കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം. വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ. അഭിലഷണീയമായ യോഗ്യതകൾ: ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.
തൊഴില്‍മേള
കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസിക് എച്ച്.ആര്‍ സൊല്യൂഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് പനമരം വിജയ കോളേജില്‍ രാവിലെ 9.30 മുതല്‍ തൊഴില്‍മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്കാണ് നിയമനം. അക്കൗണ്ടന്റ് യോഗ്യത: ബി.കോം, ടാലി ജി.എസ്.ടി -ഒരു വര്‍ഷത്തെ പ്രവര്‍ത്തന പരിചയം, ബില്ലിംഗ്,കാഷ്യര്‍ – പ്ലസ്ടു, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് -ഡിഗ്രി, ഷോറൂം സെയില്‍സ് ,ടെലി കോളര്‍ ,റിസെപ്ഷനിസ്റ് -യോഗ്യത: പ്ലസ്ടു/ഡിഗ്രി, എന്നീ തസ്തികകളിലാണ് നിയമനം. തൊഴില്‍ അന്വേഷകര്‍ സര്‍ക്കാരിന്റെ ഡി.ഡബ്ള്യു.എം.എസ് കണക്ട് അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്യണം.
സിവില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവ്
കരുണാപുരം ഗവ ഐടിഐയില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ മാര്‍ച്ച് 4 ന് നടത്തും. സിവില്‍ എഞ്ചിനീയറിങില്‍ ബി.വോക് അല്ലെങ്കില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ സിവില്‍ എഞ്ചിനീയറിങ് ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ എന്‍.ടി.സി അല്ലെങ്കില്‍ എന്‍.എ.സിയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവുമുളളവര്‍ക്ക് പങ്കെടുക്കാം.
ബന്ധപ്പെട്ട ട്രേഡുകളില്‍ സി.ഐ.റ്റി.എസ് സര്‍ട്ടിഫിക്കറ്റുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന ലഭിക്കും. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ മാര്‍ച്ച് 4 ന് രാവിലെ 11 മണിയ്ക്ക് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നതിനായി കരുണാപുരം ഗവ ഐടിഐയില്‍ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 291050
സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ നിയമനം
മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തില്‍ അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ വിഷയങ്ങളില്‍ സബ്ജക്ട് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഒരുവര്‍ഷത്തേക്കാണ് നിയമനം. അഗ്രോണമി, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയില്‍ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18-40. എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാര്‍ഥികള്‍ക്ക് പ്രായത്തില്‍ ഇളവ് ലഭിക്കും. അഭിമുഖം മാര്‍ച്ച് ഏഴ് രാവിലെ ഒമ്പതിന് മലപ്പുറം കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ നടക്കും. ഫോണ്‍: 0494 2686329
അപ്രന്റീസുമാര്‍ക്ക് അവസരം
മലിനീകരണനിയന്ത്രണ ബോര്‍ഡിന്റെ ജില്ലാ ഓഫീസിലേക്ക് ഗ്രാജുവേറ്റ് എഞ്ചിനീയറിങ് അപ്രന്റീസുമാര്‍ക്ക് അവസരം. യോഗ്യത : അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിടെക് (സിവില്‍, കെമിക്കല്‍, എന്‍വയോണ്‍മെന്റല്‍). മുമ്പ് ബോര്‍ഡില്‍ അപ്രന്റീസായിട്ടുള്ളവരാകരുത്. പ്രായപരിധി 2024 മാര്‍ച്ച് ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. കരാര്‍ കാലാവധി ഒരു വര്‍ഷം. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റ്, പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ചാമക്കടയിലുളള ജില്ലാ ഓഫീസില്‍ മാര്‍ച്ച് 13ന് രാവിലെ 11ന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.keralapcb.in ഫോണ്‍ – 0474 2762117.
അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ ഒഴിവ്
അക്രഡിറ്റഡ് എന്‍ജിനീയര്‍/ ഓവര്‍സിയര്‍ നിയമനത്തിന് പട്ടികവര്‍ഗ വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത- സിവില്‍ എന്‍ജിനീയറിങ് ബിരുദം/ ഡിപ്ലോമ/ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി- 21-35 വയസ്. പ്രതിമാസ ഹോണറേറിയം- 18000 രൂപ. ഒരു വര്‍ഷമാണ് നിയമന കാലാവധി. താല്‍പര്യമുള്ളവര്‍ അപേക്ഷ, ജാതി, വിദ്യാഭ്യാസം, യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മാര്‍ച്ച് അഞ്ചിനകം ചാലക്കുടി ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0480 2706100.
റിസർച്ച് അസിസ്റ്റൻ്റ് നിയമനം
എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് റിസർച്ച് അസിസ്റ്റൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
യോഗ്യത :പ്രസക്തമായ വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി ബയോടെക്നോളജി) ബിരുദാനന്തര ബിരുദം.
അഭിലഷണീയമായ യോഗ്യതകൾ:
മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പ്രവൃത്തിപരിചയം
കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്മെൻറിലും ഉള്ള അറിവ്
35,000 ഏകീകരിച്ച വേതനം മറ്റ് അലവൻസുകൾ ഇല്ലാതെ
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് നാലിന് രാവിലെ 11 മണിക്ക് (ബന്ധപ്പെട്ട പ്രായം. യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം) അഭിമുഖത്തിൽ പങ്കെടുക്കാം.
മൾട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനം
എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത ബോർഡിൽ നിന്നുള്ള ഹൈസ്കൂൾ/മെട്രിക് തത്തുല്യം. അഭിലഷണീയമായ യോഗ്യതകൾ ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. വേതനം 18.000. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 5 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം.
ലാബ് ടെക്നിഷ്യൻ നിയമനം
എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എസ്.സി എം.എൽ ടി അല്ലെങ്കിൽ പ്ലസ് ടുവും ഡിഎംഇ അംഗീകൃത മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഹൈസ്കൂളിലെ 5 വർഷത്തെ ലബോറട്ടറി പരിചയം.
അഭിലഷണീയ യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്മെൻറിലുമുള്ള അറിവ്. വേതനം 20000 പ്ലസ് എച്ച് ആർ എ ഡി എസ് ടി മാനദണ്ഡങ്ങൾ അനുവദനീയമായ വർദ്ധനവ് അനുസരിച്ച്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായം, യോഗ്യത, അനുഭവ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 6ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.
ക്ലാര്‍ക്ക് നിയമനം
സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ ഓഫീസില്‍ ക്ലാര്‍ക്ക് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എസ് എസ് എല്‍ സിയും പ്രവൃത്തി പരിചയവുമാണ് യോഗ്യത.
താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം മാര്‍ച്ച് ഒന്നിന് രാവിലെ 10.30ന് സമഗ്രശിക്ഷ കേരളം, കണ്ണൂര്‍ ജില്ലാ പ്രൊജക്ട് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2707993.