കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിൽ ഓവര്‍സിയര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. ഐ.ടി.ഐ ഡ്രാഫ്റ്റ്‌സ്‌മാൻ സിവിൽ എഞ്ചിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് വിജയം ആണ് ഓവർസിയർ തസ്തികയിലേക്കുള്ള യോഗ്യത. ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്കു വേണ്ട യോഗ്യത. ഓവര്‍സിയര്‍ തസ്തികയിലേക്ക് പട്ടികജാതി വിഭാഗത്തില്‍ പെട്ട ഉദ്യോഗാർത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ജൂലൈ 17 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0483 2700243.
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, ഫെസിലിറ്റേറ്റര്‍ നിയമനം
നിലമ്പൂർ പട്ടിക വർഗ്ഗ വികസന പ്രൊജക്ട് ഓഫീസിലും ഓഫീസിന്റെ ഭരണനിയന്ത്രണത്തിലുള്ള നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലും ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍മാരെയും മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു. എസ്.എസ്.എൽ.സി വിജയം, കമ്പ്യൂട്ടർ പരിജ്ഞാന അടിസ്ഥാനയോഗ്യതാ കോഴ്സ് (എം.എസ് ഓഫീസ്, ഡി.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയവ) വിജയം എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് വേണ്ട യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയണം. പട്ടികവർഗ്ഗവിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി. ഫെസിലിറ്റേറ്റര്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത. ഈ തസ്തികയിലേക്ക് മാഞ്ചീരി ഉന്നതിയിൽ വസിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി. താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 19 ന് രാവിലെ 11 മണിക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം. കൂടുതൽ വിവരങ്ങൾ ഐ.ടി.ഡി.പി ഓഫീസ് നിലമ്പൂർ (ഫോണ്‍: 04931-220315), നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070368, 9061634932), എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070369, 9446631204), പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070400,9544290676) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
ഓഫീസ് മാനേജ്മെന്റ് ട്രെയിനി നിയമനം: അപേക്ഷ ക്ഷണിച്ചു
മലപ്പുറം ജില്ലയില്‍ പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെൻറ് ട്രെയിനികളെ നിയമിക്കുന്നു. എസ്.എസ്.എല്‍.സി വിജയിച്ച, പട്ടിക വർഗ്ഗ വിഭാഗത്തില്‍ പെട്ട 18 നും 35 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും. നിയമനം അപ്രൻറിസ്‌ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോറങ്ങൾ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും, നിലമ്പൂർ/എടവണ്ണ/ പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാനം, യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്ത് ജൂലൈ 20 നുള്ളില്‍ മേല്‍ ഓഫീസുകളില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04931 220315.
റവന്യൂ ഡിപ്പാർട്ട്മെന്റിന് കീഴിൽ ജോലി
റവന്യൂ ഡിപ്പാർട്ട്മെന്റിന് കീഴിൽ പ്രവർത്തിക്കുന്ന ഐ.എൽ.ഡി.എം ന്റെ ഭാഗമായ റവന്യൂ ഇൻഫർമേഷൻ ബ്യൂറോയിൽ വീഡിയോ എഡിറ്റർ, വിഷ്വൽ മീഡിയയിൽ ഇന്റേൺസിന്റെ തസ്തികകളിലെ ഓരോ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വീഡിയോ എഡിറ്റർ തസ്തികയിലെ ഉയർന്ന പ്രായപരിധി 35 ഉം ഇന്റേൺഷിപ്പിന് 30 വയസ്സുമാണ്. വീഡിയോ എഡിറ്റർ നിയമനം ഒരു വർഷ കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിലാണ്. പ്രതിമാസം 20,065 രൂപ ശമ്പളം സൗജന്യ താമസ സൗകര്യം നൽകും. ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ, ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്, ഓൺലൈൻ എഡിറ്റിംഗ്, വീഡിയോ ഫൂട്ടേജിന്റെ അപ്‌ലോഡിങ്, ഡോക്യുമെന്ററികൾ തയ്യാറാക്കൽ, സോഷ്യൽമീഡിയയ്ക്കു വേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകൾ തയ്യാറാക്കൽ എന്നിവയാണ് ചുമതലകൾ. പ്ലസ് ടു, വീഡിയോ എഡിറ്റിംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ കോഴ്സും പാസായിരിക്കണം. ന്യൂസ് പോർട്ടൽ/ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിൽ വാർത്താധിഷ്ഠിത വീഡിയോ തയ്യാറാക്കുന്നതിലും എഡിറ്റിംഗിലും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം. വിഷ്വൽ മീഡിയയിൽ ഇന്റേൺഷിപ്പിന് ഒരു വർഷത്തേക്കാണ് നിയമനം. താമസം സൗജന്യമായിരിക്കും. മാസം 10,000 രൂപ വേതനം. പ്രായ പരിധി 30 വയസ്. പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും, അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ്സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ സമർപ്പിക്കാം. വീഡിയോ എഡിറ്റിംഗിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന. ഇ- മെയിൽ: [email protected] അപേക്ഷിക്കേണ്ട അവസാന തീയതി ജൂലൈ 17. അഭിമുഖം, എഴുത്തുപരീക്ഷ ജൂലൈ 20. വെബ്സൈറ്റ്: https://ildm.kerala.gov.in/en .
കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ വാക്-ഇൻ-ഇന്റർവ്യു
കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ നിലവിൽ ഒഴിവുള്ള ക്യാമ്പ് ഫോളോവർ (കുക്ക്, സ്വീപ്പർ, ധോബി) തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് വാക്-ഇൻ ഇന്റർവ്യു നടത്തും. താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 15ന് രാവിലെ 10.30ന് മാലൂർക്കുന്നിലെ കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ അഭിമുഖത്തിന് എത്തണം.
ജില്ലാ റിസോഴ്സ് സെന്ററിൽ തൊഴിലവസരം
ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് നടപ്പലാക്കുന്ന ഇടുക്കി ജില്ലയിലെ ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി ആർ സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് , സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ, സ്പീച്ച് തെറാപ്പിസ്റ്റ്, സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ ട്രൈനർ, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് എന്നിവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു. കുട്ടികളുടെ മേഖലയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന. തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോർസ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്‌ദ്ധരുടെ സേവനം ലഭ്യമാക്കുന്നതിനുമാണ് ഡി ആർ സി എക്സ്പെർട്ട് പാനൽ വിപുലീകരിക്കുന്നത്. ഡി ആർ സി മുഖേന കൺസൾട്ടേഷൻ നടത്തുന്ന വിവിധ മേഖലയിലുള്ള വിദഗ്‌ദ്ധരുടെ യോഗ്യതയും മറ്റു വിവരങ്ങളും ചുവടെ ചേർക്കുന്നു.
സൈക്യാട്രിസ്റ്റ് ഡോക്ടർ
യോഗ്യത: എം ബി ബി എസ് , എം ഡി – സൈക്യാട്രി
ഹോണറേറിയം : പൂർണ്ണ ദിന സേവനം – 3000 /-രൂപ
അർദ്ധ ദിന സേവനം – 2000 /- രൂപ
ക്ലിനിക്കൽ സൈക്കോളജിസ്റ്റ് :
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ
ഹോണറേറിയം: പൂർണ്ണ ദിന സേവനം – 2500 /-രൂപ
അർദ്ധ ദിന സേവനം – 1750 /- രൂപ
സൈക്കോളജിസ്റ്റ്:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ
സോഷ്യൽ വർക്കർ:
യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സോഷ്യൽ വർക്ക് – മെഡിക്കൽ ആൻഡ് സൈക്യാട്രിയിലുള്ള ബിരുദാന്തര ബിരുദം
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ
സ്പീച്ച് തെറാപ്പിസ്റ്റ്:
യോഗ്യത: റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സ്പീച്ച് ആൻഡ് ഹിയറിങ് സയൻസിലുള്ള ബിരുദം/ബിരുദാനന്തര ബിരുദം
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ
സ്പെഷ്യൽ എഡ്യൂക്കേറ്റർ/ റെമഡിയൽ എഡ്യൂക്കേറ്റർ,
യോഗ്യത: കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാന്തര ബിരുദം, സ്പെഷ്യൽ എഡ്യൂക്കേഷൻ ബി എഡ്, സ്പെഷ്യൽ എഡ്യൂക്കേഷനിൽ രണ്ടു വർഷത്തെ ഡിപ്ലോമ
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ
ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്: യോഗ്യത: ഒക്കുപ്പേഷണൽ തെറാപ്പിയിൽ ബിരുദം/ബിരുദാന്തര ബിരുദം.
പൂർണ്ണ ദിന സേവനം – 1500 /-രൂപ
അർദ്ധ ദിന സേവനം – 1000 /- രൂപ
ജില്ലാ റിസോർസ് സെന്ററിൽ കൺസൾട്ടേഷൻ നടത്തുന്ന വിദഗ്ദ്ധർക്ക് 10 കിലോമീറ്ററിൽ കൂടുതൽ യാത്ര വരുന്ന സാഹചര്യത്തിൽ ഒരു ദിവസത്തേക്ക് പരമാവധി 500 /- രൂപ വരെ യാത്രബത്ത ഇനത്തിൽ നൽകുന്നതാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി ജൂലൈ 15.വിലാസം:
ജില്ലാ ശിശു സംരക്ഷണ ഓഫീസർ, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603. ഫോൺ: 790695901, 04862235532