HomeLatest JobPSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ - ഇന്ന് വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലി...

PSC പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ജോലികള്‍ – ഇന്ന് വന്ന താല്‍ക്കാലിക സര്‍ക്കാര്‍ ജോലി ഒഴിവുകള്‍ – നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍ – Kerala Temporary Govt Jobs 2023

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ഇ-ഹെൽത്ത് പ്രൊജക്ടില്‍ ഒഴിവ്

ഇ-ഹെൽത്ത് കേരള പ്രൊജക്ടിന്റെ ഭാഗമായി മലപ്പുറം ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ‘ട്രെയിനി സ്റ്റാഫ്’ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ്/കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ മൂന്ന് വർഷത്തെ ഡിപ്ലോമ, ഹാർഡ്‍വെയർ ആന്റ് നെറ്റ്വ‍ർക്കിങ്ങിൽ ഒരു വർഷത്തെ പ്രവൃത്തി പരിചയം, ആശുപത്രി മാനേജ്മെന്റ് സോഫ്റ്റ്‍വെ‍യർ ആന്റ് ഇംപ്ലിമെന്റേഷനിൽ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ എട്ടിന് മുമ്പായി [email protected] എന്ന ഇ-മെയിൽ വിലാസത്തില്‍ അപേക്ഷ സമർപ്പിക്കണം. ഫോൺ: 9745799946.

ഫെസിലിറ്റേറ്റർ നിയമനം: ഡിസംബർ എട്ട് വരെ അപേക്ഷിക്കാം

നെടുമങ്ങാട്, വാമനപുരം, കാട്ടാക്കട ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസറുടെ അധികാര പരിധിയിൽ പ്രവർത്തിക്കുന്ന 32 സാമൂഹ്യപഠനമുറി സെന്ററുകളിൽ ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നു. പ്ലസ്ടു / ടി.ടി.സി/ ഡിഗ്രി/ ബി. എഡ് യോഗ്യതയുള്ള 18 നും 45 നും ഇടയിൽ പ്രായമുള്ള പട്ടികവർഗ യുവതീ യുവാക്കൾക്ക് അപേക്ഷിക്കാം. പ്രതിമാസം 15,000 രൂപ വേതനമായി ലഭിക്കും. പഠനമുറികൾ പ്രവർത്തിക്കുന്ന സങ്കേതങ്ങളിൽ താമസിക്കുന്നവർക്ക് മുൻഗണനയുണ്ടായിരിക്കും. താത്പര്യമുള്ളവർ വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷ ജാതി, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഡിസംബർ എട്ടിന് മുൻപായി പ്രോജക്ട് ഓഫീസർ, ഐ.റ്റി.ഡി.പി, സത്രം ജംഗ്ഷൻ, നെടുമങ്ങാട് എന്ന വിലാസത്തിൽ ലഭ്യമാക്കണം.

താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന് മുൻപ് അതാതു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ്ലയിങ് എയ്റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, ‘സി’ സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.

ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ് നിയമനം

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓഡിയോളജി& സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം (ബി.എ.എസ്.എല്‍.പി./ എം.എ.എസ്.എല്‍.പി.) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20നും 40നു മധ്യേ പ്രായമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍; 0477 2282367.

സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം: അഭിമുഖം എട്ടിന്

ആലപ്പുഴ: എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 75ലധികം ഒഴിവുകളുണ്ട്. പ്ലസ് ടു, ഡിപ്ലോമ/ഐ.ടി.ഐ- ഓട്ടോ മൊബൈല്‍, ഡിഗ്രി, ബി.ടെക്/എം.എസ് സി കമ്പ്യൂട്ടര്‍ സയന്‍സ്/എം.സി.എ., ടാലി, വീഡിയോ എഡിറ്റര്‍ തുടങ്ങിയ യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കാണ് അവസരം. പ്രായം 18നും 40നും ഇടയില്‍. താത്പര്യമുള്ളവര്‍ എട്ടിന് രാവിലെ 10ന് എപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖത്തിനായി എത്തണം. എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്യാനും വിവരങ്ങള്‍ക്കും ഫോണ്‍: 0477-2230624, 8304057735

