HomeLatest Jobകേരളത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ – പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം

കേരളത്തില്‍ സര്‍ക്കാര്‍ വകുപ്പുകളില്‍ താല്‍ക്കാലിക നിയമനങ്ങള്‍ – പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Latest temporary Jobs

ക്ലർക്ക് കം അക്കൗണ്ടന്റ് നിയമനം

സംസ്ഥാന സർക്കാരിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡവലപ്‌മെന്റ് ഓഫ് അക്വാകൾച്ചറിന്റെ (അഡാക്ക്) പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡ് ഫാമിൽ ക്ലർക്ക് കം അക്കൗണ്ടന്റ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി.കോം ബിരുദം, എം.എസ് ഓഫീസ്, ടാല്ലി, ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവർ എന്നിവയാണ് അടിസ്ഥാന യോഗ്യതകൾ. യോഗ്യരായ ഉദ്യോഗാർഥികൾ ജനുവരി 19ന് രാവിലെ 9.30ന് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഉള്ളണം ഫിഷ് സീഡ് ഫാമിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0494 2961018.

അപ്രന്റീസ് ക്ലര്‍ക്ക് നിയമനം

തൃശ്ശൂര്‍ ജില്ലയിലെ ഒമ്പത് ഐടിഐകളിലേക്ക് അപ്രന്റീസ് ക്ലര്‍ക്കുമാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത- ബിരുദവും ഡി സി എ/ സി ഒ പി എ, മലയാളം കമ്പ്യൂട്ടിങ് വിജ്ഞാനവും. പ്രതിമാസം 10000 രൂപ സ്‌റ്റൈപ്പന്റായി ലഭിക്കും. ഒരു വര്‍ഷമാണ് പരിശീലന കാലാവധി. താല്പര്യമുള്ളവര്‍ ബയോഡാറ്റ ഉള്‍പ്പെടെ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ ജാതി, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, അയന്തോള്‍ 680003 എന്ന വിലാസത്തില്‍ ജനുവരി 25ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 0487 2360381.

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മെഡിസെപ് പദ്ധതിക്ക് കീഴിൽ സി-ആം ടെക്നീഷ്യ൯ (C-Arm Technician) തസ്‌തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു.
യോഗ്യത സയൻസ് വിഷയത്തിൽ പ്രീ-ഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ കോഴ്‌സ്, കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ നിന്ന് റേഡിയോളജിക്കൽ ടെക്‌നോളജിയിൽ ഡിപ്ലോമ (രണ്ട് വർഷത്തെ കോഴ്‌സ്) അല്ലെങ്കിൽ തത്തുല്യം. കേരള പാരാ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷ൯. പ്രായപരിധി 01.01.2024 ന് 18-36. താത്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റും, പകർപ്പും സഹിതം ജനുവരി 25, ന് സി.സി.എം. ഹാളിൽ രാവിലെ 11:30 ന് എഴുത്തു പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇൻ്റർവ്യൂവിലും പങ്കെടുക്കണം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 10.30 മുതൽ 11.30 വരെ മാത്രമായിരിക്കും.

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ

കുടുംബശ്രീ ജില്ലാ മിഷന് കീഴില്‍ വിവിധ സിഡിഎസുകളില്‍ കമ്മ്യൂണിറ്റി കൗണ്‍സിലറുടെ താത്കാലിക ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത – കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളാകണം. സോഷ്യോളജി/ സോഷ്യല്‍ വര്‍ക്ക് /സൈക്കോളജി / ആന്ത്രോപ്പോളജി, വുമണ്‍ സ്റ്റഡീസ് എന്നിവയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണായി മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, പ്രായം, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അയ്യന്തോള്‍ സിവില്‍ ലൈന്‍ ലിങ്ക് റോഡിലെ സ്‌നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്‌ക് ഓഫീസില്‍ ജനുവരി 22 ന് രാവിലെ 10 മുതല്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2362517, 0487 2382573.

കിർടാഡ്സിൽ റിസർച്ച് അസിസ്റ്റന്റ്

കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന കിർടാഡ്സ് (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് സ്റ്റഡീസ് ഓഫ് ഷെഡ്യൂൽഡ് കാസ്റ്റ്സ് ആൻഡ് ഷെഡ്യൂൽഡ് ട്രൈബ്സ്) വകുപ്പിലേക്ക് വയനാട് ഗോത്രഭാഷ കലാപഠനകേന്ദ്രം പദ്ധതിയുടെ നടത്തിപ്പിനായി താത്കാലിക കരാർ അടിസ്ഥാനത്തിൽ റിസർച്ച് അസിസ്റ്റന്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ആന്ത്രോളജി അല്ലെങ്കിൽ ലിംഗ്വിസ്റ്റിക്സ് വിഷയത്തിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, മലയാളത്തിൽ ഭംഗിയായി ആശയം വികസിപ്പിക്കാനും എഴുതുവാനും ഉള്ള കഴിവ്, നിരന്തരം ട്രൈബൽ സെറ്റിൽമെന്റിൽ യാത്ര ചെയ്തു വിവരശേഖരണം നടത്തുവാനുള്ള കഴിവ് എന്നിവയാണ് യോഗ്യത. പട്ടികവർഗ്ഗ സമുദായങ്ങൾക്കിടിയിൽ മുമ്പ് ജോലി ചെയ്ത പരിചയം അഭികാമ്യം. പ്രതിഫലം പ്രതിമാസം 30,995 രൂപ. കാലാവധി 8 മാസം. അപേക്ഷകർക്ക് 01.01.2024ന് 36 വയസിൽ കൂടുവാൻ പാടില്ല. പട്ടികജാതി/വർഗ്ഗ പിന്നാക്ക വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും.

