കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ താത്ക്കാലിക നിയമനം
മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസില്‍ ക്ലര്‍ക്ക് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സിയാണ് യോഗ്യത. കമ്പ്യൂട്ടര്‍ പരിജ്ഞാനവും പ്രവൃത്തി പരിചയവും അഭികാമ്യം. താത്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റിന്റെ അസലുമായി ജൂലൈ രണ്ടിന് രാവിലെ 11 ന് നേരിട്ട് എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍ – 04936 202418
കോട്ടത്തറ ഗ്രാമപഞ്ചായത്തില്‍ ഓവര്‍സിയര്‍ നിയമനം
കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ എല്‍.ഐ.ഡി ആന്‍ഡ് ഇ.ഡബ്ല്യൂ സെക്ഷന്‍ ഓഫീസില്‍ ഓവര്‍സിയര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഐ.റ്റി.ഐ, ഡിപ്ലോമ സിവില്‍ യോഗ്യതയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവർ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 ന് രാവിലെ 10:30 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
ആശാവര്‍ക്കറെ നിയമിക്കുന്നു
മാനന്തവാടി നഗരസഭയുടെ കീഴില്‍ ആശാവര്‍ക്കര്‍മാരെ നിയമിക്കുന്നു. ചാലിഗദ്ദ, കോതംപറ്റ, പ്രിയദര്‍ശിനി, കല്ലിയോട്ട്കുന്ന്, പോത്തന്‍ കൊല്ലി, പടച്ചിക്കുന്ന്, പാട്ടവയല്‍, കാവുമ്മൂല, മുരിക്കിന്തേരി, മുയല്‍കുനി, വേമം, പുതിയകണ്ടി നഗറിലെ വനിതകള്‍ക്ക് അപേക്ഷിക്കാം. 25 നും 45 നും ഇടയില്‍ പ്രായമുള്ള എഴുത്തും വായനയും അറിയുന്നവർക്കാണ് അവസരം. താത്പര്യമുള്ളവര്‍ ജൂണ്‍ 26 ന് ഉച്ചക്ക് രണ്ടിന് യോഗ്യതാ സർട്ടിഫിക്കറ്റുമായി കുറുക്കന്‍മൂല പി.എച്ച്.സി യില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍- 04935 294949
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം
പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിൽ മലപ്പുറം ജില്ലയിൽ നിലമ്പൂർ വെളിയന്തോടിൽ പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂൾ, ഒമ്പത് പ്രീമെട്രിക് ഹോസ്‌റ്റലുകൾ എന്നിവിടങ്ങളിലെ അന്തേവാസികളായ വിദ്യാർഥികൾക്ക് കൗൺസിലിങ് നൽകുന്നതിനും കരിയർ ഗൈഡൻസ് നൽകുന്നതിമായി സ്റ്റുഡന്റ് കൗൺസിലറെ നിയമിക്കുന്നു. 2025 മാര്‍ച്ച് വരെയുള്ള കരാര്‍ നിയമനമാണ്. നാലു ഒഴിവുകളാണുള്ളത് (രണ്ട് സ്ത്രീ, രണ്ട് പുരുഷന്‍). എം.എ സൈക്കോളജി/എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗൺസിലിങ് പരിശീലനം നേടിയവർ ആയിരിക്കണം) ആണ് യോഗ്യത. കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കണം. കൗൺസിലിങിൽ സർട്ടിഫിക്കറ്റ്/ഡിപ്ലോമ നേടിയവർക്കും സ്റ്റുഡന്റ് കൗൺസിലിങ് രംഗത്ത് മുൻപരിചയം ഉളളവർക്കും പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട നിശ്ചിത യോഗ്യതയും നൈപുണ്യവും കഴിവുമുളളവര്‍ക്കും മുന്‍ഗണന ലഭിക്കും. പ്രായം 2024 ജനുവരി ഒന്നിന് 25 നും 45 നും മധ്യേ. പ്രതിമാസം 18000 രൂപയ ഹോണറേറിയവും 2000 രൂപ യാത്രാപ്പടിയും ലഭിക്കും. ജൂണ്‍ 27 ന് രാവിലെ 10.30 ന് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315.
ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ നിയമനം
പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക് കോളേജില്‍ സിവില്‍ എഞ്ചിനീയറിങ് വിഭാഗത്തില്‍ ഒഴിവുളള ഡെമോണ്‍സ്‌ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. സിവില്‍ എന്‍ഞ്ചിനീയിറിങിലുള്ള ഡിപ്ലാമയാണ് ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയിലേക്കുളള യോഗ്യത. ഐ.ടി.ഐ (സിവില്‍) / കെ.ജി.സി.ഇയാണ് ട്രേഡ്‌സ്മാന്‍ തസ്തികയിലേക്കുളള യോഗ്യത. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 28 രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വാക് ഇൻ ഇന്റർവ്യൂ
വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ് തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. പ്ലസ് ടു, ഗവ. അംഗികൃത ഡി.എം.എല്‍.ടി/ ബി.എം.എല്‍.ടി വിജയവും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ലാബ് ടെക്നീഷ്യനു വേണ്ട യോഗ്യത. ബി.ഫാം/ ഡി.ഫാം വിജയവും ഫാര്‍മസി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് ഫാര്‍മസിസ്റ്റിനു വേണ്ട യോഗ്യത. സർക്കാർ / അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ മുൻ പരിചയം ഉള്ളവർക്കും സി.എച്ച്.സി.യുടെ സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും മുൻഗണന ലഭിക്കും. നിയമനത്തിനായി ജൂണ്‍ 26 രാവിലെ 10.30 ന് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. യോഗ്യരായ അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ അസ്സലും, പകർപ്പുകളും, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം തയ്യാറാക്കിയ ബയോ ഡാറ്റയും സഹിതം ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2457642.
തെറാപ്പിസ്റ്റ് ഒഴിവ്
സമഗ്രശിക്ഷ കേരളം ജില്ലയിലെ വിവിധ ബി ആര്‍ സികളില്‍ സ്പീച്ച്, ഫിസിയോ തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു. യോഗ്യതയുള്ളവര്‍ ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ ജൂണ്‍ 30നകം [email protected] ലേക്ക് അയക്കണം. ഫോണ്‍: 0497 2707993.
കെയർടേക്കർ നിയമനം
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, ആലപ്പുഴയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ കെയർ ടേക്കർ തസ്തികയിലേക്ക് താത്ക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2024 ജൂലൈ 3ന് രാവിലെ 11 മണിക്ക് ആലപ്പുഴ ജില്ലാ പഞ്ചായത്ത് മിനി ഹാളിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്. പ്ലസ് ടു/ പ്രിഡിഗ്രിയാണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രയാപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്. 12,000 രൂപയാണ് പ്രതിമാസ വേതനം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോൺ: 0471 2348666, ഇ-മെയിൽ: [email protected], വെബ്സൈറ്റ്: www.keralasamakhya.org .
അർദ്ധ സർക്കാ൪ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ ഒഴിവ്
മലപ്പുറം ജില്ലയിലെ ഒരു അർദ്ധ സർക്കാ൪ സ്ഥാപനത്തിൽ അക്കൗണ്ടന്റ് തസ്തികയിൽ എൽ.സി/എ.ഐ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവുണ്ട്. അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുള്ള കൊമേഴ്സിലോ മാത്തമാറ്റിക്സിലോ ഉള്ള ബിരുദം, സമാന തസ്തികയിലുള്ള ഒരു വ൪ഷത്തെ പ്രവൃത്തി പരിചയം, കമ്പ്യൂട്ടർ സ്കിൽസ് & കമ്മാ൯ഡ് ഓൺ ടാലി എന്നിവയാണ് യോഗ്യത.
2024 ജനുവരി 1ന് 18നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. വയസിൽ ഇളവ് ബാധകമല്ല. ശമ്പളം 21175 രൂപ. നിശ്ചിത യോഗ്യതയുള്ള താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ജൂലൈ ആറിനകം പേര് രജിസ്റ്റർ ചെയ്യണം. നിശ്ചിത സാമുദായിക സംവരണ വിഭാഗത്തിന്റെ അഭാവത്തിൽ തുറന്ന മത്സര വിഭാഗത്തിൽ നിന്നും പരിഗണിക്കാവുന്നതാണ്.
മൃഗസംരക്ഷണ വകുപ്പില്‍ ഡ്രൈവര്‍ കം അറ്റന്റര്‍ നിയമനം
മൃഗസംരക്ഷണ വകുപ്പ് ഇരിക്കൂര്‍, എടക്കാട്, ഇരിട്ടി, തളിപ്പറമ്പ, പയ്യന്നൂര്‍, പാനൂര്‍, കൂത്തുപറമ്പ്, പേരാവൂര്‍, തലശ്ശേരി, കണ്ണൂര്‍, കല്ല്യാശ്ശേരി ബ്ലോക്കുകളില്‍ വൈകീട്ട് ആറ് മുതല്‍ രാവിലെ ആറ് മണി വരെ വീട്ടുപടിക്കല്‍ മൃഗചികിത്സാ സേവനത്തിന് കരാറടിസ്ഥാനത്തില്‍ ഡ്രൈവര്‍ കം അറ്റന്റര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ എല്‍ എം വി ലൈസന്‍സിന്റെ അസ്സലും പകര്‍പ്പും സഹിതം ജൂണ്‍ 27ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2700267.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സാഗര്‍മിത്ര പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തില്‍ സാഗര്‍മിത്രകളെ നിയമിക്കുന്നു. ഫിഷറീസ് സയന്‍സ്/ മറൈന്‍ ബയോളജി/ സുവോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം നേടിയിട്ടുളള ഫിഷറീസ് പ്രൊഫഷണലുകളും പ്രാദേശിക ഭാഷകളില്‍ ഫലപ്രദമായി ആശയവിനിമയം നടത്താന്‍ പ്രാഗല്‍ഭ്യമുള്ളവരും വിവര സാങ്കേതിക വിദ്യയില്‍ പരിജ്ഞാനമുള്ളവരും മത്സ്യഗ്രാമം സ്ഥിതി ചെയ്യുന്ന പ്രദേശവാസികളുമായിരിക്കണം അപേക്ഷകര്‍. പ്രായം 35 വയസ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ നാലിന് രാവിലെ 10.30ന് കൂടിക്കാഴ്ചക്കായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0497 2731081.
താല്‍ക്കാലിക നിയമനം
കതിരൂര്‍ പ്രീമെട്രിക് ഹോസ്റ്റലില്‍ വിവിധ വിഷയങ്ങളില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ ട്യൂഷന്‍ ടീച്ചര്‍മാരെ നിയമിക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിന് ബിരുദവും ബി എഡും യു പി വിഭാഗത്തിന് ടി ടി സിയുമാണ് യോഗ്യത. താല്‍പര്യമുള്ളവര്‍ ജൂണ്‍ 26ന് രാവിലെ 11 മണിക്ക് പാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. പാനൂര്‍ ബ്ലോക്ക് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 9605996032, 9495900225, 9847518695.