HomeLatest JobPSC പരീക്ഷ ഇല്ലാതെ എൽ.ഡി.ക്ലർക്ക്/യു.ഡി ക്ലർക്ക് ജോലികള്‍ - നിങ്ങളുടെ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി

PSC പരീക്ഷ ഇല്ലാതെ എൽ.ഡി.ക്ലർക്ക്/യു.ഡി ക്ലർക്ക് ജോലികള്‍ – നിങ്ങളുടെ അടുത്തുള്ള സര്‍ക്കാര്‍ ഓഫീസില്‍ ജോലി

കേരള സര്‍ക്കാരിന്റെ കീഴില്‍ PSC പരീക്ഷ ഇല്ലാതെ വിവിധ തസ്തികകളില്‍ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക

മിനി ജോബ് ഫെയര്‍

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ മെയ് 31 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അഭിമുഖം നടത്തുന്നു.
ടീച്ചേര്‍സ് (ഫിസിക്‌സ്, ഇംഗ്ലീഷ്), പി ആര്‍ ഒ, ഹോസ്റ്റല്‍ വാര്‍ഡന്‍, സോഷ്യല്‍/ഡിജിറ്റല്‍ മീഡിയ എക്‌സിക്യൂട്ടീവ്, ഗ്രാഫിക് ഡിസൈനര്‍, കണ്‍ടെന്റ് റൈറ്റര്‍, റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ട്രെയിനി, ഷോറൂം സെയില്‍സ് എക്‌സിക്യൂട്ടീവ്, സര്‍വീസ് അഡൈ്വസര്‍, ടെക്‌നിഷ്യന്‍, ടീം ലീഡര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.
യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു, ഡിഗ്രി, എം കോം/ ബി കോം, ഐ ടി ഐ/ ഡിപ്ലോമ (സോഷ്യല്‍/ഡിജിറ്റല്‍ മീഡിയ, ഓട്ടോമൊബൈല്‍, ഗ്രാഫിക് ഡിസൈനിങ്), ബി എസ് സി/എം എസ് സി കെമിസ്ട്രി.
യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെപകര്‍പ്പും, 250 രൂപയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കും രജിസ്‌ട്രേഷന്‍ സ്ലിപ് സഹിതം വന്ന് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. ഫോണ്‍: 0497 2707610, 6282942066.

കേരള ഡെന്റൽ കൗൺസിലിൽ എൽ.ഡി.ക്ലർക്ക്/യു.ഡി ക്ലർക്ക് ഒഴിവ്

കേരള ഡെന്റൽ കൗൺസിലേയ്ക്ക് അന്യത്ര സേവന വ്യവസ്ഥയിൽ (ഓൺ ഡെപ്യൂട്ടേഷൻ) ഒരു എൽ.ഡി ക്ലർക്ക്/യു.ഡി ക്ലർക്ക് തസ്തികയിലേക്ക് നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. സമാന കൗൺസിലുകളിൽ ജോലി പരിചയം ഉള്ളവർക്ക് മുനഗണന. കൂടുതൽ വിവരങ്ങൾക്ക്: www.dentalcouncil.kerala.gov.in.

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഒഴിവ്

തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ കോടതികളില്‍ നിന്നോ കോടതിയോട് സമാനതയുള്ള വകുപ്പുകളില്‍ നിന്നോ അല്ലെങ്കില്‍ മറ്റ് സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നോ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയില്‍ നിന്നും വിരമിച്ചവരായിരിക്കണം. 62 വയസ് പൂര്‍ത്തിയാകാത്തവരായിരിക്കണം. കോടതികളില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന.
നിയമനം തുടര്‍ച്ചയായ 179 ദിവത്തേക്കോ അല്ലെങ്കില്‍ നിയമിക്കപ്പെടുന്ന വ്യക്തിക്ക് 62 വയസ് പൂര്‍ത്തിയാകുന്നതുവരെയോ ആയിരിക്കും. താല്‍പര്യമുള്ളവര്‍ പൂര്‍ണ്ണമായ ബയോഡാറ്റയും (മൊബൈല്‍ നമ്പറും, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് ഉള്‍പ്പെടെ), വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെയും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂണ്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം ജില്ലാ ജഡ്ജ്, ജില്ലാ കോടതി, തലശ്ശേരി 670101 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2341008.

താല്‍ക്കാലിക നിയമനം

നടുവില്‍ ഗവ.ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ്, ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ (ഇലക്‌ട്രോണിക്‌സ്) എന്നീ തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടറുടെ അടിസ്ഥാന യോഗ്യത. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൂടിക്കാഴ്ചയുടെ തീയതി, സമയം, തസ്തിക എന്ന ക്രമത്തില്‍. മെയ് 31 – ഉച്ചക്ക് 1.30 – ഡ്രാഫ്റ്റ്‌സ്മാന്‍ ഗ്രേഡ് -2 (മെക്കാനിക്കല്‍), വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്ട്രിക്കല്‍). ജൂണ്‍ 3 – ഉച്ചക്ക് 1.30 – വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ (ഇലക്‌ട്രോണിക്‌സ്), (ഓട്ടോമൊബൈല്‍), ട്രേഡ്‌സ്മാന്‍ ഇലക്‌ട്രോണിക്‌സ്. ഫോണ്‍: 0460 2251091.

