HomeLatest Jobവിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ - നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി നേടാം...

വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ – നേരിട്ട് ഇന്റര്‍വ്യൂ വഴി ജോലി നേടാം | Latest Kerala Govt Jobs 2023

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ഇ-ഹെല്‍ത്ത് പദ്ധതിയില്‍ താല്‍ക്കാലിക നിയമനം

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് കേരള പ്രോജക്ട് ട്രെയിനി തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മൂന്ന് വര്‍ഷ ഇലക്ട്രോണിക്സ് കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്ലോമ, ഹാര്‍ഡ്വെയര്‍ ആന്റ് നെറ്റ് വര്‍ക്കിംഗില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ് വെയറില്‍ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. മുന്‍പരിചയം നിര്‍ബന്ധമില്ല. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 30ന് വൈകുന്നേരം 5 മണിക്ക് മുമ്പ് അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ അഭിമുഖ തീയതി പിന്നീട് അറിയിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട വിലാസം : https://forms;gle/CNHRQny91jnzRqcRA , www.arogyakeralam.gov.in, www.ehealth.kerala.gov.in കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9745799943.

Kerala Govt Temporary Jobs 2023 March 03
Kerala Govt Temporary Jobs 2023 March 03

ഹോസ്റ്റല്‍ മാനേജര്‍ ഒഴിവ്

തൃശ്ശൂര്‍ ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ഹോസ്റ്റല്‍ മാനേജര്‍ തസ്തികയില്‍ താത്കാലിക ഒഴിവ്. യോഗ്യത- ബിരുദം. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി- 2023 ജനുവരി ഒന്നിന് 18-36 വയസ്. യോഗ്യരായവര്‍ ഡിസംബര്‍ 16 നകം അടുത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0487 2331016.

കേരള ഡന്റൽ കൗൺസിലിൽ യു.ഡി. ക്ലർക്ക് ഒഴിവ്

കേരള ഡെന്റൽ കൗൺസിലിൽ നിലവിലുള്ള ഒരു യു.ഡി. ക്ലർക്ക് തസ്തികയിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.

വിവിധ ബ്ലോക്കുകളില്‍ ജോലിക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ വിവിധ ബ്ലോക്കുകളില്‍ രാത്രികാല മൃഗചികില്‍സാ സേവനം നല്‍കുന്നതിനായി കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഇവരുടെ അഭാവത്തില്‍ സര്‍വീസില്‍ നിന്നും വിരമിച്ച വെറ്ററിനറി ഡോക്ടര്‍മാരെയും പരിഗണിക്കും. തെരഞ്ഞെടുക്കുന്നവരെ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്ക് വിധേയമായി നിയമിക്കുന്നതാണ്. വൈകുന്നേരം 6 മണി മുതല്‍ രാവിലെ 6 മണിവരെയാണ് രാത്രികാല മൃഗചികിത്സാ സേവനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ, യോഗ്യതാ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം നവംബര്‍ 22 ന് രാവിലെ 11 മണിക്ക് ജില്ലാ മൃഗസംരക്ഷണ ആഫീസില്‍ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0468 2322762

ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ട ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത് കേരള പ്രോജക്ടിലേക്ക് ട്രെയിനി സ്റ്റാഫ് തസ്തികകളില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ https://forms.gle/LkedoQBmbYmb2LjP6 എന്ന ലിങ്കില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ 27 വൈകിട്ട് 5 മണി. അപേക്ഷ സമര്‍പ്പിച്ച യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 30 ന് രാവിലെ 9 മണി മുതല്‍ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വച്ച് അഭിമുഖം നടത്തും. കുറഞ്ഞ യോഗ്യത: മൂന്ന് വര്‍ഷ ഡിപ്ലോമ/ ബിസിഎ/ ബിഎസ് സി/ ബി ടെക് ഇന്‍ ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പാസായിരിക്കണം. ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ് വര്‍ക്കിങില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് ഇംബ്ലിമെന്റേഷനില്‍ പ്രവര്‍ത്തി പരിചയം അഭികാമ്യം. പ്രതിമാസ വേതനം 10000. മുന്‍പരിചയം നിര്‍ബന്ധമില്ല. ഫോണ്‍: 9495981763

സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഒഴിവ്

കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനത്തിന് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യത: എം.എസ്.ഡബ്‌ള്യു / ക്ലിനിക്കല്‍ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇന്‍ സൈക്കോളജി, സൈക്യാട്രി / ന്യൂറോ സയന്‍സസില്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാരിതര ഹെല്‍ത്ത് പ്രൊജക്റ്റ് / പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ച് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി: 25 – 45.
ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 27നകം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണെന്ന് വനിതാ സംരക്ഷണ ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 8281999061.

ടെക്നിക്കല്‍ അസിസ്റ്റന്റ് നിയമനം

കല്‍പ്പറ്റ എന്‍.എം.എസ്.എം സര്‍ക്കാര്‍ കോളേജില്‍ താത്ക്കാലികാടിസ്ഥാനത്തില്‍ ടെക്നിക്കല്‍ അസിസ്റ്റന്റിനെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച്ച നവംബര്‍ 22ന് രാവിലെ 11ന് കോളേജില്‍ നടക്കും. ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്/ബി.സി.എ/ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ പോളിടെക്നിക്ക് എന്നിവയാണ് യോഗ്യത. സി.സി.എന്‍.എ/സിമിലര്‍ നെറ്റ് വര്‍ക്ക് കോഴ്സസ്(അഭികാമ്യം) ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. 04936 204569

മെയില്‍ നേഴ്‌സ്; വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പുജപ്പുരയില്‍ പ്രവര്‍ത്തിക്കുന്ന, നിയന്ത്രിത മാനസികരോഗികളായ പുരുഷന്മാരെ പാര്‍പ്പിച്ച് സംരക്ഷിച്ചു വരുന്ന സ്ഥാപനത്തില്‍ ഒഴിവുള്ള ഒരു മെയില്‍ നേഴ്‌സ് തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ജിഎന്‍എം അല്ലെങ്കില്‍ ബി എസ് സി നഴ്‌സിംഗ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 24,520 രൂപ നിശ്ചിത ശമ്പളത്തില്‍ ഒരു വര്‍ഷത്തേക്കുള്ള കരാര്‍ നിയമനമാണ്. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റയും ആധാര്‍ കാര്‍ഡ്, വിദ്യാഭ്യാസ യോഗ്യത,പ്രായം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം നവംബര്‍ 22ന് രാവിലെ 10ന് ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ വച്ച് നടക്കുന്ന അഭിമുഖത്തിന് പങ്കെടുക്കേണ്ടതാണെന്ന് സൂപ്രണ്ട് അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments