കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ഫാം അസിസ്റ്റന്റ് നിയമനം
കാസര്‍ഗോഡ് ജില്ലയിലെ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഫാം അസിസ്റ്റന്റ് ഗ്രേഡ് രണ്ട് വെറ്ററിനറിയുടെ രണ്ട് താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.
യോഗ്യത : എസ് എസ് എല്‍ സി പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം ,2. അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റി അംഗീകരിച്ച ലൈവ് സ്റ്റോക്ക് അസിസ്റ്റന്റ് ട്രെയിനിംഗ് കോഴ്‌സ് പൂര്‍ത്തീകരിക്കണം . അല്ലെങ്കില്‍ തത്തുല്യം.
നിശ്ചിതയോഗ്യതയുള്ളവരുടെ അഭാവത്തില്‍ പരിഗണിക്കുന്നവര്‍ പ്ലസ്ടു പാസായിരിക്കണം അല്ലെങ്കില്‍ തത്തുല്യം, ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനത്തില്‍ ലൈവ് സ്റ്റോക്ക് മാനേജെന്റില്‍ ഡിപ്ലോമ, പൗള്‍ട്ടറി പ്രൊഡക്ഷന്‍ /ഡയറി സയന്‍സ്/ലബോറട്ടറി ടെക്‌നിഷ്യന്‍ എന്നിവയില്‍ ഡിപ്ലോമ. പ്രായപരിധി : 18-41 നിയമാനുസൃത വയസ്സിളവ് അനുവദനീയം .
പ്രായം, വിദ്യാഭ്യാസ യോഗ്യത. എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം.
കോഴിക്കോട് ഹോമിയോ മെഡിക്കൽ കോളജിൽ ഒഴിവുകൾ
കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജിൽ ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വകുപ്പിൽ പ്രൊഫസർ തസ്തികയിലും, അനാട്ടമി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും സർജറി വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ തസ്തികയിലും ഓരോ ഒഴിവുകളിലേക്ക് (ആകെ 3 ഒഴിവുകൾ) റീ എംപ്ലോയ്മെന്റ് വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ഗവ. / എയ്ഡഡ് ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലെ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വിരമിച്ച സെൻട്രൽ കൗൺസിൽ ഓഫ് ഹോമിയോപ്പതി / നാഷണൽ കമ്മീഷൻ ഫോർ ഹോമിയോപ്പതി നിഷ്കർഷിച്ചിരിക്കുന്ന യോഗ്യതയുള്ള അധ്യാപകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഡിസംബർ 30നു മുമ്പായി പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിംഗ് ഓഫീസർ ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്, തിരുവനന്തപുരം – 695009 എന്ന മേൽവിലാസത്തിൽ അയയ്ക്കണം.
കരാര്‍ നിയമനം
പത്തനംതിട്ട കോളജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ( സി എഫ് റ്റി കെ) പ്രിന്‍സിപ്പല്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും
യോഗ്യത: ഫുഡ് ടെക്നോളജി/ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും പി എച്ച് ഡിയും 15 വര്‍ഷത്തില്‍ കുറയാത്ത അധ്യാപന പ്രവൃത്തിപരിചയവും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.
ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ നിയമനം
പത്തനംതിട്ട ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ (എഫ് പി ടി സി) ട്രെയിനിങ് കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ഒരു വര്‍ഷത്തേക്ക് കരാര്‍ നിയമനം നടത്തും.
യോഗ്യത: ഫുഡ് ടെക്നോളജി/ ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ഒന്നാം ക്ലാസ്/ ഉയര്‍ന്ന സെക്കന്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തിപരിചയവും. സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അവസാന തീയതി ജനുവരി 23. വിവരങ്ങള്‍ക്ക്: www.supplycokerala.com, www.cfrdkerala.in ഫോണ്‍ 0468 2961144.
വാക്-ഇൻ-ഇന്റർവ്യൂ
തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ രണ്ട് മൾട്ടി പർപ്പസ് ജീവനക്കാരുടെ താത്കാലിക ഒഴിവിൽ വാക്-ഇൻ-ഇന്റർവ്യൂ ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ ജനുവരി നാലിന് രാവിലെ 11ന് നടക്കും. ജി.എൻ.എം നഴ്സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായപരിധി 40 വയസ്. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ളവർ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഇന്റർവ്യൂവിന് ഹാജരാകണം.
കരാർ നിയമനം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൻ്റെ കീഴിൽ പത്തനംതിട്ട ജില്ലയിലെ കോന്നിയിൽ പ്രവർത്തിക്കുന്ന കൗൺസിൽ ഫോർ ഫുഡ് റിസർച്ച് ആൻ്റ് ഡെവലപ്‌മെൻ്റ് (സി.എഫ്.ആർ.ഡി) ൻ്റെ ഉടമ സ്ഥതയിലുള്ള ഫുഡ് പ്രോസസിംഗ് ട്രെയിനിംഗ് സെൻ്ററിലേക്ക് (എഫ്.പി.ടി.സി) ട്രെയിനിംഗ് കോ- ഓർഡിനേറ്റർ തസ്‌തികയിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ
നിന്നും അപേക്ഷ ക്ഷണിക്കുന്നു.
പ്രതിമാസ വേതനം 25000/- രൂപ. യോഗ്യത ഫുഡ് ടെക്നോളജി/ ഫുഡ് ടെക്നോളജി ആൻ്റ് ക്വാളിറ്റി അഷ്വറൻസ് വിഷയത്തിൽ ഒന്നാം ക്ലാസ്/ ഉയർന്ന സെക്കൻ്റ് ക്ലാസ് ബിരുദാനന്തര ബിരുദവും മോഡേൺ ഫുഡ് പ്രോസസിംഗ് രംഗത്ത് രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും. സർക്കാർ സർവീസിൽ നിന്നും വിരമിച്ച പ്രവൃത്തി പരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 23/01/2024. www.supplycokerala.com, www.cfrdkerala.in