കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം
ഇടുക്കി ജില്ലയില്‍ ആരോഗ്യവകുപ്പിന്റെ അറക്കുളത്തുള്ള സ്ത്രീകളുടെ പകല്‍ വീട്ടിലേക്ക് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ജൂലൈ 25 രാവിലെ 11 മുതല്‍ സിവിൽ സ്റേഷനിലുള്ള ജില്ലാ മെഡിക്കല്‍ ആഫീസിൽ (ആരോഗ്യം) നടക്കും . എസ്എസ്എല്‍സിയാണ് യോഗ്യത. 55 വയസ് കവിയരുത്. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍, ആധാര്‍/വോട്ടര്‍ ഐ.ഡി. എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്. നിയമനം സ്ത്രീകള്‍ക്കു മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 233030, 226929
സൈക്കോളജി അപ്രന്റീസ് നിയമനം
കൊണ്ടോട്ടി ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തരബിരുദം നേടിയ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 24 ന് രാവിലെ 10 ന് കോളേജ് ഓഫീസില്‍ വെച്ച് നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം.
ലൈഫ് ഗാർഡ് / കടൽ രക്ഷാ ഗാർഡ് അപേക്ഷിക്കാം
2024 വർഷത്തിലെ ട്രോളിങ് നിരോധന കാലയളവിനു ശേഷം തിരുവനന്തപുരം ജില്ലയിൽ ഫിഷറീസ് വകുപ്പ് ഏർപ്പെടുത്തുന്ന റസ്‌ക്യു ബോട്ടുകളിലേക്ക് ലൈഫ് ഗാർഡ്/കടൽ രക്ഷാ ഗാർഡുമാരെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ രജിസ്‌ട്രേഡ് മത്സ്യത്തൊഴിലാളികളും ഗോവ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്‌പോർട്‌സ് പരിശീലനം പൂർത്തിയാക്കിയവരുമായിരിക്കണം. പ്രായപരിധി 20നും 45 വയസിനും ഇടയിൽ. പ്രതികൂല കാലാവസ്ഥയിലും കടലിൽ നീന്താൻ ക്ഷമതയുള്ളവരായിരിക്കണം. കടൽ രക്ഷാ പ്രവർത്തനങ്ങളിൽ പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും. കൂടാതെ സീ റസ്‌ക്യൂ സ്‌ക്വാഡ് അല്ലെങ്കിൽ ലൈഫ് ഗാർഡ് ആയി ജോലി നോക്കിയിട്ടുള്ളവർ, തിരുവനന്തപുരം ജില്ലയിലെ താമസക്കാർ, 2018 ലെ പ്രളയ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവർ എന്നിവർക്കും മുൻഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവർ വിഴിഞ്ഞത്തെ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബുക്ക്, യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 25 ഉച്ചതിരിഞ്ഞ് മൂന്നിന് മുൻപായി അപേക്ഷ സമർപ്പിക്കണം. അഭിമുഖം ജൂലൈ 29 രാവിലെ 11ന് വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷനിൽ നടക്കും.
സിവിൽസ്റ്റേഷനിൽ താൽകാലിക നിയമനം
ഇടുക്കി സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ പ്രിസം പദ്ധതിയിലേക്ക് താൽകാലിക നിയമനം നടത്തുന്നു. സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. careers.cdit.org പോർട്ടൽ മുഖേന ജൂലൈ 20നകം അപേക്ഷ നൽകണം. പോർട്ടലിൽ രജിസ്റ്റർ ചെയ്ത് സൈൻ ഇൻ ചെയ്തു വേണം അപേക്ഷ സമർപ്പിക്കാൻ. വിവരങ്ങളെല്ലാം നൽകിയ ശേഷം നോട്ടിഫിക്കേഷനിലെ ചെക്ക് എലിജിബിലിറ്റി ക്‌ളിക് ചെയ്ത് അപ്ലൈ ചെയ്യുമ്പോൾ മാത്രമേ അപേക്ഷാ സമർപ്പണം പൂർത്തിയാകൂ. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാല ബിരുദവും ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ഡിപ്‌ളോമയും അല്ലെങ്കിൽ ജേണലിസം/ മാസ് കമ്മ്യൂണിക്കേഷൻ/ പബ്‌ളിക് റിലേഷൻസ് ബിരുദവുമാണ് സബ് എഡിറ്ററുടെയും ഇൻഫർമേഷൻ അസിസ്റ്റന്റിന്റേയും യോഗ്യത. ജേർണലിസം ബിരുദാനന്തര ബിരുദമുള്ളവർക്കും അപേക്ഷിക്കാം. സബ് എഡിറ്റർ പാനലിൽ അപേക്ഷിക്കുന്നവർക്ക് ഏതെങ്കിലും മാധ്യമങ്ങളിലോ വാർത്താ ഏജൻസികളിലോ സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ പി. ആർ, വാർത്താ വിഭാഗങ്ങളിലോ ഒരു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടാവണം. ഇൻഫർമേഷൻ അസിസ്റ്റന്റിന് പ്രവൃത്തി പരിചയം നിർബന്ധമല്ല. പ്‌ളസ് ടുവും വീഡിയോ എഡിറ്റിങ്ങിൽ ഡിഗ്രി, ഡിപ്‌ളോമ, സർട്ടിഫിക്കറ്റ് കോഴ്‌സും പാസായവർക്ക് കണ്ടന്റ് എഡിറ്റർ പാനലിൽ അപക്ഷിക്കാം. പ്രായപരിധി 35 വയസ് (2024 ജനുവരി 1ന്). ഒരാൾക്ക് ഒരു പാനലിലേക്ക് മാത്രമാണ് അപേക്ഷിക്കാൻ കഴിയുക. വിശദവിവരങ്ങൾക്ക്: 0471- 2518637. വിശദമായ നോട്ടിഫിക്കേഷൻ www.prd.kerala.gov.inൽ ലഭ്യമാണ്.
താത്കാലിക നിയമനം
കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ ബസ്സ് ഡ്രൈവറുടെയും, ക്ലീനറുടെയും, ഡ്രൈവര്‍ കം ക്ലീനര്‍ (എല്ലാവരും 60 വയസില്‍ താഴെ ) ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. താല്പര്യമുള്ളവര്‍ യോഗ്യതയും, പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂലൈ 24 ന് രാവിലെ 10.30 ന് കോളേജ് ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഗവേഷണ പ്രോജക്ടുകളില്‍ ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്
വിവിധ ഗവേഷണ സ്ഥാപനങ്ങളുടെ സഹായത്തോടെ തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ്സ് ആന്‍ഡ് റിസേര്‍ച്) നടത്തുന്ന വിവിധ താത്കാലിക ഗവേഷണ പ്രോജക്ടുകളിലേക്ക് ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു.
ക്ലിനിക്കല്‍ ട്രയല്‍ കോ ഓര്‍ഡിനേറ്റര്‍, പ്രൊജക്ട് അസിസ്റ്റന്റ്, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവയാണ് തസ്തികകള്‍. യോഗ്യതയുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും, ബന്ധപ്പെട്ട രേഖകളുമായി ജൂലൈ 26 ന് രാവിലെ 9.30 ന് തലശ്ശേരി മലബാര്‍ കാന്‍സര്‍ സെന്ററില്‍ (പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സസ്സ് ആന്‍ഡ് റിസേര്‍ച്ച്്) നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.mcc.kerala.gov.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
സി-ആം ടെക്‌നീഷ്യന്‍ താത്കാലിക നിയമനം
എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മെഡിസെപ് പദ്ധതിക്ക് കീഴില്‍ സി-ആം ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ആറ് മാസം കാലയളവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/സയന്‍സ് വിഷയത്തോടു കൂടിയ തത്തുല്യ കോഴ്‌സ്, കേരളത്തിലെ ഏതെങ്കിലും മെഡിക്കല്‍ കോളേജില്‍ നിന്നുളള ഡിപ്ലോമ ഇന്‍ റേഡിയോളജിക്കല്‍ ടെക്‌നോളജി (രണ്ടു വര്‍ഷ കോഴ്‌സ്)/തത്തുല്യം, കേരള ഫാര്‍മസ്യൂട്ടിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 2024 ജനുവരി ഒന്നിന് 18-36 . താത്പര്യമുള്ളവര്‍ വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ്റ് 5 ന് എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ പകല്‍ 11:30ന് നടക്കുന്ന എഴുത്ത് പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ അന്നേ ദിവസം രാവിലെ 10:30 മുതല്‍ 11 വരെ മാത്രമായിരിക്കും