HomeLatest Jobസംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു | Kerala Lottery Department Jobs 2023

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് അപേക്ഷ ക്ഷണിച്ചു | Kerala Lottery Department Jobs 2023

Kerala Lottery Department Jobs 2023
Kerala Lottery Department Jobs 2023

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിലേക്ക് ആർട്ട് വർക്കുകൾ ചെയ്യുന്നതിന് BFA/DFA യോഗ്യതയുള്ളതും, കോറൽ ഡ്രോ, ഇല്ലുസ്ടേഷൻ, ഫോട്ടോഷോപ്പ്, പേജ് മേക്കർ സോഫ്റ്റ് വെയറുകളിൽ പ്രാവീണ്യവും സമാന മേഖലയിൽ മൂന്നു വർഷം പ്രവൃത്തി പരിയവുമുള്ള ഉദ്യോഗാർഥികളിൽ നിന്ന് (പ്രായപരിധി 25 മുതൽ 45 വരെ) അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട രേഖകളുടെ പകർപ്പ്, അപേക്ഷ എന്നിവ സഹിതം ഡയറക്ടർ, സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറേറ്റ്, വികാസ്ഭവൻ തിരുവനന്തപുരം – 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കരാർ അടിസ്ഥാനത്തിൽ പ്രതിമാസം 20065 രൂപ നിരക്കിൽ ഒരു വർഷ കാലയളവിലേക്കാണ് നിയമനം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 10.

മറ്റു താല്‍ക്കാലിക ഒഴിവുകള്‍

ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട് നിയമനം: അപേക്ഷ ക്ഷണിച്ചു

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം ഓഫീസിലേക്ക് പ്രധാന മന്ത്രി കൃഷി സിഞ്ചായി യോജന 2.0 നീര്‍ത്തട പരിപാലന പദ്ധതി (പി.എം.കെ.എസ്.വൈ-ഡബ്ല്യൂ.സി.ഡി.സി-2. 0) നടത്തിപ്പിനായി ടെക്‌നിക്കല്‍ എക്‌സ്‌പെര്‍ട്ട്(സാങ്കേതിക വിദഗ്ധന്‍) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രികള്‍ച്ചറല്‍/ഹോര്‍ട്ടികള്‍ച്ചറല്‍/ഹൈഡ്രോളജിക്കല്‍ എന്‍ജിനീയറിങ്/സോയില്‍ എന്‍ജിനീയറിങ് എന്നീ വിഷയങ്ങളില്‍ ബിരുദമാണ് യോഗ്യത. മണ്ണ്/ജലസംരക്ഷണം, വനം/ഡ്രൈലന്‍ഡ് അഗ്രികള്‍ച്ചര്‍/ഹോര്‍ട്ടികള്‍ച്ചര്‍/വാട്ടര്‍ഷെഡ് മാനേജ്‌മെന്റ് അല്ലെങ്കില്‍ സമാന മേഖലകളില്‍ ചുരുങ്ങിയത് അഞ്ച് വര്‍ഷത്തെ ഫീല്‍ഡ്/ഗവേഷണ പരിചയം എന്നിവയില്‍ പ്രവര്‍ത്തിപരിചയം. ഏപ്രില്‍ 20 ന് വൈകിട്ട് നാലിനകം അപേക്ഷകള്‍ ലഭിക്കണമെന്ന് പ്രോജക്ട് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0491 2505866.

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ അവസരം

മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്‍ തസ്തികയില്‍ ഏപ്രില്‍ 12ന് രാവിലെ 11ന് കൂടിക്കാഴ്ച നടക്കും. ഡി.എം.ഇ, അംഗീകൃത ഡയാലിസിസ് ടെക്നിഷ്യന്‍ കോഴ്‌സ് എന്നിവയാണ് യോഗ്യത. ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം നിര്‍ബന്ധം. മണ്ണാര്‍ക്കാട് താലൂക്ക് പരിധിയിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുമായി നേരിട്ടെത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 224549.

ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ സയന്റിഫിക് ഓഫീസർ

സംസ്ഥാന ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിലേക്ക് സയന്റിഫിക് ഓഫീസർ തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഒരു വർഷ കാലയളവിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സർക്കാരിന് കീഴിൽ 45,600-95,600 എന്ന ശമ്പള സ്‌കെയിലിൽ സേവനമനുഷ്ഠിച്ചു വരുന്ന M.Sc (Physics/ Chemistry/ Mathematics/ Electronics/ Computer Science) അല്ലെങ്കിൽ B.Tech (Mechanical/ Electrical or Electronics & Communication) യോഗ്യതയുള്ള സർക്കാർ ഉദ്യോഗസ്ഥർ/ ഹൈസ്‌കൂൾ/ ഹയർ സെക്കന്ററി (Jr) അധ്യാപകർക്ക് അപേക്ഷിക്കാം (അധ്യാപകർക്ക് മുൻഗണന). അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ 25. ഒഴിവുകൾ തിരുവനന്തപുരം (4), കോട്ടയം (1), ചാലക്കുടി (1)- അപേക്ഷയിൽ ഏത് സ്ഥലത്തേയ്ക്കാണെന്ന് വ്യക്തമാക്കിയിരിക്കണം. വിശദവിവരങ്ങൾക്ക്: https://www.kstmuseum.com/

ഹയർ സെക്കൻഡറി ടീച്ചർ ഒഴിവ്

കൊല്ലം ജില്ലയിലെ എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി ടീച്ചറുടെ ഒഴിവുണ്ട്. മാത്തമാറ്റിക്സ്, ബോട്ടണി ടീച്ചർമാരുടെ ഒഴിവാണുള്ളത്. ഭിന്നശേഷി – കാഴ്ച പരിമിതർക്കായി മാത്തമാറ്റിക്സ് ഒഴിവും ശ്രവണപരിമിതർക്കായി ബോട്ടണി ടീച്ചർ ഒഴിവും സംവരണം ചെയ്തിരിക്കുന്നു. എം എസ്സി മാത്തമാറ്റിക്സ്, എം എസ്സി ബോട്ടണി ആണ് അതത് തസ്തികകളിലേക്കുള്ള യോഗ്യത. ബി എഡ്, സെറ്റ് അല്ലെങ്കിൽ സമാന യോഗ്യത ഉണ്ടാവണം. 45600 – 95600 ആണ് ശമ്പള സ്‌കെയിൽ. 01/01/2023ന് 40 വയസ് കവിയരുത് (നിയമാനുസൃത വയസിളവ് സഹിതം).
പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഏപ്രിൽ 13നകം ബന്ധപ്പെട്ട എംപ്ളോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ. ഒ. സി ഹാജരാക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments