HomeLatest Jobകേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നേടാം – മറ്റു നിരവധി താല്‍ക്കാലിക ഒഴിവുകളും

കേരളത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി നേടാം – മറ്റു നിരവധി താല്‍ക്കാലിക ഒഴിവുകളും

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Kerala Govt Temporary Jobs 2023 March 12

തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ നിയമനം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ജില്ലാ ഓഫീസില്‍ വിവിധ തസ്തികളിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ഐ ടി പ്രൊഫഷണല്‍ യോഗ്യത ബി.ടെക് (സി ഇ, സി എസ്)/ എം സി എ/ എം എസ് സി (ഐ ടി) ആന്‍ഡ് ഡാറ്റാബേസില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം. പ്രതിമാസ വേതനം- 31460 രൂപ.
അക്കൗണ്ടന്റ് കം ഐ ടി അസിസ്റ്റന്റ് യോഗ്യത – ബികോം ബിരുദം, സര്‍ക്കാര്‍ അംഗീകൃത പിജിഡിസിഎ, മലയാളം, ഇംഗ്ലീഷ് കമ്പ്യൂട്ടര്‍ ടൈപ്പ്‌റൈറ്റിംഗില്‍ പ്രാവീണ്യം. തൊഴിലുറപ്പ് പദ്ധതിയില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററായി മൂന്ന് വര്‍ഷം പ്രവര്‍ത്തിച്ചവര്‍ക്ക് മുന്‍ഗണന. പ്രതിമാസ വേതനം- 24040 രൂപ. രണ്ടു വര്‍ഷമാണ് നിയമന കാലാവധി. ബയോഡേറ്റ, വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രായോഗിക പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജനുവരി 12ന് വൈകിട്ട് 5 നകം ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ജില്ലാ പഞ്ചായത്ത് കാര്യാലയം, അയ്യന്തോള്‍ പി.ഒ, തൃശൂര്‍- 680003 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0487 2364095.

ഡ്രോൺ ഓപ്പറേറ്റർ: അപേക്ഷ ക്ഷണിച്ചു

മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ, പദ്ധതി പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ഡ്രോൺ ഓപ്പറേറ്റർമാരെ എംപാനൽ ചെയ്യുന്നു. അപേക്ഷകർ 2021ലെ ഡ്രോൺ റൂൾ പ്രകാരമുള്ള ഡ്രോൺ സർട്ടിഫിക്കേഷൻ, രജിസ്‌ട്രേഷൻ, ലൈസൻസ് മാനദണ്ഡങ്ങൾ പാലിക്കണം. നാനോ ഡ്രോൺ (250 ഗ്രാമോ അതിന് താഴെയോ), മൈക്രോ ഡ്രോൺ (250 ഗ്രാം മുതൽ രണ്ട് കിലോ വരെ) ഇനത്തിലുള്ള ഡ്രോൺ സംവിധാനമുണ്ടായിരിക്കണം. ഫോട്ടോ, വീഡിയോ എന്നിവ പകർത്തുന്നതിനായി 4K ഫുൾ എച്ച്.ഡി റസല്യൂഷനിൽ ക്യാമറയും ഡ്രോണിലുണ്ടാകണം. താത്പര്യമുള്ളവർ ജനുവരി 31ന് മുൻപായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തിരുവനന്തപുരം ജില്ലാ മിഷൻ, റ്റി.സി 31/2138, ജി.എൻ.പി -114, ഗാന്ധി നഗർ, പേരൂർക്കട- 695005 എന്ന വിലാസത്തിലോ, nregatvm@yahoo.com ഇ-മെയിൽ വിലാസത്തിലോ അപേക്ഷകൾ സമർപ്പിക്കണമെന്ന് ജോയിന്റ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2360122.

വനിതാ ഹോസ്റ്റലിൽ നിയമനം

തിരുവനന്തപുരം കൈമനത്തുള്ള സർക്കാർ വനിതാ പോളിടെക്നിക് കോളജിനോടനുബന്ധിച്ചുള്ള വനിതാ ഹോസ്റ്റലിൽ ഒഴിവുള്ള മേട്രൺ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള വനിതാ ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി 2024 ജനുവരി 12ന് രാവിലെ 10 മണിക്ക് സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

കേരള മഹിള സമഖ്യ സൊസൈറ്റിയില്‍ വാക്-ഇൻ-ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന ഇന്റെഗ്രേറ്റഡ് ചൈൽഡ് കെയർ സെന്ററിൽ ഒഴിവുള്ള നഴ്സിങ് സ്റ്റാഫ് തസ്തികയിലേക്ക് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. ജനറൽ നഴ്സിങ് / ബി.എസ്.സി നഴ്സിങ് ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. (30-45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും). പ്രതിമാസ വേതനം 24,520 രൂപ. നിർദിഷ്ഠ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ജനുവരി 16ന് രാവിലെ 11ന് പൂജപ്പുര സാമൂഹ്യ സുരക്ഷാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിന് ഹാജരാകണം.
കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 – 2348666. ഇ-മെയിൽ: keralasamakhya@gmail.com, വെബ്സൈറ്റ്: www.keralasamakhya.org.