പിആർഡി ഡ്രോൺ ഓപ്പറേറ്റേഴ്സ് പാനലിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഇൻഫർമേഷൻ-പബ്ലിക്ക് റിലേഷൻസ് വകുപ്പിന്റെ ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ഡ്രോൺ ഓപ്പറേറ്റേഴ്സിന്റെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പാനലിലേക്ക് വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സ്റ്റാർട്ട് അപ്പുകൾക്കോ അപേക്ഷിക്കാം.
ഡ്രോൺ ഉപയോഗിച്ച് ഫോട്ടോ, വീഡിയോ എന്നിവ ഷൂട്ട് ചെയ്യുന്നതിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നോ സംഘടനയിൽ നിന്നോ സമാന സ്ഥാപനങ്ങളിൽ നിന്നോ ഉള്ള മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമാണ് അപേക്ഷകർക്കുള്ള അടിസ്ഥാന യോഗ്യത. വിദ്യാഭ്യാസ യോഗ്യതയിൽ പ്രീഡിഗ്രി അല്ലെങ്കിൽ പ്ലസ് ടു അഭിലഷണീയം. ഡ്രോൺ ഷൂട്ട് ജോലികൾ ഏറ്റെടുത്ത് ചെയ്തിട്ടുള്ള മൂന്നു വർഷത്തെ പരിചയമാണ് സ്ഥാപനങ്ങൾക്കും സംഘടനകൾക്കുമുള്ള യോഗ്യത. വാർത്താ മാധ്യമങ്ങൾക്കായി ഏരിയൽ ന്യൂസ് ക്ലിപ്പുകൾ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്തുള്ള പരിചയം, ഇലക്ട്രോണിക് വാർത്താ മാധ്യമത്തിൽ വീഡിയോഗ്രാഫി അല്ലെങ്കിൽ വീഡിയോ എഡിറ്റിംഗിൽ പ്രവർത്തിപരിചയം, സ്വന്തമായി നാനോ ഡ്രോൺ ഉള്ളവർ, പ്രൊഫഷണൽ എഡിറ്റ് സോഫ്റ്റ് വെയർ ഇൻസ്റ്റാൾ ചെയ്ത ലാപ്‌ടോപ്പ് സ്വന്തമായി ഉള്ളവർ, ദൃശ്യങ്ങൾ തത്സമയം നിശ്ചിത സെർവറിൽ അയക്കാനുള്ള സംവിധാനം ലാപ് ടോപിൽ ഉള്ളവർ, എഡിറ്റ് സ്യൂട്ട്, ഏറ്റവും നൂതനമായ ഇലക്ട്രോണിക് ന്യൂസ് ഗാതറിംഗ് സൗകര്യങ്ങൾ തുടങ്ങിയവ സ്വന്തമായി ഉള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും. അപേക്ഷകർ ക്രിമിനൽ കേസുകളിൽപ്പെടുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്തവരായിരിക്കരുത്. ടെക്‌നിക്കൽ സ്‌പെസിഫിക്കേഷൻ സംബന്ധിച്ച വിശദാംശങ്ങൾക്ക് prd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
അപേക്ഷയോടൊപ്പം ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണം. അപേക്ഷയോടൊപ്പം അപേക്ഷകരുടെ പേര്, വിലാസം, ഫോൺ നമ്പർ, ഇ-മെയിൽ, ഫോട്ടോ, ഐഡി കാർഡിന്റെ പകർപ്പ്, പ്രവൃത്തിപരിചയം എന്നിവ രേഖപ്പെടുത്തിയ ബയോഡാറ്റയും അരമണിക്കൂർ ഷൂട്ട്, ഒരു മണിക്കൂർ ഷൂട്ട് എന്നിവയ്ക്കുള്ള നിരക്ക് സംബന്ധിച്ച വിശദമായ പ്രൊപ്പോസലും ഉണ്ടായിരിക്കണം. അപേക്ഷകൾ ഡിസംബർ 11ന് വൈകീട്ട് 5 നകം
ജില്ല ഇൻഫർമേഷൻ ഓഫീസ്, സിവിൽ സ്റ്റേഷൻ വാർഡ്, കളക്ട്രേറ്റ്, ആലപ്പുഴ, 688001 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ വഴിയോ ലഭിക്കണം. .

