കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
പോളിടെക്‌നിക് കോളെജില്‍ വിവിധ തസ്തികകളില്‍ നിയമനം
പാലക്കാട് സര്‍ക്കാര്‍ പോളിടെക്‌നിക് കോളെജിലേക്ക് വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പ്രിന്‍സിപ്പാള്‍ മുന്‍പാകെ അഭിമുഖത്തിന് ഹാജരാകണം. തസ്തികയും സമയവും ചുവടെ:
ലക്ചറര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 21ന് രാവിലെ 10, ലക്ചറര്‍ ഇന്‍ ഇന്‍ട്രുമെന്റേഷന്‍ എന്‍ജിനീയറിങ് – 21ന് രാവിലെ 10, ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് 22ന് രാവിലെ 10, ലക്ചറര്‍ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറിങ് – 27ന് രാവിലെ 10, ലക്ച്ചറര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – 30 ന് രാവിലെ 10, ലക്ചറര്‍ ഇന്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്- 30ന് രാവിലെ 10, ഡെമോണ്‍സ്‌ട്രേറ്റര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ എന്‍ജിനീയറിങ് – 27ന് ഉച്ചയ്ക്ക് 2, ഡമണ്‍സ്ട്രറേറ്റര്‍ ഇന്‍ ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2, ട്രേഡ്‌സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എഞ്ചിനീയറിങ് – 21ന് ഉച്ചയ്ക്ക് 2, ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 22 ന് രാവിലെ 10, ട്രേഡ്‌സ്മാന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിങ് – 22 ന് ഉച്ചയ്ക്ക് 2, ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ് – 30ന് ഉച്ചയ്ക്ക് 2. ഫോണ്‍: 0491 2572640.
ഫാര്‍മസിസ്റ്റ്; അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് കണ്‍സ്യൂമേഴ്‌സ് ഫെഡറേഷന്‍ ലിമിറ്റഡിന്റെ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ വെയര്‍ഹൗസിലേക്കും നീതി മെഡിക്കല്‍ സ്റ്റോറുകളിലേക്കും ഫാര്‍മസിസ്റ്റുകളെ ആവശ്യമുണ്ട്. ഡി ഫാം, ബി ഫാം ഡിഗ്രി യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. വാക്-ഇന്‍-ഇന്റര്‍വ്യൂവിന്റെ തീയതി അപേക്ഷ ലഭിക്കുന്ന മുറയ്ക്ക്. അപേക്ഷ റീജിയണല്‍ മാനേജര്‍, കണ്‍സ്യൂമര്‍ഫെഡ്, ഗാന്ധിനഗര്‍, കൊച്ചി 682 020 വിലാസത്തില്‍ ലഭിക്കണം. ഫോണ്‍ 0484-2203507, 2203652.
ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം; അപേക്ഷ ക്ഷണിച്ചു
എറണാകുളം ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്‍ മുനമ്പം ഓഫീസിന് കീഴില്‍, ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നേടുന്നതിനായി കുറഞ്ഞത് ഐ.ടി.ഐ സിവില്‍ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷകള്‍ വെള്ളക്കടലാസില്‍ തയ്യാറാക്കി പാസ് പോര്‍ട്ട് സൈസ് ഫോട്ടോ ഒട്ടിച്ച്, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് രജിസ്റ്റര്‍ നമ്പര്‍, മേല്‍വിലാസം, വിദ്യാഭ്യാസ യോഗ്യത, പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതം മേയ് 22ന് രാവിലെ 11 ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ്, എറണാകുളം ഡിവിഷന്‍, മുനമ്പം മുമ്പാകെ കൂടിക്കാഴ്ചക്ക് ഹാജരാകണം.
പാരാ ലീഗൽ വോളന്റീർ
തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നിയമ സേവന പ്രവർത്തനങ്ങൾക്കായി പാരാ ലീഗൽ വോളന്റീർമാരെ നിയമിക്കുന്നു. താത്പര്യമുള്ളവർ നിശ്ചിത മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ മേയ് 18നു വൈകിട്ട് അഞ്ചിനു മുമ്പായി തിരുവനന്തപുരം ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ഓഫീസിൽ എത്തിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0471 2575013, 2467700, 2509057.
അപേക്ഷ ക്ഷണിച്ചു
താനൂര്‍ സി.എച്ച്.എം.കെ.എം ഗവ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം, മാത്തമാറ്റിക്‌സ്, ഇലക്ട്രോണിക്‌സ്, ബിസിനസ് മാനേജ്‌മെന്റ്, കോമേഴ്സ്, ഇംഗ്ലീഷ് വിഷയങ്ങളിലേക്ക് ഗസ്റ്റ് അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത യു.ജി.സി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ gctanur.ac.in ലഭിക്കും. ഫോണ്‍- 0494-2582800,