തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ,് ലാബ്‌ടെക്‌നീഷ്യന്‍, എക്‌സറേ ടെക്‌നീഷ്യന്‍, ഇ.സി.ജി.ടെക്‌നീഷ്യന്‍, ലിഫ്റ്റ് ടെക്‌നീഷ്യന്‍, ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍ എന്നീ തസ്തികകളില്‍ നിലവിലുളള ഒഴിവുകളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും.
ഫാര്‍മസിസ്റ്റ് തസ്തികയിലേക്കുളള യോഗ്യത: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ലഭിച്ച ഫാര്‍മസി ബിരുദം(ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ലാബ്‌ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ബി.എസ്.സി.എം.എല്‍.ടി/ഡി.എം.എല്‍.ടി. (ഡിഎംഇ സര്‍ട്ടിഫിക്കറ്റ്) പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
എക്‌സറേ ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നോ ഡിപ്‌ളോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നീഷ്യന്‍ (റെഗുലര്‍, 2 വര്‍ഷം) പാസായിരിക്കണം. പ്രായപരിധി 35 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
ഇ.സി.ജി.ടെക്‌നീഷ്യന്‍: വി.എച്ച്.സി. ഇ.സി.ജി.& ഓഡിയോമെട്രിക് ടെക്‌നോളജി പാസായിരിക്കണം. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 35 വയസ്.
ലിഫ്റ്റ്‌ടെക്‌നീഷ്യന്‍: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നോ ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച ഡിപ്ലോമാ ഇന്‍ ലിഫ്റ്റ് ടെക്‌നോളജി/ഐ.റ്റി.ഐ ഇന്‍ എലിവേറ്റര്‍ ടെക്‌നോളജി സര്‍ട്ടിഫിക്കറ്റ്. പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 45 വയസ്.
ഇലക്ട്രീഷ്യന്‍ കം പ്ലംബര്‍: സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ഐറ്റിഐ / ഐറ്റിസി ഇലക്ട്രിക്കല്‍ കം പ്ലളംബര്‍ കോഴ്‌സ് പാസായവരും ലൈസന്‍സ് ഉള്ളവരുമായിരിക്കണം. പ്രായപരിധി 40 വയസില്‍ താഴെ. പ്രവൃത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിലാസം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പും സഹിതം ജൂണ്‍ 3 ന് രാവിലെ 10 മണിക്ക് ഇടുക്കി ജില്ലാ പഞ്ചായത്ത് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630.