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ല/ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകള്‍, ഗവ. പ്ലീഡര്‍ ഓഫീസ് എന്നിവിടങ്ങളിലേക്ക് ക്ലറിക്കല്‍ അസിസ്റ്റന്റ് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 21നും 35നും ഇടയില്‍ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡ് ഉള്ളവര്‍ക്കാണ് അവസരം.
ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ആറു മാസത്തില്‍ കുറയാത്ത പി.എസ്.സി അംഗീകൃത കംപ്യൂട്ടര്‍ കോഴ്‌സും പാസായിരിക്കണം. ഒരുവര്‍ഷത്തേക്കാണ് നിയമനം. പതിമാസം 10,000 രൂപ ഹോണറേറിയം ലഭിക്കും.
താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പ്, സാധുവായ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് കാര്‍ഡിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നിശ്ചിത മാതൃകയില്‍ ഡിസംബര്‍ 23നകം ജില്ലാ പട്ടികജാതി വികസന ഓഫീസിലോ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലോ അപേക്ഷ നല്‍കണം. അപേക്ഷയുടെ മാതൃക ബന്ധപ്പെട്ട ഓഫീസുകളില്‍ ലഭിക്കും.

മെഡിക്കല്‍ ഓഫീസര്‍ നിയമനം

ഭാരതീയ ചികിത്സ വകുപ്പില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിന് കീഴില്‍ നടപ്പിലാക്കിവരുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസറെ ദിവസവേതനടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത ബി എ എം.എസ്, ബിരുദാനന്തര ബിരുദം, പ്രായപരിധി 18 നും 50 നും മദ്ധ്യേ.കൂടിക്കാഴ്ച ഡിസംബര്‍ 16 ന് രാവിലെ 10.30 ന് കല്‍പ്പറ്റ.എസ്.പി. ഓഫീസിന് സമീപമുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ബില്‍ഡിംഗിലുള്ള ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍: 04936 203 906.

അപേക്ഷ ക്ഷണിച്ചു

പനമരം ബ്ലോക്ക് പഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ്ഗ, ജനറല്‍ വനിതകള്‍ക്ക് അസാപ് കേരള മുഖേന നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന കോഴ്സുകള്‍ സ്‌കോളര്‍ഷിപ്പോടുകൂടി പഠിക്കാന്‍ അവസരം. ഫിറ്റ്നെസ് ട്രിയിനര്‍ കോഴ്സ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജി.എസ്.ടി യൂസിംഗ് ടാലി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ ഹ്രസ്വകാല കോഴ്സുകളിലേക്ക് പനമരം ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ഗ്രാമപഞ്ചായത്തുകളില്‍ നിന്നും 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് https://forms.qlel5 bTttxe5f 13tWyLv7 ല്‍ ഡിസംബര്‍ 10 നകം അപേക്ഷിക്കാം. ഫോണ്‍: 7306159442, 04935 220221.

ലാബ് ടെക്‌നീഷ്യന്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഡിസംബര്‍ 12ന് രാവിലെ 10 മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് ഡി.എം.എല്‍.റ്റി / ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2223594.

തയ്യല്‍ ടീച്ചര്‍ അഭിമുഖം

ആലപ്പുഴ: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ തയ്യല്‍ ടീച്ചര്‍ (എച്ച്.എസ്) (കാറ്റഗറി നം 748/21) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട യോഗ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭിമുഖം ഡിസംബര്‍ ആറ്, ഏഴ് തീയതികളില്‍ ആലപ്പുഴ പി.എസ്.സി ഓഫീസില്‍ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള വ്യക്തിഗത അറിയിപ്പ് എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് എന്നിവ മുഖാന്തിരം അറിയിച്ചിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ വ്യക്തിവിവരക്കുറിപ്പ് പൂരിപ്പിച്ച്, ഒ.റ്റി.ആര്‍ വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം നിശ്ചിത സമയത്തും തീയതിയിലും ജില്ലാ പി.എസ്.സി ഓഫീസില്‍ എത്തണം. ഉദ്യോഗാര്‍ത്ഥികള്‍ പി.എസ്.സി വെബ്സൈറ്റിലെ ഇന്റര്‍വ്യൂ ഷെഡ്യൂള്‍, അനൗണ്‍സ്മെന്റ് ലിങ്കുകള്‍ എന്നിവ പരിശോധിക്കണം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments