HomeLatest Jobകേരള ആരോഗ്യ വകുപ്പിന് കീഴില്‍ PSC പരീക്ഷ ഇല്ലാതെ ജോലി – നിങ്ങളുടെ പഞ്ചായത്തിലും...

കേരള ആരോഗ്യ വകുപ്പിന് കീഴില്‍ PSC പരീക്ഷ ഇല്ലാതെ ജോലി – നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍ – Kerala Temporary Govt Jobs December 2023

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് അഭിമുഖം

നെടുമ്പന സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് കരാര്‍അടിസ്ഥാനത്തില്‍ എപ്പിഡെമിയോളജിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനത്തിനായി ഡിസംബര്‍ 16ന് അഭിമുഖം നടത്തും.

എപ്പിഡെമിയോളജിസ്റ്റ്,- രാവിലെ 10 മുതല്‍ 11വരെയും, ലാബ് ടെക്‌നീഷ്യന്‍ – രാവിലെ 11 മുതല്‍ 12.30വരെയും, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍- 12.30 മുതല്‍ 1.30വരെയുമാണ്.
യോഗ്യത: എപ്പിഡെമിയോളജിസ്റ്റ് -ഏതെങ്കിലും മെഡിക്കല്‍ ബിരുദം, എം പി എച്ച് /എം ഡി /ഡി പി എച്ച് നിര്‍ബന്ധം. അല്ലെങ്കില്‍ ഏതെങ്കിലും ബിരുദം, എം പി എച്ച് /ഡി പി എച്ച് നിര്‍ബന്ധം.

ലാബ് ടെക്‌നീഷ്യന്‍ -സര്‍ക്കാര്‍ അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഡി എം എല്‍ ടി ആന്‍ഡ് ബി എസ് സി എം എല്‍ ടി, പാരാമെഡിക്കല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ,ഡി എം ഇ സര്‍ട്ടിഫിക്കറ്റ്.

ഡേറ്റ മാനേജര്‍ – കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം/ബി ഇ/ബി ടെക് ഇലക്ട്രോണിക്‌സ് /ഐ ടി, മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായപരിധി: 2023 നവംബര്‍ 30ന് 40 വയസ്സ് കവിയരുത്.
അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും രേഖകളുമായി മുഖത്തല ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പഞ്ചായത്തില്‍ എത്തണം. ഫോണ്‍ 0474 2593313.

ആംബുലന്‍സ് ഡ്രൈവര്‍ ഒഴിവ്

മുട്ടം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ആംബുലന്‍സ് ഡ്രൈവറുടെ ഒഴിവുണ്ട്.ഡിസംബര്‍ 16 ന് രാവിലെ 11 മണിക്ക് മുട്ടം സാമൂഹികാരോഗ്യ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ഇന്റര്‍വ്യൂ നടക്കും. താല്‍പര്യമുളളവര്‍ ഇന്റര്‍വ്യൂ സമയത്തിന് അര മണിക്കൂര്‍ മുമ്പ് വെളളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ സമര്‍പ്പിക്കണം. പത്താം ക്ലാസ് പാസ്സായ ഹെവി ഡ്രൈവിംഗ് ലൈസന്‍സുളളവര്‍ക്ക് പങ്കെടുക്കാം. പ്രായ പരിധി 45 വയസ്സ്.

വാക് ഇന്‍ ഇന്റര്‍വ്യു

ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ പിയിലേക്ക് കൗണ്ടര്‍ ഡ്യൂട്ടിക്കായി ആളെ നിയമിക്കുന്നു. ഡിസംബര്‍ 15 ന് രാവിലെ 11 മണിക്ക് ആശുപത്രി കോണ്‍ഫറന്‍സ് ഹാളില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. എ.എന്‍.എം യോഗ്യതയുളളവര്‍ക്കും പരിസരവാസികള്‍ക്കും മുന്‍ഗണന. എസ്.എസ്.എല്‍.സി യോഗ്യതയുളള 18 നും 36 നും ഇടക്ക് പ്രായമുളള ഉദ്യോഗാര്‍ഥികള്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള ഉദ്യോഗാര്‍ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ എന്നിവ സഹിതം ഹാജരാകണം.

താല്‍ക്കാലിക നിയമനം

ഭാരതീയ ചികിത്സാ വകുപ്പിലെ ഇടുക്കി ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ മെഡിക്കല്‍ ഓഫീസര്‍, പുരുഷ തെറാപ്പിസ്റ്റ് തസ്തികകളിലെ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 2024 മാര്‍ച്ച് 31 വരെയുള്ള കാലയളവിലേയ്ക്കാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നത്. കൗമാരഭൃത്യം മെഡിക്കല്‍ ഓഫീസര്‍- ബി എ എം എസ് – എംഡി, വയോ അമൃതം മെഡിക്കല്‍ ഓഫീസര്‍ – ബി എ എം എസ്, തെറാപ്പിസ്റ്റ് തസ്തികയില്‍ കേരള സര്‍ക്കാര്‍ അംഗീകരിച്ച സ്ഥാപനത്തില്‍ പഠിച്ച ഒരു വര്‍ഷ ആയുര്‍വേദതെറാപ്പിസ്റ്റ് കോഴ്സ് എന്നിങ്ങനെയാണ് യോഗ്യത.
ഉദ്യോഗാര്‍ഥികള്‍ ഡിസംബര്‍ 13ന് രാവിലെ 10.30ന് കുയിലിമലയിലുള്ള സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കാര്യാലയത്തില്‍(ആയുര്‍വേദം) നടത്തുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഫോണ്‍: 04862-232318

സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ നിയമനം

ആലപ്പുഴ: ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ നടപ്പിലാക്കുന്ന ദൃഷ്ടി പദ്ധതിയിലേക്ക് ശാലാക്യതന്ത്ര സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയില്‍ നിലവിലുള്ള ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. അഭിമുഖം ഡിസംബര്‍ 12ന്. യോഗ്യത: മെഡിക്കല്‍ ഓഫീസര്‍ – കേരളത്തിലെ അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നോ, സര്‍വ്വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ളതോ ആയ ബി.എ.എം.എസ്. ബിരുദം, ശാലാക്യതന്ത്രത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം, റ്റി.സി.എം.സി. രജിസ്ട്രേഷന്‍.
പ്രായപരിധി: 40 വയസ്. അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും [email protected] എന്ന വിലാസത്തില്‍ ഡിസംബര്‍ 11-നകം ലഭിക്കണം. അംഗീകൃത യോഗ്യതയുള്ള അപേക്ഷകര്‍ 0477-2252965 എന്ന ഫോണ്‍ നമ്പരില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

സൈകാട്രിസ്റ്റ് നിയമനം

നാഷ്ണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈകാട്രിസ്റ്റ് നിയമനം. യോഗ്യത എം.ഡി, സൈകാട്രിക് മെഡിസിന്‍ ഡിപ്ലോമ. പ്രായപരിധി 67. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ഡിസംബര്‍ 12 നകം ഡിസ്ട്രിക് പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മെയോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്, 673122 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണം. ഫോണ്‍: 04936 202771.

താത്കാലിക ഒഴിവ്

എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഏറോമോഡലിങ് ഇൻസ്‌ട്രക്ടർ കം സ്റ്റോർ കീപ്പർ എന്ന തസ്തികയിൽ താത്കാലിക അടിസ്ഥാനത്തിൽ വിമുക്ത ഭടൻമാർക്കായി സംവരണം ചെയ്തിട്ടുള്ള ഒരു ഒഴിവു നിലവിലുണ്ട്. നിശ്ചിത യോഗ്യതകൾ ഉള്ളവർ എല്ലാ അസ്സൽ സർട്ടിഫിക്കട്ടുകൾ സഹിതം ഡിസംബർ 19ന് മുൻപ് അതാതു എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
പ്രായപരിധി: 18-41 (നിയമാനുസൃത വയസ്സിളവ് അനുവദനീയം) ഭിന്നശേഷിക്കാർ അർഹരല്ല.
വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, സ്റ്റാറ്റിക്, ഫ്ലയിങ് എയ്റോ മോഡലുകളിൽ വൈദഗ്ദ്യം, ഇംഗ്ലീഷിൽ പ്രാവിണ്യം എന്നിവ ഉണ്ടായിരിക്കണം, ‘സി’ സർട്ടിഫിക്കറ്റിന് അർഹരായ വിമുക്ത ഭടന്മാരെ പരിഗണിക്കുന്നതാണ്. വേതനം: 27800-54400.

ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റ് നിയമനം

ആലപ്പുഴ: ഗവ.ടി.ഡി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ.എന്‍.ടി. വിഭാഗത്തില്‍ ഓഡിയോളജിസ്റ്റ് കം സ്പീച്ച് പത്തോളജിസ്റ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഓഡിയോളജി& സ്പീച്ച് ലാംഗ്വേജ് പത്തോളജിയില്‍ ബിരുദം/ ബിരുദാനന്തര ബിരുദം (ബി.എ.എസ്.എല്‍.പി./ എം.എ.എസ്.എല്‍.പി.) യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. 20നും 40നു മധ്യേ പ്രായമുള്ളവര്‍ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം 12ന് രാവിലെ 10.30ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം. ഫോണ്‍; 0477 2282367.

ലാബ് ടെക്‌നീഷ്യന്‍ : വാക്ക് ഇന്‍ ഇന്റര്‍വ്യൂ

വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് എച്ച്.എം.സി മുഖാന്തിരം ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുവാന്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഒരൊഴിവാണ് നിലവിലുള്ളത്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡേറ്റയും സഹിതം ഡിസംബര്‍ 12ന് രാവിലെ 10 മണിക്ക് വെണ്‍പകല്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഇന്റര്‍വ്യൂവിന് ഹാജരാകേണ്ടതാണെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. അപേക്ഷകര്‍ക്ക് ഡി.എം.എല്‍.റ്റി / ബി.എസ്.സി എം.എല്‍.റ്റി യോഗ്യതയും കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ സേവനം അനുഷ്ഠിച്ചിട്ടുള്ളവര്‍ക്കും അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2223594.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments