HomeLatest Jobപരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍ –...

പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ താല്‍ക്കാലിക ഒഴിവുകള്‍ – നിങ്ങളുടെ പഞ്ചായത്തിലും ജോലി ഒഴിവുകള്‍ – Kerala Temporary Govt Jobs December 2023

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

Today Govt Job Updates
Today Govt Job Updates

നാഷണല്‍ ആയുഷ് മിഷനില്‍ വാക്ക് ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്‍ ഭാരതീയ ചികിത്സാ വകുപ്പ് – ഹോമിയോപ്പതി വകുപ്പ് ആയുഷ് എച്ച് ഡബ്ലിയു സി ഡിസ്‌പെന്‍സറിലേക്കുള്ള ജിഎന്‍എം മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പ്രതിമാസവേതനം 15,000 രൂപ. ഉയര്‍ന്ന പ്രായപരിധി 40 വയസ്സ്. ഒഴിവുകളുടെ എണ്ണം 31. താല്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം തൃശൂര്‍ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍, (പാലസ് റോഡ്, പാട്ടുരായ്ക്കല്‍) പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ജനുവരി അഞ്ചിന് വൈകീട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. http://nam.kerala.gov.in എന്ന വെബ് സൈറ്റില്‍ കാണുന്ന അപേക്ഷാ ഫോം പൂരിപ്പിച്ച് കൊണ്ടുവരണം. ജനുവരി 10 ന് രാവിലെ 11 മണിക്ക് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടക്കും. ഫോണ്‍ 8113028721.

പരിശീലകരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ കാർഷിക കോളജ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു. അത്‌ലറ്റിക്‌സ്‌ ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിംഗ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ / ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ എന്നീ നിശ്ചിത യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2314298, 9447111553.

വാക്-ഇൻ-ഇന്റർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 5ന്, യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇന്റർവ്യൂ ജനുവരി 9ന്, സാനിറ്റേഷൻ വർക്കർ ഇന്റർവ്യൂ ജനുവരി 16നും രാവിലെ 11 മണിക്ക് നടക്കും. അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ്-മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 29 മുമ്പ് നൽകണം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nam.kerala.gov.inൽ ലഭ്യമാണ്.

എംപ്ലോയ്മെന്റ് മുഖേന നിയമനം

ഇടുക്കി ജില്ലയിലെ ഒരു സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനത്തില്‍ ബ്ലോക്ക് കോ- ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ നിലവിലുളള 5 ഒഴിവിലേക്ക് (ഓപ്പണ്‍ -3, ഈഴവ -1, എസ്.സി-1) എംപ്ലോയ്മെന്റ് മുഖേന നിയമനം നടത്തും. സംവരണ വിഭാഗത്തില്‍പ്പെട്ടവരുടെ അഭാവത്തില്‍ ഇതരസംവരണ വിഭാഗക്കാരെയും പരിഗണിക്കും. 18 നും 41 നും ഇടയില്‍ പ്രായമുളളവര്‍ക്കാണ് നിയമനം.
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ബിരുദവും പ്രാദേശിക ഭാഷയില്‍ ആശയവിനിമയം നടത്തുന്നതിനും എഴുതുന്നതിനുമുളള കഴിവ്, ടെക്നോളജി ആന്‍ഡ് സോഫ്റ്റ്വെയര്‍ ആപ്ലിക്കേഷന്‍ സപ്പോര്‍ട്ടില്‍ ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ജനുവരി 5 നകം അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04868 272262

പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം

ആലപ്പുഴ: നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് സാന്ത്വന പരിചരണ പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് കെയര്‍ നഴ്സ് നിയമനം നടത്തും. ജനുവരി ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് നീലംപേരൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസില്‍ വാക്ക് ഇന്‍- ഇന്റര്‍വ്യൂ നടത്തും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം. യോഗ്യത: ബി.എസ്‌സി. നഴ്‌സിംഗ് അല്ലെങ്കില്‍ ജനറല്‍ നഴ്‌സിംഗ് , ബി.സി.സി.പി.എന്‍. അല്ലെങ്കില്‍ എ.എന്‍.എം, ബി.സി.സി.പി.എന്‍ അല്ലെങ്കില്‍ സി.സി.സി.പി.എന്‍. വിവരങ്ങള്‍ക്ക്: 0477271061

പ്രോജക്ട് ഫെല്ലോ നിയമനം

കേരള വനഗവേഷണ സ്ഥാപനത്തില്‍ താത്കാലിക പ്രോജക്ട് ഫെല്ലോയെ നിയമിക്കുന്നു. സുവോളജി/ ബോട്ടണി/ എന്‍വയോണ്‍മെന്റല്‍ സയന്‍സ് തുടങ്ങിയ വിഷയങ്ങളില്‍ ഒന്നാം ക്ലാസോടെയുള്ള ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജനുവരി 5 ന് രാവിലെ 10 മണിക്ക് പീച്ചി വനഗവേഷണ സ്ഥാപനത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാക്കണം. പ്രായപരിധി 36 വയസ്സ്. പ്രതിമാസ വേതനം 22,000 രൂപ. എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃതമായ ഇളവ് ലഭിക്കും.

കോട്ടയ്ക്കല്‍ പോളിടെക്നിക്കില്‍ നിയമനം

കോട്ടയ്ക്കല്‍ ഗവ. വനിതാ പോളിടെക്‌നിക് കോളേജിലെ സി.ഡി.ടി.പി സ്‌കീമിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ കണ്‍സള്‍ട്ടന്റ്, ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കണ്‍സള്‍ട്ടന്റ് തസ്തികകളിലേക്ക് നിയമനം നടത്തുന്നു. ഏതെങ്കിലും സോഷ്യല്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയും സാമൂഹിക സേവനത്തില്‍ രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് കണ്‍സള്‍ട്ടന്റ് തസ്തികയിലേക്കുള്ള യോഗ്യത. ഏതെങ്കിലും വിഷയത്തില്‍ ഡിഗ്രി/ ഡിപ്ലോമ, സാമൂഹിക സേവനത്തില്‍ പ്രവൃത്തി പരിചയം എന്നിവ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് തസ്തികയുടെയും പ്ലസ്ടു/ഡിഗ്രി/ഡിപ്ലോമ സാമൂഹിക സേവനത്തില്‍ പ്രവൃത്തിപരിചയം എന്നിവ ജൂനിയര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ കസള്‍ട്ടന്റ് തസ്തികയുടെയും യോഗ്യതകളാണ്. മൂന്ന് തസ്തികകള്‍ക്കും കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യമാണ്. അഭിമുഖം ജനുവരി മൂന്നിന് രാവിലെ 11 മണിക്ക് പോളിടെക്‌നിക് കോളേജില്‍ നടക്കും. ഫോണ്‍: 0483 2750790.

നഴ്‌സിങ് അസിസ്റ്റന്റ് നിയമനം

എടവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സിയുടെ കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഒരു നഴ്‌സിങ് അസിസ്റ്റന്റിനെ നിയമിക്കുന്നു. അപേക്ഷകര്‍ ആരോഗ്യവകുപ്പിലോ ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലോ നഴ്‌സിംഗ് അസിസ്റ്റന്റായി വിരമിച്ച 65 വയസ് തികയാത്ത ആരോഗ്യവാന്‍മാരായിരിക്കണം. അഭിമുഖം 28ന് രാവിലെ 10.30ന് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0483 2701029.

ടെക്‌നിക്കല്‍ അസ്സിസ്റ്റന്റ് നിയമനം

പുനലൂര്‍ മെയിന്റനന്‍സ് ട്രിബ്യൂണലില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്‍ഡ് തസ്തികയിലേക്ക് കരാര്‍ നിയമനം. നിയമനകാലാവധി : ഒരു വര്‍ഷം. പ്രായപരിധി 18-35. യോഗ്യത: അംഗീകൃത സര്‍വ്വകലാശാലബിരുദം എം എസ് ഡബ്ല്യൂ യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന. വേഡ് പ്രോസസിങില്‍ (മലയാളം,ഇംഗ്ലീഷ്) സര്‍ക്കാര്‍ അംഗീകൃത കോഴ്‌സ് പാസായിരിക്കണം. ഒറിജിനല്‍ രേഖകള്‍, ബയോഡേറ്റാ, യോഗ്യതാ രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ഡിസംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ ഹാജരാകണം. വിവരങ്ങള്‍ക്ക് : ജില്ലാ സാമൂഹ്യനീതി ഓഫീസ്. ഫോണ്‍- 0474-2790971.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments