തിരുവനന്തപുരം, പുലയനാർകോട്ടയിലെ നെഞ്ചു രോഗാശുപത്രിയിലെ ലാബ്, എക്‌സ് റേ, ഇസിജി, ഫാർമസി തുടങ്ങിയ വിഭാഗങ്ങളിലേക്ക് കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ യോഗ്യതയുള്ള ഉദ്യോഗാർഥികളെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, ഒരു വർഷത്തെ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് സഹിതം ഓഫീസിൽ നേരിട്ട് ഹാജരാകണം.
നഴ്സിംഗ് ഓഫീസർ തസ്തികയിലേക്കുള്ള ഇന്റർവ്യു ഫെബ്രുവരി 22ന് രാവിലെ 11 ന് നടക്കും. ജി എൻ എം അല്ലെങ്കിൽ ബി എസ് സി നഴ്‌സിംഗ് യോഗ്യതക്കൊപ്പം കേരള നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ലബോറട്ടറി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി എം എൽ റ്റി അല്ലെങ്കിൽ ബി എസ് സി – എം എൽ റ്റി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ഫാർമസിസ്റ്റ് തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 22 രാവിലെ 11 ന് നടക്കും. ഡി ഫാം അല്ലെങ്കിൽ ബി ഫാം യോഗ്യതക്കൊപ്പം കേരള ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ അപേക്ഷകർക്കുണ്ടായിരിക്കണം.
ബയോ മെഡിക്കൽ എൻജിനീയർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 24 രാവിലെ 11 ന് നടക്കും. ബി ടെക് ബയോ ടെക്‌നോളജിയാണ് യോഗ്യത.
റേഡിയോ ഗ്രാഫർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. പി ഡി സി -ഡി ആർ ടി യോഗ്യതയും പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനും അപേക്ഷകർക്കുണ്ടായിരിക്കണം.
ഇ സി ജി ടെക്‌നിഷ്യൻ തസ്തികയിലേക്കുള്ള ഇന്റർവ്യൂ ഫെബ്രുവരി 28 രാവിലെ 11 ന് നടക്കും. വി എച്ച് എസ് ഇ – ഇ സി ജി ടെക്‌നീഷ്യൻ, ഓഡിയോമെട്രിയാണ് യോഗ്യത.