വൊളന്റിയര്‍മാരെ നിയമിക്കുന്നു

കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമപഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി വൊളന്റിയര്‍മാരെ നിയമിക്കുന്നു. 755 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങാണ് അടിസ്ഥാനയോഗ്യത. പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന. ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം. ഫോണ്‍: 0483 2738566, 8281112278.

വിവിധ തസ്തികകളിൽ അഭിമുഖം

തിരുവനന്തപുരം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിനായി അഭിമുഖം നടത്തുന്നു. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ് തസ്തികയിൽ പ്ലസ് ടു/ബിരുദം/ബിരുദാനന്തരബിരുദം എന്നിവയാണ് യോഗ്യത. ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ് ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/സെയിൽസ് ഓഫീസർ തസ്തികയിൽ ബിരുദവും അക്കൗണ്ടന്റ് (പുരുഷന്മാർ ) തസ്തികയിൽ ബികോമുമാണ് യോഗ്യത. ഡ്യൂട്ടി മാനേജർ /സ്റ്റോർ കീപ്പർ (പുരുഷന്മാർ) തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്കും ഡ്യൂട്ടി ഓഫീസർ /കോംമിസ് /ഷെഫ് തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയുള്ളവർക്കും അപേക്ഷിക്കാം. ഗസ്റ്റ് റിലേഷൻ എക്‌സിക്യൂട്ടീവ് (സ്ത്രീകൾ )തസ്തികയിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രായപരിധി 35 വയസ്. താത്പര്യമുള്ളവർ ജനുവരി 12 രാവിലെ 10ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും അപേക്ഷിക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്യാത്ത ഉദ്യോഗാർത്ഥികൾ ഓഫീസുമായി ബന്ധപ്പെട്ട് മുൻകൂട്ടി രജിസ്‌ട്രേഷൻ ഉറപ്പു വരുത്തണം. കൂടുതൽ വിവരങ്ങൾക്ക് 0471 2992609.

എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഓവർസീയർ അപേക്ഷ ക്ഷണിച്ചു

എറണാകുളം പി.എം. ജി.എസ്. വൈ. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിലേക്ക് ഓവർസീയർ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസ ഓണറേറിയം 20065 രൂപ. സിവിൽ ഡിപ്ലോമ, ആട്ടോകാഡ് യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയം അഭികാമ്യം. അപേക്ഷകൾ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം പത്ത് ദിവസത്തിനകം തപാൽ മുഖേന ലഭ്യമാകണം.
വിലാസം: എക്സിക്യുട്ടീവ് എഞ്ചിനിയർ, പി..ഐ.യു. ( പി. എം.ജി.എസ്.വൈ), മൂന്നാം നില, സിവിൽ സ്റ്റേഷൻ, കാക്കനാട് , 682030.

മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ നിയമനം

കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിങ് സൂപ്പർ വൈസർ എന്നീ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ബിരുദം കൂടാതെ രണ്ട് വർഷത്തെ മാർക്കറ്റിങ് പ്രവർത്തന പരിചയം അല്ലെങ്കിൽ അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള എം.ബി.എ(മാർക്കറ്റിങ്) എന്നിവയാണ് യോഗ്യത മാർക്കറ്റിങ് എക്‌സിക്യൂട്ടീവ് തസ്തികയിലേക്കുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്.പ്രതിമാസ ശമ്പളം 20,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.
പ്ലസ്ടു, പൗൾട്രി മേഖലയിലെ പ്രവൃത്തി പരിചയ എന്നിവയാണ് ലിഫ്റ്റിങ് സൂപ്പർ വൈസർക്കുള്ള യോഗ്യത. ഉയർന്ന പ്രായപരിധി 30 വയസ്സ്. പ്രതിമാസ ശമ്പളം 16,000 രൂപ. കുടുംബശ്രീ അംഗം, കുടുംബശ്രീ കുടുംബാഗം, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവർക്ക് മുൻഗണനയുണ്ട്.
യോഗ്യരായ ഉദ്യോഗാർഥികൾ വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം വയസ്സും യോഗ്യതയും പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം ജില്ലാ മിഷനിൽ നേരിട്ടോ, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ മലപ്പുറം, 676505 എന്ന വിലാസത്തിൽ തപാൽ വഴിയോ ജനുവരി 16ന് വൈകീട്ട് അഞ്ചിനുള്ളിൽ അപേക്ഷ സമർപ്പിക്കണം. നിലവിൽ കെ.ബി.എഫ്.പി.സി.എൽ ന്റെ മാർക്കറ്റിങ് എക്‌സിക്യൂട്ടീവായി മറ്റു ജില്ലകളിൽ സേവനം അനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥരെ പരിഗണിക്കുന്നതല്ല. ഫോൺ: 8891008700.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments