കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
ഓവര്‍സിയര്‍ നിയമനം
മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ ഗ്രേഡ് 2 നെ നിയമിക്കുന്നു. യോഗ്യത – ഐടിഐ /ഐടിസി/ തത്തുല്യം (സിവില്‍ എഞ്ചിനീയറിങ് രണ്ടുവര്‍ഷത്തെ കോഴ്‌സ്). പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. അപേക്ഷ ഡിസംബര്‍ 15 വൈകിട്ട് 4 വരെ സ്വീകരിക്കും. ഫോണ്‍: 0487 2262473.
വാക്ക് ഇന്‍ ഇന്റര്‍വ്യൂ
കേളപ്പജി കോളേജ് ഓഫ് അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് ആന്‍ഡ് ടെക്‌നോളജി തവനൂരിലെ പ്രിസിഷന്‍ ഫാമിങ് ഡെവലപ്‌മെന്റ് സെന്ററിലേക്ക് എന്‍ജിനീയറിങ്, ഹോര്‍ട്ടികള്‍ച്ചര്‍ യങ്ങ് പ്രൊഫഷണല്‍ തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- യഥാക്രമം എം ടെക് (സോയില്‍ ആന്‍ഡ് വാട്ടര്‍ കണ്‍സര്‍വേഷന്‍ എന്‍ജിനീയറിങ്/ ഇറിഗേഷന്‍ ആന്‍ഡ് ഡ്രെയിനേജ് എന്‍ജിനീയറിങ്), എം എസ് സി (ഹോര്‍ട്ടികള്‍ച്ചര്‍). വിശദവിജ്ഞാപനം www.kau.in ല്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 14ന് രാവിലെ 10 ന് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ രേഖകളുമായി പങ്കെടുക്കണം. ഫോണ്‍: 0494 2686214.
പ്രോജക്ട് ഫെല്ലോ ഒഴിവ്
പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് ഫെല്ലോയുടെ താല്‍ക്കാലിക ഒഴിവ്. ബോട്ടണിയില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ടാക്‌സോമോണിക് ആന്‍ഡ് അനാട്ടമിക്കല്‍ പഠനങ്ങളില്‍ പരിചയം അഭികാമ്യം. 2024 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. താല്‍പര്യമുള്ളവര്‍ ജനുവരി 3ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പീച്ചി വന ഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.
പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവ്
പീച്ചിയിലെ കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്റ്റ് അസിസ്റ്റന്റ് താല്‍ക്കാലിക ഒഴിവ്. ബോട്ടണി, ഫോറസ്ട്രി, എന്‍വയോണ്‍മെന്റ് സയന്‍സ് എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഒന്നാം ക്ലാസ് ബിരുദവും വിത്ത് കൈകാര്യം ചെയ്യുന്നതിലും നഴ്‌സറി ടെക്‌നിക്കുകളിലും പരിചയവുമാണ് വിദ്യാഭ്യാസ യോഗ്യത. 2023 ജനുവരി ഒന്നിന് 36 വയസ്സ് കവിയരുത്. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ വയസ്സിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 11ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ നടത്തുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0487 2690100.
എന്യൂമറേറ്റര്‍ നിയമനം
തദ്ദേശസ്വയംഭരണ വകുപ്പ് വാര്‍ഡുകളെ അടിസ്ഥാനപ്പെടുത്തിയുള്ള 11-ാമത് കാര്‍ഷിക സെന്‍സസിന്റെ ഒന്നാംഘട്ട വിവരശേഖരണത്തിനായി എന്യൂമറേറ്റര്‍മാരെ തിരഞ്ഞെടുക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിച്ച് നടത്തുന്ന സെന്‍സസില്‍ സ്മാര്‍ട്ട്‌ഫോണും അത് ഉപയോഗിക്കുന്നതില്‍ പ്രായോഗിക പരിജ്ഞാനവുമുള്ള സേവനതല്‍പരരായ ഉദ്യോഗാര്‍ഥികളെയാണ് പരിഗണിക്കുന്നത്. ഒന്നാംഘട്ട വിവരശേഖരണത്തില്‍ ഓരോ വാര്‍ഡിലെയും താമസക്കാരായ കര്‍ഷകരുടെ കൈവശനുഭവ ഭൂമിയുടെ വിവരങ്ങളാണ് ശേഖരിക്കേണ്ടത്. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡിവിഷന്‍ പരിധിയില്‍ സര്‍വേ പൂര്‍ത്തീകരിക്കുന്നതിന് താല്പര്യമുള്ളവര്‍ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് ജില്ലാ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍: 0487 2991125. ഇ-മെയില്‍: [email protected]
ആര്‍ബിട്രേറ്റര്‍ അസിസ്റ്റന്റ്-കരാര്‍ നിയമനം
ദേശീയപാത ആര്‍ബിട്രേഷന്‍ ഓഫീസില്‍ ആര്‍ബിട്രേറ്റര്‍ അസിസ്റ്റന്റിന്റെ നിലവിലുള്ള ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തും. ലാന്‍ഡ് റവന്യൂ വകുപ്പില്‍ സേവനമനുഷ്ടിച്ചവരും ലാന്‍ഡ് അക്വിസിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പ്രവര്‍ത്തനപരിചയം. ഉളളവരും ഡെപ്യൂട്ടികളക്ടര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. സര്‍വീസ് വിവരങ്ങള്‍ സംബന്ധിച്ച സാക്ഷ്യപത്രം, പ്രവൃത്തി പരിചയം സംബന്ധിച്ച് ബന്ധപ്പെട്ട അധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം സഹിതം, നിശ്ചിത പ്രൊഫോര്‍മയില്‍ തയ്യാറാക്കിയ അപേക്ഷ ആര്‍ബിട്രേറ്റര്‍ ആന്‍ഡ് ജില്ലാകളക്ടര്‍, കലക്ടറേറ്റ് സിവില്‍ സ്റ്റേഷന്‍, കച്ചേരി.പി.ഒ, കൊല്ലം, പിന്‍-691013 എന്ന വിലാസത്തില്‍ ഡിസംബര്‍ 27 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. മതിയായ രേഖകളില്ലാതേയോ, സമയപരിധി കഴിഞ്ഞോ, മെയില്‍ മുഖേനയോ ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. അപേക്ഷമാതൃകക്കും വിവരങ്ങള്‍ക്കും kollam.nic.in ഫോണ്‍ 0474 2793473.
അഭിമുഖം
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ ഡ്രസ്സ് മേക്കിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനത്തിന് അഭിമുഖം നടത്തും. യോഗ്യത : ഫാഷന്‍ ആന്‍ഡ് അപ്പാരല്‍ ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബിവോക്ക്/ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് / ഗാര്‍മെന്റ് ഫാബ്രിക്കേറ്റിങ് ടെക്‌നോളജി/ കോസ്റ്റും ഡിസൈനിങ്ങിലുള്ള ഡിപ്ലോമയും(കുറഞ്ഞത് രണ്ട് വര്‍ഷം) ബന്ധപ്പെട്ട മേഖല രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലെങ്കില്‍ ഡ്രസ്സ് മേക്കിങ് ട്രേഡിലുള്ള എന്‍ ടി സി/ എന്‍ എ സിയും ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും. യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഡിസംബര്‍ 13 രാവിലെ 11ന് ഐ ടി ഐയില്‍ എത്തണം. ഫോണ്‍ 0474 2793714.
ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
വയനാട് ജില്ലയിലെ എൻ ഊരു ചാരിറ്റബിൾ സൊസൈറ്റിയുടെ ഭാഗമായി എൻ ഊരു ഗോത്രപൈതൃക ഗ്രാമം പദ്ധതിക്കു കീഴിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.cmd.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 18.
ക്ലറിക്കല്‍ അസിസ്റ്റന്റ് നിയമനം
പട്ടികജാതി വികസന ഓഫീസിലും ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പട്ടികജാതി വികസന ഓഫീസുകളിലും ഗവ. പ്ലീഡറുടെ ഓഫീസിലും ക്ലറിക്കല്‍ അസിസ്റ്റന്റ്മാരെ നിയമിക്കുന്നു. 21 മുതല്‍ 35 വയസ്സ് വരെയുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ ബിരുദവും ആറുമാസത്തില്‍ കുറയാത്ത പിഎസ്‌സി അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ് പാസായവരും ആയിരിക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഡിസംബര്‍ 23. അപേക്ഷകള്‍ പട്ടികജാതി ഓഫീസുകളില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0487 2360381.