തെറാപിസ്റ്റ് ഹെല്‍പ്പര്‍ താല്‍ക്കാലിക നിയമനം

തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ തെറാപിസ്റ്റ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് 550 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യത:- പ്രായം അമ്പത് വയസ്സില്‍ താഴെ ആയിരിക്കണം.പത്താം ക്ലാസ്സ് പാസ്സായിരിക്കണം, ഒരു വര്‍ഷം ക്രിയാക്രമങ്ങളില്‍ സഹായിച്ച് അനുഭവമുള്ളവരായിരിക്കണം.
01.01.24 നു 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 11 ന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ എത്തണം. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 04842777489, 04842776043 എന്ന നമ്പറിലോ ആശുപത്രി ഓഫീസില്‍ നിന്നു നേരിട്ടോ അറിയാം.

കൈമനം വനിതാ പോളിടെക്നിക്കിൽ ഒഴിവുകൾ

തിരുവനന്തപുരം കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളജിലെ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വകുപ്പിൽ വിവിധ തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക നിയമനം നടത്തുന്നു. ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ലക്ചറർ ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗം ട്രേഡ്സ്മാൻ എന്നിവയാണ് ഒഴിവുകൾ. ഇൻസ്ട്രുമെന്റേഷൻ/ ഇലക്ട്രേണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എന്നിവയിൽ ഏതെങ്കിലുമൊരു വിഷയത്തിൽ ഫസ്റ്റ് ക്ലാസിൽ കുറയാത്ത ബി.ടെക് ബിരുദമുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് ലക്ചറർ ഒഴിവിലേക്ക് അപേക്ഷിക്കാം. ഇൻസ്ട്രുമെന്റേഷനിൽ ഐ.റ്റി.ഐ തത്തുല്യ യോഗ്യത/ ഉയർന്ന യോഗ്യതയുള്ളവർക്ക് ഇൻസ്ട്രുമെന്റേഷൻ എൻജിനിയറിങ് വിഭാഗത്തിൽ ട്രേഡ്സ്മാൻ ഒഴിവിലേക്ക് അപേക്ഷിക്കാം. ജൂൺ 12നു രാവിലെ 10.30ന് ലക്ചറർ തസ്തികയിലേക്കും 11.30നു ട്രേഡ്സ്മാൻ തസ്തികയിലേക്കും അഭിമുഖം നടത്തും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ, വിദ്യാഭ്യാസം, യോഗ്യത പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി നിശ്ചിത ദിവസം സ്ഥാപന മേധാവി മുൻപാകെ അഭിമുഖത്തിനു ഹാജരാകണം.

സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ അഭിമുഖം

തിരുവനന്തപുരം വട്ടിയൂർക്കാവ്, സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്‌ വിഭാഗത്തിൽ ട്രേഡ്‌സ്മാൻ തസ്തികയിലെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ജൂൺ ഏഴിന് രാവിലെ 10ന് കോളേജിൽ വച്ച് നടത്തും. ഒഴിവ്-02, യോഗ്യത: റ്റി.എച്ച്.എസ്.എൽ.സി/ ഐ.റ്റി.ഐ/ ഡിപ്ലോമ ഇലക്ട്രിക്കൽ. നിശ്ചിതയോഗ്യതയുളളവർ അസ്സൽ സർട്ടിഫിക്കറ്റ്‌ സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. വിശദവിവരങ്ങൾ കോളേജ്‌ വെബ്‌സൈറ്റിൽ (www.cpt.ac.in) ലഭ്യമാണ്. 04712360391.

ഫിഷറീസ് ടെക്നിക് ഹൈസ്കൂളിൽ അഭിമുഖം

ചാവക്കാട് ഗവ. റീജ്യണൽ ഫിഷറീസ് ടെക്നിക് ഹൈസ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു.
കെയർടേക്കർ യോഗ്യത- ബിരുദം, ബി.എഡ്. 35 വയസ്സിന് മുകളിൽ പ്രായമുള്ളവർ ആയിരിക്കണം. യോഗ്യരായവരുടെ അഭാവത്തിൽ പ്രായപരിധിയിൽ ഇളവുകൾ ഉണ്ടാകും.
കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ടീച്ചർ യോഗ്യത – ബി എ ഇംഗ്ലീഷ് (കമ്മ്യൂണിക്കേറ്റ്/ ലിറ്ററേച്ചർ), ബി എഡ്.
കെയർടേക്കർ തസ്തികയിലേക്ക് ജൂൺ ഒന്നിന് രാവിലെ 11നും കമ്മ്യൂണിക്കേറ്റ് ഇംഗ്ലീഷ് ടീച്ചർ തസ്തികയിലേക്ക് 11. 30 നും തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും. വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, മുൻ പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രം, ബയോഡേറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പുകളും സഹിതം എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു. ഫോൺ: 8089786684, 9656733066, 0487- 2501965.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Latest Jobs

Recent Comments