജി.സി യോഗ്യതയുള്ളവർക്ക് https://forms.gle/ എന്ന ലിങ്ക് വഴി നവംബർ 12നുള്ളിൽ അപേക്ഷിക്കാം. ഫോൺ: 9496408066.

ജോലി ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സര്‍ക്കാർ സ്ഥാപനത്തിലെ ഗസ്റ്റ് ഇന്റെർപ്രെട്ടർ ഇൻ സിവിൽ എഞ്ചിനീയറിംഗ് (ശ്രവണ വൈകല്യമുള്ളവർക്കു ക്ലാസ് എടുക്കുന്നതിനായി ) തസ്തികയിൽ ഓപ്പൺ, ഈഴവ എന്നി വിഭാഗങ്ങളിലേക്ക് മൂന്ന് ഒഴിവുകൾ നിലവിലുണ്ട്. നിശ്ചിത യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികൾ എല്ലാ അസ്സൽ സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബർ17 ന് മുമ്പ് അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 01.01.2023 ന് 18-41. (നിയമാനുസൃത വയസ്സിളവ് അനുവദനീയം ) ദിവസ ശമ്പളം 1100. വിദ്യാഭ്യാസ യോഗ്യത : കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സോഷ്യൽ വർക്ക്/സോഷ്യോളജി/സൈക്കോളജി എന്നിവയിൽ ബിരുദവും ആംഗ്യഭാഷാ വ്യാഖ്യാനത്തിൽ ഡിപ്ലോമയും .

വാക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഒരു വർഷത്തേക്ക് നഴ്‌സിങ് ട്യൂട്ടർ തസ്തികയിലെ രണ്ട് ഒഴിവിലേക്ക് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
പ്രതിമാസ സ്റ്റൈപ്പന്റ് 20,500 രൂപ. യോഗ്യത: നഴ്സിംഗിൽ എം.എസ്‌സിയും കെ.എൻ.എം.സി രജിസ്ട്രേഷനുമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിശദമായ ബയോഡേറ്റയും യോഗ്യത, വയസ്, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 14 ന് രാവിലെ 10 ന് തിരുവനന്തപുരം ഗവ. നഴ്‌സിങ് കോളജിൽ ഹാജരാകണം.

വാക് ഇന്‍ ഇന്റര്‍വ്യു

രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍കാലിക ഒഴിവിലേക്ക് നവംബര്‍ 10 ന് രാവിലെ 11ന് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും . യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656765490.

സാമൂഹ്യനീതി വകുപ്പിന് കീഴിൽ അഭിമുഖം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ പൂജപ്പുര പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽപരിശീലന കേന്ദ്രത്തിൽ, ബുദ്ധിപരമായ ഭിന്നശേഷിത്വം, സെറിബ്രൽ പാൾസി, ഓട്ടിസം ബാധിച്ച കുട്ടികൾക്ക് തൊഴിൽ പരിശീലനം, ഫങ്ഷണൽ അക്കാഡമിക്‌സ് എന്നിവയിൽ വ്യക്തിഗത പരിശീലനം നൽകുന്നതിന് അധ്യാപകരെ നിയമിക്കുന്നു. ആർസിഐ രജിസ്‌ട്രേഷൻ, ബി.എ/ബി.എസ്.സി , ബി.എഡ്, ഐഡിഡി അല്ലെങ്കിൽ ഡിവിആർ ഡിപ്ലോമ, ബി.എ/ബി.എസ് .സി ,ബി.എഡ്(എസ്ഇഎംആർ) എന്നിവയാണ് യോഗ്യത. ഒരു ഒഴിവാണുള്ളത്. പ്രതിമാസവേതനം 25,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം നവംബർ 16 രാവിലെ 11ന് ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് തൊഴിൽപരിശീലനകേന്ദ്രം സൂപ്പർവൈസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496735083

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments