HomeLatest Jobപരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലികള്‍

പരീക്ഷ ഇല്ലാതെ കേരള സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍ക്കാലിക ജോലികള്‍

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

യുവജന കമ്മീഷൻ ഓഫീസിൽ നിലവിൽ ഒഴിവുള്ള ഡ്രൈവർ കം ഓഫീസ് അറ്റന്റന്റ് തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിക്കുന്നു. കോൺട്രാക്ട് ജീവനക്കാരുടെ നിയമനം സംബന്ധിച്ച സർക്കാർ ചട്ടങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി പരമാവധി ഒരു വർഷത്തേക്കാണ് പ്രസ്തുത നിയമനം. നിയമനം ലഭിക്കുന്നയാൾക്ക് അനുവദനീയമായ വേതനം സർക്കാർ നിശ്ചയിച്ചിട്ടുള്ള നിരക്കിൽ നൽകുന്നതാണ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ജൂൺ 13ന് മുമ്പായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷകർക്കായി അഭിമുഖവും പ്രായോഗിക പരിജ്ഞാനത്തിനുള്ള ടെസ്റ്റും നടത്തപ്പെടുന്നതാണ്.
യോഗ്യതകൾ: പത്താം ക്ലാസ്/ തത്തുല്യമായ യോഗ്യത, ഡ്രൈവിംഗ് ലൈസൻസ്. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സംസ്ഥാന യുവജന കമ്മീഷൻ, വികാസ്ഭവൻ, പി.എം.ജി. തിരുവനന്തപുരം – 695033. ഇ-മെയിൽ :- [email protected]

ആരോഗ്യകേരളത്തില്‍ ഒഴിവ്

ആരോഗ്യകേരളം വയനാട് മെഡിക്കല്‍ ഓഫിസര്‍, മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ), സ്റ്റാഫ് നഴ്‌സ്, ആര്‍ബിഎസ്‌കെ നഴ്‌സ്, ടിബി ഹെല്‍ത്ത് വിസിറ്റര്‍, എന്‍പിപിസിഡി ഇന്‍സ്ട്രക്ടര്‍, എംഎല്‍എസ്പി, ജെഎച്ച്‌ഐ, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍, ഡെവലപ്‌മെന്റ് തെറാപിസ്റ്റ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. യോഗ്യത: മെഡിക്കല്‍ ഓഫിസര്‍- എംബിബിഎസ്, ടിസിഎംസി/ കേരള മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ)- ബിഎച്ച്എംഎസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്റ്റാഫ് നഴ്‌സ്- ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം, കെഎന്‍സി രജിസ്‌ട്രേഷന്‍. ആര്‍ബിഎസ്‌കെ നഴ്‌സ്- സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജെപിഎച്ച്എന്‍ കോഴ്‌സ്, കേരള നഴ്‌സിങ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, ടിബി ഹെല്‍ത്ത് വിസിറ്റര്‍- സര്‍ക്കാര്‍ അംഗീകൃത ടിബിഎച്ച് വി കോഴ്‌സ്/ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമ കോഴ്‌സ്, ആരോഗ്യമേഖലയില്‍ ടിബിയുമായി ബന്ധപ്പെട്ട പ്രവൃത്തി പരിചയം, ഇരുചക്ര വാഹന ലൈസന്‍സ്, രണ്ടുമാസത്തില്‍ കുറയാത്ത സര്‍ക്കാര്‍ അംഗീകൃത കമ്പ്യൂട്ടര്‍ കോഴ്‌സ്. എന്‍പിപിസിഡി ഇന്‍സ്ട്രക്ടര്‍- ഡിഇസിഎസ്ഇ/ ഡിഎഡ് സ്‌പെഷ്യല്‍ എജ്യുക്കേഷന്‍, ആര്‍സിഐ രജിസ്‌ട്രേഷന്‍, എംഎല്‍എസ്പി- ബിഎസ് സി നഴ്‌സിങ്/ ജിഎന്‍എം (ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം). ജെഎച്ച്‌ഐ- ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കോഴ്‌സ് (രണ്ടുവര്‍ഷ ഡിപ്ലോമ), കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍- ഡിഗ്രി, സ്‌പെഷ്യല്‍ എജ്യുക്കേഷനില്‍ ബിഎഡ്, ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം. ഡെവലപ്‌മെന്റ് തെറാപിസ്റ്റ്- ഡിഗ്രി, പിജിഡിസിസിഡി/ ക്ലിനിക്കല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റില്‍ ഡിപ്ലോമ (ന്യൂബോണ്‍ ഫോളോ അപ്പ് ക്ലിനിക്കില്‍ ഒരുവര്‍ഷത്തെ പ്രവൃത്തി പരിചയം). ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്- ക്ലിനിക്കല്‍ സൈക്കോളജിയില്‍ പിജി/എംഫില്‍, മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയം, ആര്‍സിഐ രജിസ്‌ട്രേഷന്‍. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖയുടെയും പകര്‍പ്പ് സഹിതം നേരിട്ടോ തപാല്‍ മുഖേനയോ ജൂണ്‍ 20ന് വൈകുന്നേരം അഞ്ചിനകം കൈനാട്ടിയിലെ ആരോഗ്യകേരളം ജില്ലാ ഓഫിസില്‍ എത്തിക്കണം. ഫോണ്‍: 04936 202771.

