കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ ക്ലർക്ക്
ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്കോളർഷിപ്പ് വിതരണവുമായി ബന്ധപ്പെട്ട് ക്ലർക്ക് തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്ട്മെന്റ്, ഇൻഡസ്ട്രിയൽ ട്രെയിനിംഗ് ഡിപ്പാർട്ട്മെന്റ് എന്നിവ അംഗീകരിച്ച എം.എസ് ഓഫീസോടെയുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്റർ കോഴ്സ് അല്ലെങ്കിൽ ഡി.സി.എ അല്ലെങ്കിൽ സി.ഒ.പി.എ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ ബന്ധപ്പെടേണ്ട ഫോൺ നമ്പർ, ഇമെയിൽ ഐ.ഡി സഹിതം 8 ന് വൈകിട്ട് 5 നകം [email protected] ൽ അയയ്ക്കണം.
ജൂനിയര്‍ റിസര്‍ച്ച് ഫെലോ ഒഴിവ്
മലപ്പുറം ഗവ. കോളജിലെ ഫിസിക്‌സ് വകുപ്പില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്ന് വര്‍ഷത്തേക്കുള്ള പ്രൊജക്ടില്‍ മാസം 31000 രൂപയാണ് തുടക്ക വേതനം. ഒഴിവുകളുടെ എണ്ണം – ഒന്ന്. ഫിസിക്‌സ് അല്ലെങ്കില്‍ ഫിസിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആര്‍/യു.ജി.സി നെറ്റ് അല്ലെങ്കില്‍ ഗേറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഉയര്‍ന്ന പ്രായപരിധി 31 വയസ്. അവസാന തീയതി ജനുവരി 18. വിവരങ്ങള്‍ക്ക് gcmalappuram.ac.in. ഫോണ്‍: 9496842940.
ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന് കീഴില്‍ പത്തനംതിട്ട കോന്നി കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ്(സി.എഫ്.ആര്‍.ഡി) ഉടമസ്ഥതയിലുള്ള ഫുഡ് പ്രോസസിങ് ട്രെയിനിങ് സെന്ററില്‍ കരാറടിസ്ഥാനത്തില്‍ ട്രെയിനിങ് കോ-ഓര്‍ഡിനേറ്റര്‍ നിയമനം. പ്രതിമാസവേതനം 25,000 രൂപ. ഫുഡ് ടെക്നോളജി/ഫുഡ് ടെക്നോളജി ആന്‍ഡ് ക്വാളിറ്റി അഷ്വറന്‍സ് വിഷയത്തില്‍ ബിരുദാനന്തര ബിരുദം, മോഡേണ്‍ ഫുഡ് പ്രോസസിങ് രംഗത്ത് രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് വിരമിച്ച പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. അപേക്ഷ ജനുവരി 23 വരെ നല്‍കാമെന്ന് സീനിയര്‍ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ അറിയിച്ചു. വിവരങ്ങളും അപേക്ഷാഫോറവും www.supplycokerala.com, www.cfrdkerala.in ല്‍ ലഭിക്കും. ഫോണ്‍: 0468 2961144.
എം.ഇ.സി. തസ്തികയിലേക്ക് അപേക്ഷിക്കാം
ആലപ്പുഴ : ഭരണിക്കാവ് ബ്ലോക്കില്‍ സ്റ്റാര്‍ട്ട് അപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രോം (എസ്.വി.ഇ.പി) നടപ്പാക്കുന്നതിന്റെ ഭാഗമായി എം.ഇ.സി.മാരുടെ (മൈക്രോ എന്റര്‍പ്രൈസസ് കണ്‍സല്‍ട്ടന്റ്) ഒഴിവിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു. പ്രായപരിധി: 25 മുതല്‍ 45വരെ , അപേക്ഷിക്കുന്ന വ്യക്തി അയല്‍ക്കൂട്ട അംഗമോ, അയല്‍ക്കൂട്ട കുടുംബാംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. സ്ത്രീകള്‍ക്ക് മുന്‍ഗണന. അപേക്ഷകര്‍ ഭരണിക്കാവ്, മാവേലിക്കര ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുള്ളവരായിരിക്കണം.
വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, ആധാര്‍ കോപ്പി, സി.ഡി.എസ്. ചെയര്‍പേഴ്സന്റെ സാക്ഷ്യപത്രം എന്നിവ സഹിതം ജനുവരി 10 വൈകിട്ട് അഞ്ചിനകം ജില്ല മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ല മിഷന്‍, വലിയകുളം, ആലപ്പുഴ- 688001 എന്ന വിലാസത്തില്‍ നല്‍കണം. അപേക്ഷയുടെ പുറത്ത് എസ്.വി.ഇ.പി ഭരണിക്കാവ് ബ്ലോക്ക് എം.ഇ.സി. അപേക്ഷ എന്ന് ചേര്‍ക്കണം. വിവരങ്ങള്‍ക്ക് സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 9400920199
താല്‍ക്കാലിക നിയമനം
ആലപ്പുഴ : കേരള മീഡിയ അക്കാദമി റോണിയോ ഓപ്പറേറ്റര്‍ കം പ്യൂണ്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രിക്കല്‍ വിഷയത്തില്‍ ഐടിഐ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അറിവും പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 15
അപേക്ഷിക്കേണ്ട വിലാസം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030, ഫോണ്‍: 0484-2422275, 0484-24220
കമ്പനി സെക്രട്ടറി തസ്തിക ഒഴിവ്
കോട്ടയം: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ കമ്പനി സെക്രട്ടറി തസ്തികയിൽ (ഓപ്പൺ വിഭാഗം) ഒരു താൽക്കാലിക ഒഴിവു നിലവിലുണ്ട്. യോഗ്യത: ബിരുദം, അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എൽ.എൽ.ബി. അഭിലഷണീയം). പ്രായപരിധി: 18-30 വയസ്. (ഇളവുകൾ അനുവദനീയം) തൽപരരായ ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 ജനുവരി ആറിനു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.
കോ-ഓർഡിനേറ്റർ അപേക്ഷ ക്ഷണിച്ചു
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയുടെ ആലുവ കേന്ദ്രത്തിൽ ഒഴിവുള്ള കോ-ഓർഡിനേറ്റർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷ 10നകം നൽകണം. കരാർ അടിസ്ഥാനത്തിലുള്ള നിയമനം സംബന്ധിച്ച വിശദവിവരം https://kscsa.org യിൽ ലഭ്യമാണ്. ഫോൺ: 8281098863.
താത്ക്കാലിക നിയമനം
എറണാകുളം ജില്ലയിലെ അര്‍ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്പനിസെക്രട്ടറി തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തിന് സംവരണം ചെയ്ത താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും. യോഗ്യത- ബിരുദം, അസ്സോസിയേറ്റ് കമ്പനി സെക്രട്ടറി, രണ്ട് വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയം (എല്‍ എല്‍ ബി അഭിലഷണീയം) പ്രായപരിധി : 18-30 (ഇളവുകള്‍ അനുവദനീയം). യോഗ്യതതെളിയിക്കുന്ന അസ്സല്‍ സട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ എന്‍ ഒ സി ഹാജരാക്കണം. ഫോണ്‍ 0484 2312944.
മൾട്ടി പർപ്പസ് ജീവനക്കാരെ നിയമിക്കുന്നു
ജില്ലാ ഹോമിയോ ആശുപത്രിയിലേക്ക് രണ്ട് മർട്ടി പർപ്പസ് ജീവനക്കാരെ താത്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. ജനുവരി നാല് രാവിലെ 11ന് ജില്ലാ പഞ്ചായത്ത് കാര്യാലയത്തിലാണ് അഭിമുഖം. ജി.എൻ.എം നഴ്‌സിങ്, ഹോമിയോ മരുന്നുകൾ കൈകാര്യം ചെയ്യാനുള്ള പ്രവൃത്തി പരിചയം എന്നീ യോഗ്യതയുള്ളവർക്ക് മുൻഗണനയുണ്ടാകും. പ്രായപരിധി 40. പ്രതിമാസ വേതനം 15,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, വയസ്, യോഗ്യത, പ്രവൃത്തി പരിചയം തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണമെന്ന് ജില്ലാ ഹോമിയോ ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: ജില്ലാ ഹോമിയോ ആശുപത്രിയിലെ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കും. യോഗ്യത: ഡി.എം.എല്‍.ടി അല്ലെങ്കില്‍ തത്തുല്യം. പ്രായം 18-45 മധ്യേ. താല്‍പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 10.30ന് അസല്‍ രേഖകളുമായി ജില്ലാ ഹോമിയോ ആശുപത്രിയില്‍ ഹാജരാകണം. ഫോണ്‍: 0477 2237700, 8281238993.