ഫുൾ ടൈം സ്വീപ്പർ നിയമനം

എടവണ്ണ സീതി ഹാജി സ്മാരക ഗവ. ഹൈസ്‌കൂളിൽ നിലവിലുള്ള ഫുൾ ടൈം സ്വീപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജനുവരി 17ന് രാവിലെ 11ന് അഭിമുഖം നടക്കും. താത്പര്യമുള്ള ഏഴാം ക്ലാസ് യോഗ്യതയുള്ളവർ അസ്സൽ രേഖകൾ സഹിതം സ്‌കൂൾ ഓഫീസിൽ എത്തണം.

ട്രാക്ടർ ഡ്രൈവർ താൽകാലിക ഒഴിവ്

ഒരു കേന്ദ്ര അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ നിലവിലുള്ള ഒരു താൽകാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 27ന് മുൻപായി യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.
എസ്.എസ്.എൽ.സി., ട്രാക്ടർ ഡ്രൈവിംഗ് ലൈസൻസ്, ട്രാക്ടർ ഡ്രൈവർ തസ്തികയിലെ 3 വർഷത്തെ പ്രവൃത്തി പരിചയം, മോട്ടോർ മെക്കാനിസത്തിലുള്ള അറിവ് (വാഹനത്തിനുണ്ടാകുന്ന സ്വാഭാവിക കേടുപാടുകൾ പരിഹരിക്കാൻ കെല്പുണ്ടായിരിക്കണം ) എന്നിവയാണ് യോഗ്യത. പ്രായം 18-30.

കെയർ ഗിവർ നിയമനം

ആലപ്പുഴ: നീലംപേരൂർ ഗ്രാമപഞ്ചായത്ത് പകൽ വീട് പദ്ധതിയിലേക്ക് കെയർ ഗിവർ തസ്തിയിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. ജെറിയാട്രിക് കെയറിൽ കുറഞ്ഞത് മൂന്നു മാസത്തെ പരിശീലനം പൂർത്തിയായവർക്ക് മുൻഗണന. വിവരങ്ങൾക്ക് : 0477- 271061

അക്രഡിറ്റഡ് ഓവർസിയർമാരെ നിയമിക്കുന്നു

ആലപ്പുഴ: അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അക്രഡിറ്റഡ് ഓവർസിയറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. മൂന്നുവർഷ സിവിൽ ഡിപ്ലോമ അല്ലെങ്കിൽ രണ്ടു വർഷ ഡ്രാഫ്റ്റ്മാൻ സിവിൽ ഡിപ്ലോമ യോഗ്യതയും 18-35 വയസ്സ് പ്രായമുള്ളവർക്കും അപേക്ഷിക്കാം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 25 ന് വൈകുന്നേരം അഞ്ചിനു മുമ്പായി ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഗ്രാമപഞ്ചായത്ത് ഓഫീസിൽ എത്തിക്കണം.

ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് നിയമനം

എറണാകുളം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ കൊച്ചി സ്മാർട്ട്മിഷൻ ലിമിറ്റഡ് ( സി.സി.എം.എൽ)ഫണ്ട് ഉപയോഗിച്ച് നടപ്പിലാക്കുന്ന ഇ ഹെൽത്ത് പദ്ധതിയുടെ
ഭാഗമായി ഹാൻഡ് ഹോൾഡ് സപ്പോർട്ടിങ് സ്റ്റാഫ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. കരാർ അടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് താത്കാലികമായാണ് നിയമനം.
ഇലക്ട്രോണിക്സ് അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ മൂന്നു വർഷത്തെ ഡിപ്ലോമ. ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം. ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‌വെയർ ആന്റ് ഇംബ്ലിമെന്റെഷനിൽ പ്രവൃത്തിപരിചയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. 10000 രൂപ മാസവേതനം ലഭിക്കും.
താല്പര്യമുള്ളവർ ജനുവരി 22 രാവിലെ 11ന് ജില്ലാ മെഡിക്കൽ ഓഫീസില്‍ നടക്കുന്ന അഭിമുഖത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കേണ്ടതാണ്. രാവിലെ 10 ന് ഹാജരാകേണ്ടതാണ് 11.30 ന് ശേഷം ലഭിക്കുന്ന അപേക്ഷ സ്വീകരിക്കുന്നതല്ല. വിശദ വിവരങ്ങൾക്ക് ഫോൺ : 9495981772

ഫാർമസിസ്റ്റ് നിയമനം

കോട്ടയം: നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്റ്റിനെ നിയമിക്കുന്നു. ഫാർമസി കോഴ്‌സ് സർട്ടിഫിക്കറ്റും ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഫോട്ടോയും ഫോൺ നമ്പറും അടങ്ങുന്ന ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജനുവരി 22ന് വൈകിട്ട് അഞ്ചിനകം നാട്ടകം കുടുംബാരോഗ്യ കേന്ദ്രത്തിൽ നൽകണം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് കോട്ടയം നഗരസഭയിൽ വച്ച് ജനുവരി 25ന് ഉച്ചകഴിഞ്ഞു 3.30 ന് അഭിമുഖം നടത്തും. വിശദവിവരത്തിന് : 0481 2362299

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments