HomeLatest Jobപ്രകൃതി ചികിത്സാ ആശുപത്രിയിൽ ഒഴിവുകൾ – PSC പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം

പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഒഴിവുകൾ – PSC പരീക്ഷ ഇല്ലാതെ നേരിട്ട് ഇന്റര്‍വ്യൂ വഴി നേടാം

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

പ്രകൃതി ചികിത്സാ ആശുപത്രിയിൽ ഒഴിവുകൾ

വർക്കല ഗവൺമെൻ്റ് യോഗ പ്രകൃതി ചികിത്സാ ആശുപത്രിയിൽ മസാജ് തെറാപിസ്റ്റ്, കുക്ക് അസിസ്റ്റന്റ്റ് മൾട്ടിപർപ്പസ് വർക്കർ, സെക്യൂരിറ്റി, ഡേറ്റ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

മസാജ് തെറാപിസ്റ്റ് തസ്തിക- പുരുഷന്മാർ -2, സ്ത്രീകൾ-2. യോഗ്യത-1.എസ്.എസ്.എൽ.സി പാസായിരിക്കണം 2.ഡയറക്ടറേറ്റ് ഓഫ് ആയുർവേദ മെഡിക്കൽ എഡ്യൂക്കേഷൻ അംഗീകരിച്ച ആയുർവേദ തെറാപിസ്റ്റ് കോഴ്‌സ് പാസ്സായിരിക്കണം.

മൾട്ടിപർപ്പസ് വർക്കർ– (സ്ത്രി) ഒഴിവ്- 01. യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.
3.സെക്യൂരിറ്റി ഒഴിവ്- 01. യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

കുക്ക് അസിസ്റ്റന്റ് ഒഴിവ്-01. യോഗ്യത: എസ്.എസ്.എൽ.സി പാസായിരിക്കണം.

ഡേറ്റ എൻട്രി ഓപ്പറേറ്റർ യോഗ്യത: 1.പ്ലസ്സ് 2 പാസ്സായിരിക്കണം 2. കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ കോഴ്സ‌് പാസ്സായിരിക്കണം. പ്രായപരിധി-25നും 45 വയസിനും ഇടയിൽ. അഭിമുഖ സമയം-21/02/2024ന് രാവിലെ 11 മണി. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അന്നേദിവസം വർക്കല പ്രകൃതി ചികിത്സാ ആശുപത്രിയിലെ അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

മറ്റു താല്‍ക്കാലിക ജോലി ഒഴിവുകള്‍

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ നിയമനം

കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൻ്റെ വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ വിവിധ തസ്തികകളിൽ കരാറടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് യോഗ്യരായവരിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷയിൽ തസ്തികയും പ്രതീക്ഷിക്കുന്ന ശമ്പളവും സൂചിപ്പിക്കേണ്ടതാണ്.
അപേക്ഷകൾ [email protected] എന്ന മെയിൽ ഐഡിയിലേക്ക് ഇമെയിൽ ആയും അയക്കാവുന്നതാണ്. ഇമെയിൽ അയക്കുമ്പോൾ സബ്ജക്ട് ലൈനിൽ അപേക്ഷിക്കുന്ന തസ്തികയുടെ പേര് സൂചിപ്പിക്കേണ്ടതാണ്.
വനിതാ സ്വീപ്പർ (1 ഒഴിവ്), പാചകക്കാരി (2 ഒഴിവുകൾ) എന്നീ തസ്തികയിലാണ് ഒഴിവുകൾ. കൂടുതൽ വിവരങ്ങൾക്ക് 0484-2369059 എന്ന നമ്പറിലോ ബോട്ട് ജെട്ടിക്ക് സമീപമുള്ള എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽ പ്രവർത്തി സമയങ്ങളിലോ ബന്ധപ്പെടാവുന്നതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി 2024 ഫെബ്രുവരി 23.

ചാർട്ടേഡ് അക്കൗണ്ടൻ്റ് നിയമനം

എറണാകുളം ജില്ലയിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗ്രാമ, ബ്ലോക്ക്, ജില്ലാ ഓഫീസുകളുടെ 2023-24 സാമ്പത്തിക വർഷത്തെ വാർഷിക വരവ്- ചെലവ് കണക്കുകൾ, എം.ഐ.എസ് (മാനേജ്മൻ്റ് ഇൻഫർമേഷൻ സിസ്റ്റം) പ്രകാരവുമുള്ള വരവ്- ചെലവ് കണക്കുകൾ എന്നിവ ഓഡിറ്റ് നടത്തുന്നതിനായി നിയമാനുസൃത യോഗ്യതയും പരിചയവും ഉള്ള ചാർട്ടേഡ് അക്കൗണ്ടൻ്റുമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഓഡിറ്റ് ചെയ്ത് പരിചയമുള്ളവർക്ക് മുൻഗണന. അപേക്ഷകൾ നേരിട്ടോ തപാൽ മുഖാന്തിരമോ ജോയിൻ്റ് പ്രോഗ്രാം കോഓഡിനേറ്റർ, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, സിവിൽ സ്റ്റേഷൻ, മൂന്നാംനില, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ നൽകേണ്ടതാണ്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 23. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ 0484-2421355.

സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ കരാര്‍ നിയമനം; അഭിമുഖം 24ന്

സ്റ്റേറ്റ് നിര്‍ഭയ സെല്ലിന് കീഴില്‍ രാമവര്‍മപുരത്ത് പ്രവര്‍ത്തിക്കുന്ന മെന്റല്‍ ഹെല്‍ത്ത് ഹോം, പ്രത്യാശ ഫോര്‍ ഇന്റഗ്രേറ്റഡ് സോഷ്യല്‍ ആക്ഷനില്‍ കുക്ക്, ക്ലീനിങ് സ്റ്റാഫിനെ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. 30 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അഞ്ചാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. കുക്കിന് 12,000 രൂപയും ക്ലീനിങ് സ്റ്റാഫിന് 9000 രൂപയുമാണ് ശമ്പളം. യോഗ്യത, പ്രവര്‍ത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഫെബ്രുവരി 24ന് രാവിലെ 10 ന് രാമവര്‍മപുരത്തുള്ള മോഡല്‍ ഹോമില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍: 9061809973, 0487-2328250.

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

തൃശ്ശൂര്‍ ജില്ലയിലെ മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ ഹൗസ് മദര്‍ (ഫുള്‍ ടൈം റസിഡന്റ്) തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. നാലു ഒഴിവാണുള്ളത്. യോഗ്യത- സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദം. പ്രായപരിധി – 25 വയസ് പൂര്‍ത്തിയാകണം. 30 – 45 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധം. പ്രതിമാസ വേതനം- 22500 രൂപ.
യോഗ്യരായ വനിതകള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 24ന് രാവിലെ 10 ന് രാമവര്‍മ്മപുരം മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ലഭിക്കും. ഫോണ്‍: 0471 -2348666, www.keralasamakhya.org

ഡ്രൈവർ തസ്തികയിൽ താൽക്കാലിക ഒഴിവ്

ഒരു കേന്ദ്ര സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഡ്രൈവർ തസ്തികയിൽ ഓപ്പൺ, പട്ടികജാതി വിഭാഗത്തിൽ രണ്ട് താൽക്കാലിക ഒഴിവുകൾ നിലവിലുണ്ട്.
എസ് എസ് എൽ സി, മോട്ടോർ കാർ ഓടിക്കുന്നതിനുള്ള അംഗീകൃത ലൈസൻസ്, മോട്ടോർ മെക്കാനിസത്തിൽ അറിവ്, മോട്ടോർ കാർ ഡ്രൈവർ തസ്തികയിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം എന്നീ യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രായപരിധി 18-30 വയസ്. പട്ടികജാതി വിഭാഗങ്ങൾക്ക് 35 വയസ്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 27 നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അടുത്തുള്ള എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകുക.

ജില്ലാ ശുചിത്വമിഷനിൽ ഇന്റേൺ

കോഴിക്കോട് ജില്ലാ ശുചിത്വമിഷൻ നടപ്പിലാക്കിവരുന്ന വിവിധ വിവര വിജ്ഞാന വ്യാപന പ്രവർത്തനങ്ങളിലും, ക്യാമ്പയിൻ പ്രവർത്തനങ്ങളിലും ശുചിത്വമിഷനെ സഹായിക്കുന്നതിനായി നിലവിലുള്ള ഒഴിവിൽ ഐഓസി ഇന്റർണിനെ തിരഞ്ഞെടുത്ത് നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഏതെങ്കിലും വിഷയത്തിൽ ബിരുദത്തോടൊപ്പം ജേർണലിസം, മാസ് കമ്മ്യൂണിക്കേഷൻ, പബ്ലിക് റിലേഷൻസ്, സോഷ്യൽവർക്ക് എന്നീ വിഷയങ്ങളിൽ ഡിപ്ലോമ അല്ലെങ്കിൽ ബിരുദാനന്തര ബിരുദമോ, കഴിഞ്ഞ ഒരു വർഷത്തിനകം നേടിയിട്ടുള്ളവരായിരിക്കണം. ഒരു വർഷത്തേക്കാണ് നിയമനം. നിയമന കാലയളവിൽ പ്രതിമാസം 10000 രൂപ സ്റ്റൈപ്പൻഡ് നൽകും. അപേക്ഷകർ സോഷ്യൽ മീഡിയയിൽ ഒരു വർഷത്തിനകം പോസ്റ്റ് ചെയ്ത ക്യാരിക്കേച്ചറുകൾ/പോസ്റ്ററുകൾ സഹിതം ജില്ലാകോർഡിനേറ്റർ, ജില്ലാ ശുചിത്വമിഷൻ, സിവിൽസ്റ്റേഷൻ(പി.ഒ), കോഴിക്കോട്-673020 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

അക്രെഡിറ്റഡ് ഓവർസിയർ ഒഴിവ്

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ അക്രെഡിറ്റഡ് ഓവർസിയർ തസ്തികയിലെ മൂന്നു ഒഴിവുകളിലേക്ക് ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനീയറിംഗിൽ ഡിപ്ലോമയാണ് യോഗ്യത . താല്പര്യമുള്ളവർ ബയോഡാറ്റയും യോഗ്യതാസർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഫെബ്രുവരി 22 ന് രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് ഭവനിലെ പി.എം.ജി.എസ്.വൈ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം.

ഫാര്‍മസിസ്റ്റ് ഒഴിവുകൾ

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന് നടക്കും. എന്‍.സി.പി. (നഴ്‌സ് കം ഫാര്‍മസിസ്റ്റ്) അല്ലെങ്കില്‍ സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും, ഈ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 21 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം

സേഫ്റ്റി ഓഫീസർ നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും: 0484-2336000.

സെക്യൂരിറ്റി ഗാർഡ് നിയമനം

എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാർഡ് – പുരുഷൻ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്-ഇൻ-ഇന്റർവ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകൾ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികൾ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസൽ, പകർപ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0484-2386000.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments