കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക
അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ മിഷന്‍ മുഖാന്തിരം മങ്കട ബ്ലോക്കില്‍ നടപ്പിലാക്കുന്ന മൈക്രോ എന്റര്‍പ്രൈസ് റിസോഴ്‌സ് സെന്റര്‍ പദ്ധതിയുടെ ഭാഗമായി എം.ഇ.ആര്‍.സി സെന്ററിലേക്ക് താത്കാലിക അക്കൗണ്ടന്റിനെ നിയമിക്കുന്നു. മങ്കട ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗങ്ങള്‍/ കുടുംബാംഗങ്ങള്‍, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. എം.കോം, ടാലി, കമ്പ്യൂട്ടര്‍ അപ്ലിക്കേഷനില്‍ ഡിപ്ലോമ എന്നിവാണ് യോഗ്യത. ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ എഴുതി തയ്യാറാക്കിയ അപേക്ഷയും ബയോഡാറ്റ, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകളും സെപ്റ്റംബര്‍ 20 ന് വൈകീട്ട് അഞ്ചു മണിക്കകം അതത് ഗ്രാമപഞ്ചായത്തുകളിലെലെ കുടുംബശ്രീ സി.ഡി.എസ് ഓഫീസില്‍ സമര്‍പ്പിക്കണം.
ജല്‍ ജീവന്‍ മിഷനില്‍ വളണ്ടിയര്‍ നിയമനം
ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക വളണ്ടിയര്‍മാരെ നിയമിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റിയുടെ മലപ്പുറം പി.എച്ച് ഡിവിഷനിലേക്കും ഡിവിഷനു കീഴിലെ വിവിധ സെക്‍ഷനുകളിലേക്കുമായി ആറു മാസത്തേക്കാണ് നിയമനം. സിവില്‍ അല്ലെങ്കില്‍ മെക്കാനിക്കല്‍ ബ്രാഞ്ചിലുള്ള ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക് ആണ് യോഗ്യത. സെപ്റ്റംബര്‍ 19 ന് രാവിലെ 10.30 ന് വാട്ടര്‍ അതോറിറ്റിയുടെ മലപ്പുറം പി.എച്ച് ഡിവിഷന്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.
താൽക്കാലിക ഒഴിവ്
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ബ്ലോക്ക് കോ ഓർഡിനേറ്റർ തസ്തികയിൽ രണ്ട് താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഏതെങ്കിലും ബിരുദവും ടെക്നോളജി ആൻഡ് സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ടിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി 18-40. താൽപര്യമുള്ള ഉദ്യോഗാർഥികൾ എല്ലാ സർട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 28 നകം പേര് രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.ഫോൺ:04972700831
റിസർച്ച് അസിസ്റ്റന്റ് ഒഴിവ്
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചൈൽഡ് ഡെവലപ്മെന്റ് സെന്ററിലെ യൂണിസെഫ് ഫണ്ടഡ് പ്രോജക്ടിലേക്ക് ആറുമാസത്തേയ്ക്ക് രണ്ടു റിസർച്ച് അസിസ്റ്റന്റുമാരുടെ താൽക്കാലിക ഒഴിവുണ്ട്. പ്രതിമാസ വേതനം 30000 രൂപ. പി.ജി.ഡി.സി.സി.ഡി യും ഒരു വർഷ പരിചയവും അല്ലെങ്കിൽ എം.എസ്‌സി/എം.എ സൈക്കോളജി എന്നിവയാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, അസൽ സർട്ടിഫിക്കറ്റുകൾ, അപേക്ഷ എന്നിവയുമായി സെപ്റ്റംബർ 23 –ാം തീയതി രാവിലെ 11 മണിക്ക് സി.ഡി.സി യിൽ വാക് ഇൻ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.cdckerala.org എന്ന വെബ്സൈറ്റിലോ, 0471-2553540 എന്ന ഫോൺ നമ്പറിലോ ബന്ധപ്പെടുക.
മൾട്ടിപർപ്പസ് വർക്കർ നിയമനം
നാഷണൽ ആയുഷ് മിഷൻ വഴി മൾട്ടിപർപ്പസ് വർക്കർ (എം പി ഡബ്ല്യു) തസ്തികയിൽ അഞ്ചരക്കണ്ടി ഗവ.ഹോമിയോ ഡിസ്പെൻസറിയിൽ കരാറടിസ്ഥാനത്തിൽ നിയമനം. 40 വയസ്സിൽ താഴെയുള്ള ജി എൻ എം, ബി എസ് സി നഴ്സിംഗ് കഴിഞ്ഞവർക്ക് സെപ്റ്റംബർ 19ന് പകൽ 11 മണിക്ക് അഞ്ചരക്കണ്ടി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാമെന്നു മെഡിക്കൽ ഓഫീസർ അറിയിച്ചു. ഫോൺ : 04972 856250.
ഓഫീസ് അറ്റെൻഡന്റ് ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഓഫീസ് അറ്റെൻഡന്റ്- ഗ്രേഡ് -2 (വിമുക്ത ഭടൻ) തസ്തികയിൽ കാഴ്ചപരിമിത ഭിന്നശേഷി സംവരണ വിഭാഗത്തിൽ (ലോ വിഷൻ)
താത്കാലിക ഒഴിവുണ്ട്. യോഗ്യത: ഏഴാം ക്ലാസ് തത്തുല്യമായ വിദ്യാഭ്യാസം (ബിരുദധാരികൾ യോഗ്യരല്ല). പ്രായം: 2024 ജനുവരി ഒന്നിന് 18 നും 41 നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം). ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതതു എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്റ്റംബർ 27ന് മുൻപായി പേര് രജിസ്റ്റർ ചെയ്യണം.