പാര്‍ട്ട് ടൈം ട്യൂട്ടര്‍ ഒഴിവ്

മേപ്പാടി, പിണങ്ങോട് പ്രീമെട്രിക് ഹോസ്റ്റലുകളില്‍ (ആണ്‍) പാര്‍ട്ട് ടൈം ട്യൂട്ടര്‍ തസ്തികയില്‍ ഒഴിവ്. ഗണിതം, ഇംഗ്ലീഷ്, സയന്‍സ് വിഷയങ്ങളില്‍ ബി.എഡ് ബിരുദമുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖയുമായി ജൂണ്‍ 10 ന് വൈകിട്ട് മൂന്നിന് മേപ്പാടി ജി.എച്ച്.എസ്.എസ്, മുണ്ടേരി ജി.വി.എച്ച്. എസ്. സ്‌കൂളുകളില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് എത്തണം. മേപ്പാടി ഗ്രാമപഞ്ചായത്ത്, കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി പരിധിയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന. ഫോണ്‍; മേപ്പാടി- 9747103598, മുണ്ടേരി -9947835702

ഫുള്‍ ടൈം സ്വീപ്പര്‍ താത്കാലിക നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളിലേക്ക് ഫുള്‍ ടൈം സ്വീപ്പറായി താത്കാലികമായി ജോലി ചെയ്യുതിന് ആളെ ആവശ്യമുണ്ട്. അപേക്ഷകര്‍ കുറഞ്ഞത് ഏഴാം ക്ലാസ് പാസായിരിക്കേണ്ടതും ജോലി ചെയ്യുതിന് ശാരീരിക ക്ഷമത ഉള്ളവരും ആയിരിക്കണം. സമീപ പ്രദേശത്തുള്ളവര്‍ക്കും പട്ടികജാതി വിഭാഗക്കാര്‍ക്കും മുന്‍ഗണന.താത്പര്യമുള്ളവര്‍ ജൂണ്‍ 15 ന് രാവിലെ 11 ന് കീഴ്മാട് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഹാജരാകണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0484 2623673.

ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് ഒഴിവുകൾ

ഇടുക്കി പൈനാവിലെ ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ലൈബ്രേറിയൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികകളിൽ ഒഴിവുണ്ട്. കരാറടിസ്ഥാനത്തിലാകും നിയമനം. ലൈബ്രറി സയൻസിൽ ബിരുദമുള്ളവർക്ക് ലൈബ്രേറിയൻ തസ്തികയിലേക്ക് അപേക്ഷിക്കാം.കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറികളിലെ പ്രവർത്തിപരിചയവും ഉണ്ടായിരിക്കണം. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 11 ന് സ്‌കൂൾ ഓഫീസിൽ നടക്കും.
ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് തസ്തികയിൽ നഴ്സിംഗ് കൗൺസിൽ അംഗീകരിച്ച എ .എൻ .എം /കേരളം നേഴ്സ് ആൻഡ് മിഡ് വൈഫറി കൗൺസിൽ അംഗീകരിച്ച ഹെൽത്ത് വർക്കേഴ്സ് സർട്ടിഫിക്കറ്റും നഴ്സിംഗ് കൌൺസിൽ രെജിസ്ട്രേഷനും /ജി .എൻ .എം /ബി .എസ് .സി നഴ്സിംഗ് ഇവയിൽ ഏതെങ്ങിലും യോഗ്യത ഉള്ളവരും പട്ടിക വർഗ വിഭാഗത്തിൽ പെട്ടവരുമായിരിക്കണം .പട്ടികവർഗ വിഭാഗത്തിൽ പെട്ടവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതായിരിക്കും. വാക്ക് ഇൻ ഇന്റർവ്യൂ ജൂൺ 14 വെള്ളിയാഴ്ച രാവിലെ 12ന് സ്‌കൂൾ ഓഫീസിൽ നടക്കും.
താല്പര്യമുള്ളവർ വെള്ളക്കടലാസിൽ എഴുതിയ അപേക്ഷ, സർട്ടിഫിക്കറ്റ് ,പ്രവർത്തിപരിചയ സർട്ടിഫിക്കറ്റ് , പകർപ്പുകൾ എന്നിവ സഹിതം എത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 6282930750,9446016907

ടീച്ചർ, ആയ നിയമനം

പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പോത്ത്കല്ല് ഗ്രാമ പഞ്ചായത്തിലെ ഇരുട്ടുകുത്തി, തണ്ടൻകല്ല്, വഴിക്കടവ് ഗ്രാമ പഞ്ചായത്തിലെ പുഞ്ചകൊല്ലി, ഊർങ്ങാട്ടിരി ഗ്രാമ പഞ്ചായത്തിലെ ഓടക്കയം എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന മോഡൽ പ്രീ സ്കൂളകളിലേക്ക് ടീച്ചർ, ആയ എന്നീ തസ്തികകളിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ടി.ടി.സി/ പ്രീ പ്രൈമറി ടി.ടി.സി, എസ്.എസ്.എല്‍.സി/ ടി.എച്ച്.എല്‍.സിയാണ് യോഗ്യത. അതത് പ്രദേശങ്ങളിലുള്ളവർക്കും പട്ടിക വർഗ്ഗ വിഭാഗത്തിലുള്ളവർക്കും മുൻഗണന നല്‍കും. ജൂണ്‍ 10 ന് രാവിലെ 11 മണിക്ക് നിലമ്പൂര്‍ ഐ.ടി.ഡി.പി ഓഫീസില്‍ വെച്ച് അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04931 220315

RELATED ARTICLES

Latest Jobs

Recent Comments